Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•9 Apr 2026, 5:07 americium IST
IPL 2026: ഡേവിഡ് മില്ലർ ക്രീസിൽ നിന്നപ്പോൾ ഡൽഹി വിജയം ഉറപ്പിച്ചതായിരുന്നു. എന്നാൽ അവസാന ഓവറിലെ അവസാന പന്തിൽ കളി മാറി മറിഞ്ഞു. ഭാഗ്യം ഡൽഹിക്കൊപ്പം നിന്നില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം
ഹൈലൈറ്റ്:
- ഡൽഹിക്ക് 1 റൺസ് തോൽവി
- മില്ലർ അഞ്ചാം പന്തിൽ സിംഗിളെടുത്തില്ല
- ഡൽഹിയെ ഭാഗ്യം തുണച്ചില്ല
ഡേവിഡ് മില്ലർ, ജിടി vs ഡിസി(ഫോട്ടോസ്- AP)ജയിച്ചു തുടങ്ങിയ മുംബൈക്ക് ചുവടുപിഴയ്ക്കുന്നു; രാജസ്ഥാനോടും തോറ്റ് മുംബൈ ഇന്ത്യൻസ്
ഡൽഹിയുടെ തോൽവിക്ക് പിന്നാലെ ഒരേ സമയം ഡേവിഡ് മില്ലർ ഹീറോയും വില്ലനും ആവുകയാണ്. ഇതിന് കാരണം താരം കാട്ടിയ വലിയൊരു പിഴവാണ്. ഇതിനെ മണ്ടത്തരമെന്നോ അമിത ആത്മവിശ്വാസമെന്നോ എന്ത് വേണമെങ്കിലും വിളിക്കാം. എന്തായാലും മില്ലറെടുത്ത നിർണ്ണായക തീരുമാനം പാളിയതാണ് ഡൽഹിക്ക് ജയം നഷ്ടപ്പെടാൻ കാരണമായത് എന്നതാണ് വസ്തുത.
അവസാന രണ്ട് പന്തിൽ വെറും രണ്ട് റൺസായിരുന്നു ഡൽഹിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ഡേവിഡ് മില്ലറും കുൽദീപ് യാദവുമായിരുന്നു ക്രീസിൽ. സ്ട്രെെക്കിൽ മിന്നും ഫോമിലുള്ള മില്ലർ നിൽക്കുന്നതിനാൽ അനായാസം ഡൽഹി വിജയലക്ഷ്യം മറികടക്കുമെന്ന് എല്ലാവരും കരുതി. എന്നാൽ അവസാന ഓവറിലെ അഞ്ചാം പന്തിൽ ഡീപ് സ്ക്വയർ ലെഗിലേക്ക് മില്ലർ പന്തടിച്ചു. അനായാസമായി സിംഗിൾ നേടി മത്സരം സമനിലയാക്കി സൂപ്പർ ഓവർ ഉറപ്പിക്കാമായിരുന്നു.
പക്ഷെ മികച്ച ഫോമിലായിരുന്ന ഡേവിഡ് മില്ലർക്ക് മറ്റൊരു പദ്ധതിയായിരുന്നു ഉണ്ടായിരുന്നത്. മില്ലർ ഈ പന്തിൽ സിംഗിൾ നേടിയില്ല. കുൽദീപിന് സ്ട്രെെക്ക് കെെമാറാതെ അവസാന പന്തിൽ അടിച്ച് ജയിക്കാം എന്നതായിരുന്നു മില്ലർ കരുതിയിരുന്നത്. എന്നാൽ ഈ തീരുമാനം പാളുന്നതാണ് കാണാനായത്. അവസാന പന്ത് ബാറ്റിൽ കൊള്ളിക്കാൻ പോലും മില്ലർക്ക് സാധിക്കാതെ പോയി.
കുൽദീപ് റണ്ണൗട്ടാവുകയും ഡൽഹി കളി തോൽക്കുകയും ചെയ്തതോടെ വലിയ വിമർശനം ഒരു ഭാഗത്ത് നിന്ന് മില്ലർക്ക് നേരെ ഉയർന്നു. എന്നാൽ പിന്തുണച്ചും ആരാധകർ രംഗത്തെത്തി. മില്ലർ കാട്ടിയത് പിഴവ് തന്നെയാണെങ്കിലും 20ലധികം റൺസിനെങ്കിലും തോൽക്കേണ്ട കളിയെ വിജയത്തിന് തൊട്ടടുത്തെത്തിച്ചത് മില്ലറാണെന്ന് മറക്കരുതെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്.
IPL 2026: വെെഭവ് സൂര്യവംശി മുംബെെ ഇന്ത്യൻസിലേക്കോ? മുൻ സെലക്ടറുടെ എക്സ് പോസ്റ്റിൽ ഞെട്ടി ആരാധകർ; സംഭവം ഇങ്ങനെ
ഡേവിഡ് മില്ലർ ടി20 ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഫിനിഷർമാരിലൊരാളാണ്. ഇത്തരമൊരു പിഴവ് അപൂർവ്വമായി സംഭവിച്ചേക്കും. അനുഭവസമ്പന്നനായ അദ്ദേഹം ജയിപ്പിക്കാമെന്ന് ചിന്തിച്ച് സിംഗിൾ നിഷേധിച്ചിട്ടുണ്ടെങ്കിൽ അതിനെ തെറ്റ് പറയാനാവില്ല. കാരണം ഈ മത്സരത്തെ അവിടെവരെ എത്തിച്ചത് അവനാണ് എന്നാണ് ഒരു ആരാധകർ എക്സിൽ കുറിച്ചത്. എന്തായാലും ഐപിഎല്ലിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഭാഗ്യം ഗുജറാത്തിനെ തുണച്ചുവെന്ന് തന്നെ പറയാം.









English (US) ·