IPL 2026: തോൽവി അറിയാതെ 7 മത്സരം, ഇപ്പോൾ 2 തുടർ തോൽവി; പഞ്ചാബ് ഭയക്കേണ്ടത് ആ പ്രശ്നം; ശ്രേയസും സംഘവും സൂക്ഷിക്കണം

4 weeks ago 4

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam4 May 2026, 5:30 p.m. IST

IPL 2026: പഞ്ചാബ് കിങ്സ് ആദ്യ ഏഴ് മത്സരങ്ങളിൽ തോൽവി നേരിട്ടതേയില്ല. എന്നാൽ അവസാന രണ്ട് മത്സരങ്ങളിൽ പഞ്ചാബിന് തോൽവി നേരിട്ടതോടെ ടീമിന് ആശങ്കകളേറെയായിരിക്കുകയാണ്. പ്ലേ ഓഫ് പോരാട്ടം കൂടുതൽ ശക്തമായിരിക്കുകയാണ്

ഹൈലൈറ്റ്:

  • പഞ്ചാബ് പോയിന്റ് പട്ടികയിൽ തലപ്പത്ത്
  • ഗുജറാത്ത് പ്ലേ ഓഫ് പ്രതീക്ഷ കാത്തു
  • പ്ലേ ഓഫ് പോരാട്ടം കടുക്കുന്നു
punjab kingsപഞ്ചാബ് കിങ്സ്(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ തുടർച്ചയായ രണ്ടാം തോൽവി പഞ്ചാബ് കിങ്സ് നേരിട്ടിരിക്കുകയാണ്. ഗുജറാത്ത് ടെെറ്റൻസ് നാല് വിക്കറ്റിനാണ് പഞ്ചാബ് കിങ്സിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 9 വിക്കറ്റിന് 163 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ഗുജറാത്ത് ഒരു പന്ത് ബാക്കി നിർത്തി നാല് വിക്കറ്റിന്റെ വിജയം നേടിയെടുക്കുകയായിരുന്നു. ഇരു ടീമിന്റേയും ബൗളർമാർ കരുത്തുകാട്ടിയ മത്സരത്തിൽ വാഷിങ്ടൺ സുന്ദറിന്റെ ബാറ്റിങ് കരുത്തിലാണ് ഗുജറാത്ത് ജയിച്ച് കയറിയത്. 23 പന്തിൽ 40 റൺസെടുത്ത് പുറത്താവാതെ നിന്ന സുന്ദറിന്റെ പ്രകടനം മത്സരത്തിൽ നിർണ്ണായകമായി മാറി. ജോസ് ബട്ലർ 22 പന്തിൽ 26 റൺസെടുത്തപ്പോൾ സായ് സുദർശൻ അർധ സെഞ്ചുറിയോടെ ടോപ് ഓഡറിൽ കരുത്തുകാട്ടി.

നായകനായി നാണക്കേടിൻ്റെ റെക്കോഡിൽ ഹാർദിക്; രോഹിത്തിൻ്റെ കണക്കുകൾ മോഹിപ്പിക്കും


41 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും ഉൾപ്പെടെ 57 റൺസാണ് നേടിയത്. ശുഭ്മാൻ ഗിൽ അഞ്ച് റൺസെടുത്ത് പുറത്തായപ്പോൾ നിശാന്ത് സിദ്ധു 11 പന്തിൽ 15 റൺസാണ് നേടിയത്. രാഹുൽ തെവാത്തിയയും (2) ജേസൻ ഹോൾ‍ഡറും (5) നിരാശപ്പെടുത്തി. അർഷാദ് ഖാൻ അഞ്ച് പന്ത് നേരിട്ട് എട്ട് റൺസ് നേടിയത് ഗുജറാത്തിന് നിർണ്ണായകമായി.

പ്ലേ ഓഫിലേക്കുള്ള പോരാട്ടം കടുക്കവെ പഞ്ചാബിന് ആശങ്കയാവുന്ന തോൽവിയാണിത്. ഇപ്പോഴും പോയിന്റ് പട്ടികയിൽ പഞ്ചാബ് തലപ്പത്താണുള്ളത്. ഒമ്പത് മത്സരങ്ങളിൽ‌ നിന്ന് 13 പോയിന്റാണ് പഞ്ചാബിനുള്ളത്. ഏഴ് മത്സരങ്ങളിൽ പഞ്ചാബ് തോൽവി അറിഞ്ഞിരുന്നില്ല. ആറ് മത്സരങ്ങൾ ജയിച്ചപ്പോൾ ഒരു മത്സരത്തിന് ഫലം ഇല്ലാതെ പോയി. അവസാന രണ്ട് മത്സരങ്ങൾ പഞ്ചാബ് തോറ്റത് ടീമിന്റെ ദൗർബല്യം തുറന്ന് കാട്ടുന്നതാണ്.
Samayam MalayalamIPL 2026: ഇതായിരുന്നോ ​ഗുജറാത്ത് പേസർമാരുടെ തന്ത്രം? 29 വിക്കറ്റും അങ്ങനെ ലഭിച്ചു; മറ്റെല്ലാ ടീമും പിന്നിൽ, കണക്കുകളിതാ
പഞ്ചാബിന്റെ ബാറ്റിങ് ദൗർബല്യം തുറന്ന് കാട്ടുന്നതാണ് ഗുജറാത്തിനെതിരായ തോൽവി. പഞ്ചാബിന്റെ ഓപ്പണർമാർ നിരാശപ്പെടുത്തിയാൽ പഞ്ചാബ് പതറുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രിയൻഷ് ആര്യ, പ്രഭ്സിംറാൻ സിങ് എന്നിവർ മികച്ച തുടക്കം നൽകിയാൽ പഞ്ചാബിന്റെ മറ്റ് ബാറ്റ്സ്മാൻമാർക്ക് അത് ആത്മവിശ്വാസം നൽകുകയും വലിയ സ്കോറിലേക്കുയരാൻ ടീമിന് സാധിക്കുകയും ചെയ്യുന്നുണ്ട്.

എന്നാൽ ഓപ്പണർമാർ രണ്ട് പേരും നിരാശപ്പെടുത്തുന്നത് പഞ്ചാബിനെ കാര്യമായി ബാധിക്കുന്നുണ്ട്. ഡൽഹി ക്യാപിറ്റൽസിനെതിരേ റെക്കോഡ് ജയം നേടിയ പഞ്ചാബിന്റെ ബാറ്റിങ് നിരക്ക് ഗുജറാത്തിന്റെ കരുത്തുറ്റ ബൗളിങ് നിരക്കെതിരേ പതറുന്നതാണ് കാണാനായത്. പഞ്ചാബിനെ കുടുക്കാൻ ഷോർട്ട് ബോളുകൾ നന്നായി ഗുജറാത്ത് ഉപയോഗിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

IPL 2026: സിഎസ്കെയ്ക്ക് വീണ്ടും പരിക്കിന്റെ പണി, രാമകൃഷ്ണ ഘോഷ് പുറത്ത്; പ്ലേ ഓഫിലേക്കടുക്കവെ മഞ്ഞപ്പടക്ക് തിരിച്ചടി

മുഹമ്മദ് സിറാജും കഗിസോ റബാഡയും പവർപ്ലേയിൽ നടത്തിയ തകർപ്പൻ ബൗളിങ് പ്രകടനമാണ് പഞ്ചാബിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. 47 റൺസിന് അഞ്ച് വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. ഈ പ്രഹരത്തിൽ നിന്ന് വലിയൊരു തിരിച്ചുവരവ് നടത്താൻ പഞ്ചാബിന് സാധിക്കാതെ പോയി. പഞ്ചാബിന് ശേഷിക്കുന്ന മത്സരങ്ങളിൽ ഓപ്പണർമാർ ഫോമിലേക്കെത്തേണ്ടത് അത്യാവശ്യമാണ്. സ്ഥിരതയോടെ ഓപ്പണർമാർ മികവ് കാട്ടാത്ത പക്ഷം പഞ്ചാബ് പ്രയാസപ്പെടാൻ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article