ഹൈലൈറ്റ്:
- സഞ്ജു സാംസൺ മികവ് കാട്ടി
- ക്യാപ്റ്റനായി തിളങ്ങി റുതുരാജ്
- കളിയിലെ താരമായി നൂർ അഹമ്മദ്
നൂർ അഹമ്മദ്, സിഎസ്കെ vs കെകെആർ(ഫോട്ടോസ്- AP)നൂറിന് നൽകിയ ഉപദേശം; റുതുരാജിന് പകരം സഞ്ജു സിഎസ്കെ ക്യാപ്റ്റനാകുമോ?
17 പന്തിൽ 38 റൺസെടുത്ത മാത്രെയെ വെെഭവ് അറോറ പുറത്താക്കി. ആറ് ഫോറും രണ്ട് സിക്സുമാണ് മാത്രെ നേടിയത്. സഞ്ജു സാംസൺ ഒരുവശത്ത് പിടിച്ചുനിന്ന് കളിക്കാനാണ് ശ്രമിച്ചത്. 32 പന്തിൽ നാല് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 48 റൺസെടുത്താണ് സഞ്ജു പുറത്തായത്. കാർത്തിക് ത്യാഗിയുടെ അതിവേഗ പന്തിൽ സഞ്ജു ക്ലീൻബൗൾഡാവുകയായിരുന്നു.
പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തിയ ഡെവാൾഡ് ബ്രെവിസ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 29 പന്തിൽ 4 ഫോറും 2 സിക്സും ഉൾപ്പെടെ 41 റൺസാണ് ബ്രെവിസ് നേടിയത്. സർഫറാസ് ഖാന് വലിയ ഇംപാക്ട് സൃഷ്ടിക്കാനായില്ല. 18 പന്തിൽ ഒരു ഫോറും രണ്ട് സിക്സും ഉൾപ്പെടെ 23 റൺസാണ് സർഫറാസ് നേടിയത്. സുനിൽ നരെയ്ൻ സർഫറാസിനെ ക്ലീൻബൗൾഡാക്കുകയായിരുന്നു.
ഡെത്തോവറുകളിൽ കെകെആർ ബൗളർമാർ മികവ് കാട്ടി. ശിവം ദുബെയിൽ നിന്ന് പ്രതീക്ഷിച്ച പ്രകടനം ഉണ്ടായില്ല. 12 പന്തിൽ ഒരു ഫോറടക്കം 13 റൺസോടെ ദുബെ ക്രീസിൽ തുടർന്നു. ജാമി ഓവർട്ടൻ ആറ് പന്തിൽ ഏഴ് റൺസോടെ പുറത്താവാതെ നിന്നു. ഇതോടെ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 192 റൺസാണ് സിഎസ്കെ നേടിയത്. കാർത്തിക് ത്യാഗി രണ്ടും അനുകുൽ റോയ്, സുനിൽ നരെയ്ൻ, വെെഭവ് അറോറ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ കെകെആർ നിരയിൽ ആർക്കും തിളങ്ങാൻ സാധിച്ചില്ല. ഓപ്പണർ ഫിൻ അലൻ ആദ്യം നിരാശപ്പെടുത്തി മടങ്ങി. മൂന്ന് പന്തിൽ ഒരു റൺസാണ് അലന് നേടാനായത്. സുനിൽ നരെയ്നെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവന്നെങ്കിലും പ്രതീക്ഷിച്ച ഇംപാക്ട് ഉണ്ടായില്ല. 17 പന്തിൽ രണ്ട് വീതം സിക്സും ഫോറും ഉൾപ്പെടെ 24 റൺസെടുത്ത് നരെയ്ൻ മടങ്ങി.
IPL 2026: സൂര്യകുമാറിന്റെ കാലം കഴിഞ്ഞോ? ഇന്ത്യൻ ടി20 ടീമിലെ നാലാം നമ്പർ നോട്ടമിട്ട് ശ്രേയസും രജത്തും; ഗംഭീറിന്റെ തീരുമാനം നിർണ്ണായകം
അജിൻക്യ രഹാനെ (28), അൻകൃഷ് രഘുവംശി (27) എന്നിവരെയെല്ലാം കൃത്യമായ പദ്ധതികളോടെ സിഎസ്കെ പൂട്ടി. റിങ്കു സിങ് വീണ്ടും ഫ്ളോപ്പായി. സൂപ്പർ ഫിനിഷർ വിശേഷണമുള്ള റിങ്കു ഏറെ നാളുകളായി മോശം ഫോമിലാണുള്ളത്. ഫിനിഷർ റോളിലേക്കെത്തിയ കാമറൂൺ ഗ്രീൻ ഗോൾഡൻ ഡക്കായി. റോവ്മാൻ പവൽ 22 പന്തിൽ 31 റൺസോടെ ക്രീസിൽ തുടർന്നു.
രമൺ ദീപ് സിങ് 23 പന്തിൽ 35 റൺസും നേടിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. ഇതോടെ 20 ഓവറിൽ 7 വിക്കറ്റിന് 160 റൺസിലേക്ക് കെകെആർ ഒതുങ്ങി. നൂർ അഹമ്മദിന്റെ മൂന്ന് വിക്കറ്റും അൻഷുൽ കാംബോജിന്റെ രണ്ട് വിക്കറ്റും ഖലീൽ അഹമ്മദ്, അക്കീൽ ഹൊസെെൻ എന്നിവരുടെ ഓരോ വിക്കറ്റും സിഎസ്കെയ്ക്ക് കരുത്തായി മാറി.









English (US) ·