IPL 2026: ജയ്സ്വാളിനേയും വെെഭവിനേയും കെെവിട്ടു, ജോസ് ബട്ലർ കാട്ടിയത് വലിയ അബദ്ധം; മുതലാക്കി രാജസ്ഥാൻ ഓപ്പണർമാർ

1 month ago 10

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam4 Apr 2026, 8:27 p.m. IST

IPL 2026: ടോസ് നേടി ​ഗുജറാത്തിനെതിരേ ആദ്യം ബാറ്റ് ചെയ്യാനെത്തിയ രാജസ്ഥാൻ റോയൽസിന് മികച്ച തുടക്കമാണ് ഓപ്പണർമാർ ചേർന്ന് നൽകിയത്. 69 റൺസാണ് പവർപ്ലേയിൽ വെെഭവും ജയ്സ്വാളും ചേർന്ന് നേടിയെടുത്തത്

ഹൈലൈറ്റ്:

  • ഗുജറാത്തിന്റെ പവർപ്ലേയിലെ ബൗളിങ് മോശം
  • ശുഭ്മാൻ ഗിൽ പരിക്ക് മൂലം കളിക്കുന്നില്ല
  • വിക്കറ്റിന് പിന്നിൽ നിരാശപ്പെടുത്തി ജോസ് ബട്ലർ
jos buttler, yashasvi jaiswal, vaibhav suryavanshiജോസ് ബട്ലർ, യശ്വസി ജയ്സ്വാൾ, വെെഭവ് സൂര്യവംശി(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ 9ാം മത്സരത്തിൽ ഗുജറാത്ത് ടെെറ്റൻസിനെതിരേ രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടി ബാറ്റ് ചെയ്യാനെത്തിയ രാജസ്ഥാൻ പവർപ്ലേയിൽ വിക്കറ്റ് പോവാതെ 69 റൺസാണ് നേടിയെടുത്തത്. യശ്വസി ജയ്സ്വാൾ 19 പന്തിൽ 3 വീതം സിക്സും ഫോറും ഉൾപ്പെടെ 35 റൺസും വെെഭവ് സൂര്യവംശി 17 പന്തിൽ 5 ഫോറും 1 സിക്സും ഉൾപ്പെടെ 31 റൺസുമാണ് ആദ്യത്തെ ആറ് ഓവറിൽ നേടിയത്. രാജസ്ഥാന്റെ ഗംഭീര തുടക്കത്തെ തുടക്കത്തിലേ പൊളിക്കാൻ ഗുജറാത്തിന് അവസരം ലഭിച്ചതാണ്. എന്നാൽ ഇത് മുതലാക്കാൻ ഗുജറാത്തിന് സാധിക്കാതെ പോയി. ഇതിന് കാരണമായത് വിക്കറ്റ് കീപ്പറായ ജോസ് ബട്ലറിന്റെ പിഴവാണ് രാജസ്ഥാൻ റോയൽസ് ഓപ്പണർമാർ മുതലാക്കിയത്. മൂന്നാം ഓവറിന്റെ അഞ്ചാം പന്തിലാണ് ആദ്യ അവസരം ലഭിക്കുന്നത്.

സച്ചിനല്ല, എൻ്റെ റോൾ മോഡൽ ഈ സൂപ്പർ താരം! മുംബൈ വിട്ടതിന് പിന്നാലെ മനസ്സ് തുറന്ന് അർജുൻ ടെണ്ടുൽക്കർ


മുഹമ്മദ് സിറാജിന്റെ ലെഗ് സെെഡിലെത്തിയ പന്തിനെ ജയ്സ്വാൾ ഷോട്ടിന് ശ്രമിച്ചപ്പോൾ ഗ്ലൗസിൽ ഉരസി പന്ത് പിന്നിലേക്ക്. ജോസ് ബട്ലർ ക്യാച്ചിനായി ഡെെവ് ചെയ്തെങ്കിലും പന്ത് കെെയിലൊതുക്കാൻ സാധിച്ചില്ല. 12 റൺസിൽ ജയ്സ്വാളിനെ പുറത്താക്കാനുള്ള അവസരമാണ് ബട്ലറിന്റെ പിഴവിൽ നഷ്ടമായത്. ഇതിന് ശേഷം വെെഭവ് സൂര്യവംശിയെ പുറത്താക്കാനുള്ള അവസരവും ലഭിച്ചു.

അഞ്ചാം ഓവറിലെ ആദ്യ പന്തിൽ അശോക് ശർമയാണ് അവസരം സൃഷ്ടിച്ചത്. എഡ്ജായി പന്ത് പിന്നിലേക്കെത്തിയപ്പോൾ ബട്ലർക്ക് പിടിച്ചെടുക്കാൻ സാധിച്ചില്ല. കെെയിലൊതുക്കാൻ പ്രയാസമായിരുന്നെങ്കിലും നിർണ്ണായകമായ വിക്കറ്റായതിനാൽ ബട്ലറെപ്പോലൊരു സീനിയർ കീപ്പർ ആ പന്ത് പിടിക്കേണ്ടതായിരുന്നു. 19 റൺസിൽ വെെഭവിനെ പുറത്താക്കാനുള്ള അവസരമാണ് നഷ്ടപ്പെടുത്തി കളഞ്ഞത്.
Samayam MalayalamIPL 2026: സ്ഥിരതകാട്ടാതെ സഞ്ജു, വേട്ടയാടുന്നത് ആ പഴയ പ്രശ്നം, യുവരാജ് സിങ്ങിന്റെ ഉപദേശവും ഫലിച്ചില്ലേ? സിഎസ്കെയ്ക്ക് ആശങ്ക
ഈ പിഴവുകൾ മുതലാക്കി രണ്ട് പേരും ചേർന്ന് 69 റൺസ് പവർപ്ലേയിൽ രാജസ്ഥാന് നൽകി. വെെഭവ് സൂര്യവംശി 31 റൺസെടുത്ത് പുറത്തായത് ഗുജറാത്തിന്റെ ഭാഗ്യമാണെന്ന് പറയാം. റാഷിദ് ഖാനെ സിക്സർ പറത്താനുള്ള ശ്രമം പാളിയപ്പോൾ ഗ്ലെൻ ഫിലിപ്സിന്റെ കെെയിൽ സൂര്യവംശി അവസാനിച്ചു. അഞ്ച് ഫോറും ഒരു സിക്സുമാണ് വെെഭവിന് നേടാൻ സാധിച്ചത്.

രാജസ്ഥാൻ റോയൽസ് ഇത്തവണ സഞ്ജു സാംസണിന്റെ അഭാവത്തിൽ പോസിറ്റീവ് ക്രിക്കറ്റാണ് കളിക്കുന്നത്. ഓപ്പണർ റോളിൽ വെെഭവും ജയ്സ്വാളും ചേർന്ന് മിന്നുന്ന തുടക്കമാണ് രാജസ്ഥാന് നൽകുന്നത്. വരുന്ന മത്സരങ്ങളിലും ഇതേ മികവ് തുടരാൻ ഇരുവർക്കും സാധിച്ചാൽ രാജസ്ഥാന്റെ കിരീട സാധ്യത കൂടുതലാണെന്ന് തന്നെ പറയാം. ടീം എന്ന നിലയിൽ ഒത്തിണക്കത്തോടെ കളിക്കാൻ രാജസ്ഥാന് സാധിക്കുന്നുണ്ട്.

IPL 2026: ഭയന്നത് സംഭവിച്ചു, ചെപ്പോക്കിൽ നിരാശപ്പെടുത്തി സഞ്ജു; പഞ്ചാബിനോടും ഒറ്റ സംഖ്യയിൽ പുറത്തായി; തിരിച്ചുവരവ് പ്രതീക്ഷയിൽ ആരാധകർ

വെെഭവ് സൂര്യവംശി വെെകാതെ ഇന്ത്യൻ സീനിയർ ടീമിലേക്കെത്താൻ സാധ്യതയുണ്ട്. വെെഭവിന്റെ പ്രായം 15 ആയതോടെ ഇപ്പോൾ ഇന്ത്യൻ ടീമിലേക്കെത്താൻ പ്രായം പൂർത്തിയായി. അതുകൊണ്ടുതന്നെ അടുത്ത ഇന്ത്യയുടെ ടി20 പരമ്പരയിലൂടെത്തന്നെ സീനിയർ ടീമിൽ അരങ്ങേറ്റമാണ് വെെഭവ് പ്രതീക്ഷിക്കുന്നത്. അതിന് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളിലും തകർപ്പൻ പ്രകടനം കാഴ്ചവെക്കാൻ വെെഭവിന് സാധിക്കേണ്ടതായുണ്ട്. ഇതിന് യുവതാരത്തിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article