IPL 2026: തിരുമ്പി വന്തിട്ടെ... സഞ്ജു സാംസണ് സെഞ്ചുറി, ഐപിഎല്ലിൽ ഇത് നാലാം തവണ; മറ്റാർക്കുമില്ലാത്ത ചരിത്ര റെക്കോ‍‍ഡും

1 month ago 12

ഹൈലൈറ്റ്:

  • സഞ്ജു ആരാധകർ ത്രില്ലിൽ
  • വിമർശകരുടെ വായടപ്പിച്ച് സഞ്ജു സാംസൺ
  • സഞ്ജുവിന് ഐപിഎല്ലിൽ ചരിത്ര നേട്ടം
sanju samsonസഞ്ജു സാംസൺ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ എല്ലാവരും കാത്തിരുന്ന സഞ്ജു സാംസണിന്റെ പ്രകടനം ഇതാ. രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനമൊഴിഞ്ഞ് സഞ്ജു ചെന്നെെ സൂപ്പർ കിങ്സിലേക്ക് എത്തിയപ്പോൾ മുതൽ സഞ്ജുവിന്റെ കിടിലൻ പ്രകടനത്തിനായാണ് എല്ലാവരും കാത്തിരുന്നത്. എന്നാൽ 6,7,9 എന്നിങ്ങനെ മൂന്ന് മത്സരത്തിലും സഞ്ജു ഫ്ളോപ്പായതോടെ സിഎസ്കെ ആരാധകരടക്കം മലയാളി താരത്തെ ചോദ്യം ചെയ്യുകയും വിമർശിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി.എന്നാൽ എല്ലാ വിമർശകർക്കും മുന്നിൽ കിടിലൻ സെഞ്ചുറിയോടെ സഞ്ജു സാംസൺ തലയുയർത്തി നിൽക്കുകയാണ്. 52 പന്തിലാണ് സഞ്ജു സാംസൺ സെഞ്ചുറി പൂർത്തിയാക്കിയത്. 15 ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 200 സ്ട്രെെക്ക് റേറ്റിലാണ് സഞ്ജുവിന്റെ സെഞ്ചുറി പ്രകടനം. ഒരു ലെെഫ് ലഭിച്ചെങ്കിലും പവർപ്ലേ മുതൽ സർവാധിപത്യം കാട്ടി സഞ്ജു സെഞ്ചുറിയിലേക്ക് എത്തുകയായിരുന്നു. 56 പന്തിൽ 15 ഫോറും 4 സിക്സും ഉൾപ്പെടെ 115 റൺസോടെ സഞ്ജു പുറത്താവാതെ നിന്നു.

കെകെആറിനെ തരിപ്പണമാക്കിയ മുകുൾ ചൗധരി ആരാണ്?


ഐപിഎല്ലിൽ സഞ്ജു സെഞ്ചുറി നേടുന്നത് ഇത് നാലാം തവണയാണ്. 2017ൽ റെെസിങ് പൂനെ സൂപ്പർ ജയ്ന്റ്സിനെതിരേയും 2019ൽ സൺറെെസേഴ്സ് ഹെെദരാബാദിനെതിരേയും 2021ൽ പഞ്ചാബ് കിങ്സിനെതിരേയും സെഞ്ചുറി നേടിയ സഞ്ജു ഇപ്പോൾ ഡ‍ൽഹി ക്യാപിറ്റൽസിനെതിരേയും സെഞ്ചുറി പ്രകടനം നടത്തിയിരിക്കുകയാണ്. ഐപിഎല്ലിൽ കൂടുതൽ സെഞ്ചുറിയുള്ള താരങ്ങളിൽ അഞ്ചാം സ്ഥാനക്കാരനായി മാറാനും സ‍‌ഞ്ജുവിനായി.

ശുഭ്മാൻ ഗിൽ, ‍ഡേവിഡ് വാർണർ, ഷെയ്ൻ വാട്സൺ, എബി ഡിവില്ലിയേഴ്സ് എന്നിവർക്കൊപ്പമാണ് ഇനി സഞ്ജുവുള്ളത്. എട്ട് സെഞ്ചുറിയോടെ വിരാട് കോഹ്ലിയും 7 സെഞ്ചുറിയോടെ ജോസ് ബട്ലറും ആറ് സെഞ്ചുറിയോടെ ക്രിസ് ഗെയ്ലും അഞ്ച് സെഞ്ചുറിയോടെ കെ എൽ രാഹുലും സഞ്ജുവിന് മുന്നിലുണ്ട്.
Samayam MalayalamIPL 2026: ഇതുവരെ കപ്പില്ല, പക്ഷെ മറ്റൊരു ടീമിനും ഇല്ലാത്ത റെക്കോഡിട്ട് പഞ്ചാബ്; ഹെെദരാബാദിനെ തകർത്ത് നേടിയത് അപൂർവ്വ നേട്ടം
ഐപിഎല്ലിൽ മറ്റൊരു താരത്തിനും നേടാനാവാത്ത റെക്കോഡിലേക്കെത്താനും സഞ്ജുവിനായി. ഐപിഎല്ലിൽ മൂന്ന് ടീമിനായി സെഞ്ചുറി നേടുന്ന ആദ്യത്തെ താരമാണ് സഞ്ജു സാംസൺ. ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ്, ചെന്നെെ സൂപ്പർ കിങ്സ് ടീമുകൾക്കായി സെഞ്ചുറി നേടിയതോടെയാണ് സഞ്‍ജുവിന് ഇത്തരമൊരു അപൂർവ്വ റെക്കോഡിലേക്ക് എത്താനായത്.

ഇന്ത്യൻ താരങ്ങളിൽ ടി20യിൽ കൂടുതൽ ടി20 സെഞ്ചുറിയുള്ള താരങ്ങളിൽ നാലാം സ്ഥാനത്തേക്കും സഞ്ജു എത്തി. ഏഴ് സെഞ്ചുറികളാണ് സഞ്ജു ആകെ നേടിയത്. വിരാട് കോഹ്ലി (9), അഭിഷേക് ശർമ (8), രോഹിത് ശർമ (8) എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ളത്. കെ എൽ രാഹുലും ഇഷാൻ കിഷനും ഏഴ് സെഞ്ചുറികളോടെ സഞ്ജുവിനൊപ്പം നിൽക്കുകയാണ്.
IPL 2026: ശ്രേയസിന്റെ ക്യാപ്റ്റൻസി ഗംഭീരം, എസ്ആർഎച്ചിന്റെ വെടിക്കെട്ടിനെ പൂട്ടിയത് ഇങ്ങനെ; ശശാങ്കിന്റെ ബൗളിങ്ങിന് കെെയടി
ഐപിഎൽ 2026 സീസണിലെ ആദ്യ സെഞ്ചുറിക്കാരനായി മാറാനും സഞ്ജു സാംസണ് സാധിച്ചു. മോശം ഫോമുകൾക്ക് ശേഷം സഞ്ജുവിന്റെ തിരിച്ചുവരവിനെ ആരാധകരും ആവേശത്തോടെയാണ് വരവേറ്റിരിക്കുന്നത്. സഞ്ജു മൂന്നക്കം കണ്ടപ്പോൾ ഗ്യാലറി ആവേശക്കടലായത് സിഎസ്കെയുടെ അടുത്ത രാജാവായി സഞ്ജുവിനെ അവർ പ്രതിഷ്ഠിച്ച് കഴിഞ്ഞുവെന്നതിന്റെ തെളിവാണ്.

സിക്സറിലും സഞ്ജു സാംസൺ ചരിത്ര റെക്കോഡിലേക്കെത്തി. ടി20യിൽ 400 സിക്സർ നേടുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് സഞ്‍ജു. രോഹിത് ശർമ (554), വിരാട് കോഹ്ലി (441), സൂര്യകുമാർ യാദവ് (442) എന്നിവർ മാത്രമാണ് സഞ്ജുവിന് മുന്നിലുള്ളത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article