Authored by: സൈഫുദ്ധീൻ ടി എം|Samayam Malayalam•19 Mar 2026, 6:41 p.m. IST
ചെന്നൈ സൂപ്പര്‍ കിങ്സിന് തിരിച്ചടിയായി സൂപ്പര്‍ താരം നഥാന്‍ എല്ലിസിന് പരിക്കേറ്റിരിക്കുകയാണ്. താരം ഐപിഎല്ലില്‍ നിന്ന് പുറത്തായതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പകരക്കാരനെ തേടുന്നതായി ചെന്നൈ സിഇഒ കാശി വിശ്വനാഥന്‍ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ ചെന്നൈ താരമായിരുന്ന നഥാന്‍ എല്ലിസിനെ ഇക്കുറി സിഎസ്കെ ടീമില്‍ നിലനിര്‍ത്തുകയായിരുന്നു.
ഹൈലൈറ്റ്:
- നഥാന്‍ എല്ലിസ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
- ചെന്നൈ ടീമിന് കനത്ത തിരിച്ചടി
- പകരക്കാരനെ തേടുന്നുവെന്ന് സിഎസ്കെ സിഇഒ
നഥാന്‍ എല്ലിസ്, ചെന്നൈ സൂപ്പര്‍ കിങ്സ് ടീം(ഫോട്ടോസ്- Getty Images)കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന മതീഷ പതിരാനയെ ചെന്നൈ റിലീസ് ചെയ്തിരുന്നു. ഐപിഎല്‍ താരലേലത്തിലൂടെ പതിരാന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ എത്തുകയും ചെയ്തു. പതിരാനയുടെ അഭാവത്തില്‍ ചെന്നൈ പേസ് നിരയെ നഥാന്‍ എല്ലിസ് നയിക്കുമെന്നായിരുന്നു പലരും വിലയിരുത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായി താരത്തിന് പരിക്കേറ്റത് ചെന്നൈ ടീമിന് തിരിച്ചടിയായി മാറിയിരിക്കുകയാണ്.
ചെന്നൈയുടെ കരുത്തായി സഞ്ജു - റുതുരാജ് സഖ്യം; ഇത്തവണ കപ്പ് ഉറപ്പിക്കാമോ?
"ഇത് ഞങ്ങള്‍ക്കൊരു വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്, എല്ലിസ് ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു, പ്രത്യേകിച്ചും ഡെത്ത് ഓവറുകളില്‍, ഞങ്ങള്‍ പകരക്കാരനെ അന്വേഷിക്കുകയാണ്" - സിഎസ്കെ സിഇഒ കാശി വിശ്വനാഥന്‍ സ്പോര്‍ട്സ് സ്റ്റാറിനോട് പറഞ്ഞു. ഉടന്‍ തന്നെ ചെന്നൈ ടീം പകരക്കാരനെ പ്രഖ്യാപിക്കുമെന്നാണ് ടീം മാനേജ്മെന്റ് നല്‍കുന്ന സൂചന. നിലവില്‍ മാറ്റ് ഹെന്‍റി, സകരി ഫോക്സ് എന്നിവരാണ് ചെന്നൈ ടീമിലെ പേസ് ബോളര്‍മാര്‍.
ഇംഗ്ലീഷ് പേസ് ബോളിങ് ഓള്‍ റൗണ്ടറായ ജെയ്മി ഓവര്‍ട്ടണും ടീമിനൊപ്പമുണ്ട്. മാറ്റ് ഹെന്‍റിയെ രണ്ട് കോടി രൂപക്കും സകരി ഫോക്സിനെ 75 ലക്ഷം രൂപക്കുമാണ് 2026 ഐപിഎല്‍ ലേലത്തിലൂടെ ചെന്നൈ സ്വന്തമാക്കിയത്. ജെയ്മി ഓവര്‍ട്ടണെ 1.5 കോടി രൂപക്ക് ചെന്നൈ നിലനിര്‍ത്തുകയായിരുന്നു. എന്തായാലും അടുത്ത ദിവസം തന്നെ ചെന്നൈ നഥാന്‍ എല്ലിസിന് പകരക്കാരനെ പ്രഖ്യാപിച്ചേക്കും.








English (US) ·