Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•9 Apr 2026, 10:57 americium IST
IPL 2026: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ സൂപ്പർ പോരാട്ടത്തിൽ ഒരു റൺസിനാണ് ഡൽഹിയെ ഗുജറാത്ത് തോൽപ്പിച്ചത്. ഇതിന് പിന്നാലെ വലിയ വിമർശനം ഡൽഹി താരം ഡേവിഡ് മില്ലർക്കെതിരേ ഉയരുകയാണ്
ഹൈലൈറ്റ്:
- ഡേവിഡ് മില്ലറുടെ പോരാട്ടം വിഫലം
- ഗുജറാത്തിന് ആദ്യ ജയം
- അവസാന ഓവറിൽ മികവ് കാട്ടി പ്രസിദ്ധ്
ഡേവിഡ് മില്ലർജയിച്ചു തുടങ്ങിയ മുംബൈക്ക് ചുവടുപിഴയ്ക്കുന്നു; രാജസ്ഥാനോടും തോറ്റ് മുംബൈ ഇന്ത്യൻസ്
അവസാന ഓവറിൽ ഡേവിഡ് മില്ലർ വിപ്രജ് നിഗത്തിനെ സ്ട്രെെക്ക് എടുക്കാൻ അനുവദിച്ചതാണ് മണ്ടത്തരമായതെന്നാണ് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടിയത്. '420 റൺസിനോടടുത്ത് ആകെ ഈ മത്സരത്തിൽ സ്കോർ ചെയ്തു. രണ്ട് ടീമും തമ്മിലുള്ള വ്യത്യാസം 1 റൺസും ഒരു തീരുമാനവും മാത്രമാണ്. അല്ലായിരുന്നെങ്കിൽ മത്സരം മറ്റൊരു തരത്തിൽ ആയേനെ. അവസാന ഓവറിലെ പ്രസിദ്ധിന്റെ ബൗളിങ് അത്രത്തോളം മികച്ചതായിരുന്നില്ല. ആദ്യ പന്ത് തന്നെ ബൗണ്ടറി വഴങ്ങി. പിന്നീട് 106 മീറ്റർ സിക്സർ.
എന്നാൽ അവസാന രണ്ട് പന്തിനെ മനോഹരമായി എറിയാൻ പ്രസിദ്ധിന് സാധിച്ചു. രണ്ട് പന്തിൽ രണ്ട് റൺസ് ജയിക്കാൻ വേണ്ടപ്പോൾ സിംഗിൾ എടുക്കാനുള്ള അവസരം മില്ലർക്ക് മുന്നിലുണ്ടായിരുന്നു. എന്നാൽ ഇത് വേണ്ടെന്നുവെച്ച മില്ലർ എന്തുകൊണ്ടാണ് 19ാം ഓവറിലെ അവസാന പന്തിൽ സിംഗിളെടുത്ത് വിപ്രജിന് സ്ട്രെെക്ക് കെെമാറിയത്. അവസാന പന്തിൽ ജോസ് ബട്ലറുടെ ഗംഭീര ത്രോയിൽ കുൽദീപ് റണ്ണൗട്ടായി. ഗുജറാത്ത് സീസണിലെ ആദ്യ ജയവും നേടി'- ആകാശ് ചോപ്ര പറഞ്ഞു.
ഡേവിഡ് മില്ലർ അവസാന ഓവറിൽ ടീമിനെ ജയിപ്പിക്കാമെന്ന വലിയ പ്രതീക്ഷയിലായിരുന്നു. വെടിക്കെട്ട് പ്രകടനത്തോടെ രണ്ട് പന്തിൽ രണ്ട് റൺസ് എന്ന നിലയിലേക്ക് വിജയലക്ഷ്യത്തെ എത്തിക്കാൻ മില്ലർക്ക് സാധിച്ചിരുന്നു. പക്ഷെ അവസാന പന്തിൽ രണ്ട് റൺസ് നേടാമെന്ന കണക്കുകൂട്ടൽ പാളി. ഇതിനെ പിഴവാണെന്ന് പറയാനാവില്ല.
IPL 2026: വെെഭവ് സൂര്യവംശി മുംബെെ ഇന്ത്യൻസിലേക്കോ? മുൻ സെലക്ടറുടെ എക്സ് പോസ്റ്റിൽ ഞെട്ടി ആരാധകർ; സംഭവം ഇങ്ങനെ
അത്രയും മികച്ച ഫോമിൽ നിൽക്കുന്ന മില്ലറെ സംബന്ധിച്ച് ആ സ്കോർ നേടാൻ സാധിക്കുന്നതായിരുന്നു. ദൗർഭാഗ്യവശാൽ അതിന് സാധിക്കാതെ പോയി എന്നതാണ് എടുത്തു പറയേണ്ടത്. ക്രിക്കറ്റിൽ ഇത്തരം സംഭവങ്ങൾ സ്വാഭാവികമാണ്. ഡേവിഡ് മില്ലർ ഇതിന് മുമ്പ് പല തവണ ഒറ്റക്ക് കളി ജയിപ്പിച്ചിട്ടുള്ള താരമാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു തീരുമാനം മില്ലർ എടുത്തതിനെ തെറ്റ് പറയാൻ സാധിക്കില്ല. എന്തായാലും ഭാഗ്യം ഗുജറാത്തിനൊപ്പം നിന്നില്ല. അതുകൊണ്ടുതന്നെ സീസണിലെ ആശ്വാസ ജയം ഗുജറാത്തിന് നേടാനായി.









English (US) ·