Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•16 Apr 2026, 10:16 americium IST
IPL 2026: ലഖ്നൗ സൂപ്പർ ജയ്ന്റ്സ് ഇത്തവണ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ മോശം ഫോമാണ് ലഖ്നൗവിനെ ബാധിച്ചിരിക്കുന്ന പ്രധാന പ്രശ്നം. നിലവിൽ ഏഴാം സ്ഥാനത്താണ് ലഖ്നൗവുള്ളത്
ഹൈലൈറ്റ്:
- ലഖ്നൗ സൂപ്പർ താരങ്ങൾ മോശം ഫോമിൽ
- ഋഷഭ് പന്തിന് മികവ് കാട്ടാനാവുന്നില്ല
- ടെസ്റ്റിൽ മാത്രം മികവ് കാട്ടി ഋഷഭ്
ഋഷഭ് പന്ത്(ഫോട്ടോസ്- ANI)ചെന്നൈയുടെ തുടർച്ചയായ രണ്ട് വിജയങ്ങൾ പിറന്നത് എങ്ങനെയെന്ന് പറഞ്ഞ് ക്യാപ്റ്റൻ
പിആറിൽ മാത്രം മുന്നോട്ട് പോകുന്ന താരമായി ഋഷഭ് പന്ത് മാറുകയാണോ എന്ന സംശയമാണ് ആരാധകർക്കുള്ളത്. ഋഷഭ് പന്തിന്റെ സമീപകാല കണക്കുകളൊന്നും ടീമിന് പ്രതീക്ഷ നൽകുന്നതല്ല. ടെസ്റ്റ് താരമായി മാത്രം ഋഷഭ് പന്തിനെ പരിഗണിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് പറയാം.
ലഖ്നൗ നായകന് ആർസിബിക്കെതിരായ മത്സരത്തിനിടെ വീണ്ടും പരിക്കേറ്റിരിക്കുകയാണ്. ജോഷ് ഹെയ്സൽവുഡിന്റെ പന്ത് കെെമുട്ടിന് ഇടിച്ചാണ് ഋഷഭിന് പരിക്കേറ്റത്. ആദ്യ റിട്ടേർഡ് ഹർട്ടായ താരം പിന്നീട് തിരിച്ചെത്തിയെങ്കിലും കാര്യമായ പ്രകടം നടത്താതെ മടങ്ങുകയാണ് ചെയ്തത്. താരത്തിന് അടുത്ത മത്സരം നഷ്ടമാകാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
ഇന്ത്യയുടെ അന്താരാഷ്ട്ര ടി20 ടീമിന് പുറത്തുള്ള ഋഷഭിന് വലിയൊരു പ്രകടനം നടത്താൻ അടുത്തൊന്നും സാധിച്ചിട്ടില്ല. വ്യത്യസ്തമായ ഷോട്ടുകളിലൂടെ റൺസുയർത്താൻ കഴിവുള്ള താരമാണ് ഋഷഭ്. എന്നാൽ ഇപ്പോൾ അത് ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഋഷഭിന്റെ ഫിറ്റ്നസ് പ്രശ്നമാണ് അദ്ദേഹത്തെ പിന്നോട്ടടിക്കുന്നത്. ഋഷഭിന്റെ സമീപകാലത്തെ ഐപിഎല്ലിലെ കണക്കുകൾ നോക്കുമ്പോൾ 18 ഇന്നിങ്സിൽ നിന്ന് 373 റൺസാണ് നേടാനായത്. സ്ട്രെെക്ക് റേറ്റ് 130 മാത്രമാണ്.
ഋഷഭ് പന്തിന് ഇനി പഴയ മികവിലേക്ക് തിരിച്ചെത്തുക പ്രയാസമാണെന്ന് തന്നെ പറയാം. ലഖ്നൗ സൂപ്പർ ജയ്ന്റ്സ് ഋഷഭിൽ വലിയ പ്രതീക്ഷവെച്ച് പദ്ധതികൾ മെനയുന്നത് തിരിച്ചടിയായി മാറാനുള്ള സാധ്യതയാണ് കൂടുതൽ. ഇത്തവണത്തെ ലഖ്നൗവിന്റെ പ്രകടനം ശരാശരി മാത്രമാണ്. ബാറ്റിങ് നിര നിരാശപ്പെടുത്തുന്നതാണ് ടീമിനെ കാര്യമായി ബാധിക്കുന്നത്.
IPL 2026: കരുത്തുകാട്ടി ബൗളർമാർ, മികവ് കാട്ടി വിരാട് കോഹ്ലി; ലഖ്നൗവിനെ അനായാസം തകർത്ത് ആർസിബി മുന്നോട്ട്
നിക്കോളാസ് പുരാൻ ലഖ്നൗവിന്റെ പ്രധാന താരങ്ങളിലൊരാളാണ്. വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് താരത്തിന് 10 റൺസ് പോലും എടുക്കാൻ സാധിക്കാത്ത അവസ്ഥയാണ്. മികച്ച തുടക്കമോ ഫിനിഷിങ്ങോ ലഖ്നൗവില്ല. യുവതാരം മുകുൾ ചൗധരിയെ കണ്ടെത്തി കളിപ്പിച്ചു എന്നതാണ് ലഖ്നൗ ഈ സീസണിൽ ഇതുവരെ ചെയ്ത ഏറ്റവും നല്ല കാര്യം. ലഖ്നൗവിന് കാര്യങ്ങൾ എളുപ്പമല്ലെന്ന് തന്നെ പറയാം.
അഞ്ച് മത്സരത്തിൽ നിന്ന് രണ്ട് ജയവും മൂന്ന് തോൽവിയുമടക്കം ഏഴാം സ്ഥാനത്താണ് ലഖ്നൗവുള്ളത്. പ്ലേ ഓഫിലെത്താൻ ലഖ്നൗവിന് തുടർ ജയങ്ങൾ അത്യാവശ്യമാണ്. ഋഷഭ് പന്ത് ഫോമിലേക്കെത്താത്ത പക്ഷം ലഖ്നൗവിന് കാര്യങ്ങൾ എളുപ്പമാകില്ലെന്ന കാര്യം ഉറപ്പാണ്. എന്നാൽ ഋഷഭിൽ വിശ്വാസം അർപ്പിച്ച് മുന്നോട്ട് പോകാനാവുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. ലഖ്നൗ തിരിച്ചുവരവ് നടത്തുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.









English (US) ·