IPL 2026: ​ദുരന്തമായി സിഎസ്കെ, ഹാട്രിക് തോൽവി; ചാമ്പ്യന്മാർക്ക് പിഴക്കുന്നത് എവിടെ? ഈ പ്രശ്നങ്ങൾ ടീമിനെ പിന്നോട്ടടിച്ചു

1 month ago 8

ഹൈലൈറ്റ്:

  • സഞ്ജു സാംസണിന്റെ മോശം ഫോം സിഎസ്കെയ്ക്ക് തിരിച്ചടി
  • ക്യാപ്റ്റൻ റുതുരാജ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല
  • സിഎസ്കെ ബൗളിങ് നിര ദുർബലം
RUTURAJ GAIKWAD, SANJU SAMSONറുതുരാജ് ഗെയ്ക് വാദ്, സഞ്ജു സാംസൺ (Photo: AP, ANI)(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ ഹാട്രിക് തോൽവി നേരിട്ട് ചെന്നെെ സൂപ്പർ കിങ്സ്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് 43 റൺസിനാണ് സിഎസ്കെ പരാജയം ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ആർസിബി മൂന്ന് വിക്കറ്റിന് 230 റൺസാണ് നേടിയത്. ടിം ഡേവിഡ് (25 പന്തിൽ 70*), ദേവ്ദത്ത് പടിക്കൽ (29 പന്തിൽ 50), ഫിൽ സാൾട്ട് (30 പന്തിൽ 46), ക്യാപ്റ്റൻ രജത് പാട്ടീധാർ (19 പന്തിൽ 48*) എന്നിവരാണ് ആർസിബിക്കായി ബാറ്റിങ്ങിൽ തിളങ്ങിയത്. മറുപടിക്കിറങ്ങിയ സിഎസ്കെയ്ക്ക് 19.4 ഓവറിൽ 207 റൺസെടുത്ത് കൂടാരം കയറേണ്ടി വന്നു. സർഫറാസ് ഖാൻ (50), പ്രശാന്ത് വീർ (43) എന്നിവർ മാത്രമാണ് സിഎസ്കെയ്ക്കായി ഭേദപ്പെട്ട പ്രകടനം നടത്തിയത്. ആർസിബിക്കായി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റും ക്രുണാൽ പാണ്ഡ്യ, അഭിനന്ദൻ സിങ്, ജേക്കബ് ഡഫി എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോൾ സുയാഷ് ശർമ ഒരു വിക്കറ്റും സ്വന്തമാക്കി. സീസണിലെ മൂന്നാം തോൽവി നേരിട്ട സിഎസ്കെയ്ക്ക് പിഴക്കുന്നത് എവിടെയാണെന്ന് പരിശോധിക്കാം.

സച്ചിനല്ല, എൻ്റെ റോൾ മോഡൽ ഈ സൂപ്പർ താരം! മുംബൈ വിട്ടതിന് പിന്നാലെ മനസ്സ് തുറന്ന് അർജുൻ ടെണ്ടുൽക്കർ


ക്യാപ്റ്റൻ റുതുരാജിന് ഉത്തരവാദിത്തമില്ല


ക്യാപ്റ്റൻ റുതുരാജ് ഗെയ്ക് വാദിന് ഉത്തരവാദിത്തമില്ലാത്തത് സിഎസ്കെയെ പിന്നോട്ടടിക്കുന്ന കാര്യമാണ്. വലിയ സ്കോർ പിന്തുടർന്നിറങ്ങുമ്പോൾ റുതുരാജ് നിറം മങ്ങുമെന്നതാണ് ചരിത്രം വ്യക്തമാക്കുന്നത്. 200 റൺസിന് മുകളിൽ വിജയലക്ഷ്യം പിന്തുടർന്നപ്പോൾ റുതുരാജ് മികവ് കാട്ടിയിട്ടുള്ളത് അപൂർവ്വമായാണ്. കൃത്യമായി പറഞ്ഞാൽ 0, 47, 0, 1, 7 എന്നിങ്ങനെയാണ് 200ന് മുകളിൽ വിജയലക്ഷ്യം പിന്തുടർന്നിറങ്ങുമ്പോഴുള്ള സിഎസ്കെ ക്യാപ്റ്റന്റെ സ്കോർ. വലിയ പ്രതിസന്ധി വരുമ്പോൾ മുന്നിൽ നിന്ന് നയിക്കേണ്ട ഉത്തരവാദിത്തം ക്യാപ്റ്റനുണ്ട്. എന്നാൽ പലപ്പോഴും റുതുരാജിന് അത് സാധിക്കുന്നില്ല.

ആർസിബിക്കെതിരേ പൊതുവേ നിരാശപ്പെടുത്തുന്ന പ്രകടനമാണ് റുതുരാജ് നടത്താറുള്ളത്. 3, 15, 0, 0, 7 എന്നിങ്ങനെയാണ് ആർസിബിക്കെതിരേ റുതുരാജിന്റെ ഇതുവരെയുള്ള സ്കോർ. ആർസിബി റുതുരാജിന് ബാലികേറാ മലയാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്. 180ന് മുകളിൽ‌ വിജയലക്ഷ്യം പിന്തുടരുമ്പോൾ ഒരു അർധ സെഞ്ചുറി മാത്രമാണ് റുതുരാജ് നേടിയിട്ടുള്ളത്. സമ്മർദ്ദമുള്ള സാഹചര്യത്തിൽ റുതുരാജ് നിരാശപ്പെടുത്തുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
Samayam MalayalamIPL 2026: ഹീറോയായി തുഷാർ ദേശ്പാണ്ഡെ, ​ഗുജറാത്തിനെ പൂട്ടി രാജസ്ഥാൻ റോയൽസ്; അവസാന ഓവറിൽ ത്രില്ലിങ് ജയം

റുതുരാജിന്റെ ക്യാപ്റ്റൻസി തീർത്തും നിരാശപ്പെടുത്തുന്നു


റുതുരാജ് ഗെയ്ക് വാദിന് കീഴിൽ വലിയൊരു തിരിച്ചുവരവ് സിഎസ്കെയുടെ സ്വപ്നം മാത്രമാണെന്ന് തന്നെ വിലയിരുത്തേണ്ടിയിരിക്കുന്നു. ആർസിബിക്കെതിരേ ഉത്തരമില്ലാത്ത ക്യാപ്റ്റനായാണ് റുതുരാജിനെ കാണപ്പെട്ടത്. പ്രധാനമായും ടിം ഡേവിഡ് ക്രീസിലെത്തിയ ശേഷം കളി പൂർണ്ണമായും സിഎസ്കെയുടെ കെെവിട്ട് പോയി. 25 പന്ത് നേരിട്ട് മൂന്ന് സിക്സും എട്ട് സിക്സും ഉൾപ്പെടെ പുറത്താവാതെ 70 റൺസാണ് ടിം ഡേവിഡ് അടിച്ചെടുത്തത്. 280 സ്ട്രെെക്ക് റേറ്റിലാണ് ഡേവിഡ് കസറിയത്.

ഫിനിഷർ റോളിലേക്ക് ഡേവിഡ് എത്തുമ്പോൾ പൂട്ടാനുള്ള തന്ത്രം ക്യാപ്റ്റനെന്ന നിലയിൽ മെനയാൻ റുതുരാജിന് സാധിച്ചില്ല. സിഎസ്കെയിൽ വിശ്വസിക്കാൻ സാധിക്കുന്ന ബൗളർമാരില്ലെന്നതാണ് റുതുരാജിന് സമ്മർദ്ദം സൃഷ്ടിക്കുന്നത്. സിഎസ്കെയുടെ ചരിത്രം നോക്കുമ്പോൾ സ്പിന്നർമാർക്ക് നിർണ്ണായക റോൾ ടീമിലുണ്ട്. എന്നാൽ ഇത്തവണ സ്പിന്നർമാർ പ്രതീക്ഷിച്ച നിലവാരം കാട്ടാത്തത് സിഎസ്കെയെ പിന്നോട്ടടിക്കുന്ന കാര്യമാണ്.
IPL 2026: 6, 7, 9, വീണ്ടും നിറം മങ്ങി സഞ്ജു സാംസൺ, സിഎസ്കെ ജഴ്സിയിൽ മികവ് കാട്ടാനാവുന്നില്ല; ഇനിയും ആരാധകർ കാത്തിരിക്കണം

സിഎസ്കെ ബാറ്റിങ് ഓഡറിൽ മാറ്റം വേണം


സിഎസ്കെയുടെ ബാറ്റിങ് ഓഡറിലെ പോരായ്മ നേരത്തെ തന്നെ ചർച്ചയായതാണ്. ഓപ്പണിങ്ങിൽ സഞ്ജു സാംസണും റുതുരാജും തുടരുന്നത് ടീമിനെ പിന്നോട്ടടിക്കുന്ന കാര്യമാണ്. രണ്ട് പേരും ടീമിലെ പ്രധാന ബാറ്റ്സ്മാൻമാരാണ്. ഇരുവരും പെട്ടെന്ന് പുറത്താകുന്നത് ടീമിനെ വലിയ സമ്മർദ്ദത്തിലേക്ക് കൊണ്ടുപോകുന്നു. മൂന്നാം നമ്പറിൽ ആയുഷ് മാത്രെക്ക് സ്ഥിരത കാട്ടാനും സാധിക്കുന്നില്ല.

സിഎസ്കെ ഓപ്പണിങ്ങിൽ സഞ്ജു സാംസണിനൊപ്പം ആയുഷ് മാത്രെയെ കളിപ്പിക്കുകയും മൂന്നാം നമ്പറിലേക്ക് റുതുരാജ് എത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കാർത്തിക് ശർമക്ക് മികവ് കാട്ടാൻ സാധിക്കുന്നില്ല. 14.2 കോടിക്ക് ടീമിലെത്തിച്ച കാർത്തിക് നിരാശപ്പെടുത്തുന്നതിനാൽ താരത്തെ പുറത്തിരുത്തി ഉർവിൽ പട്ടേലിനെ സിഎസ്കെ കളിപ്പിക്കേണ്ടതാണ്. ബാറ്റിങ് നിര മികവ് കാട്ടിയാലും ബൗളിങ് നിര നിരാശപ്പെടുത്തുന്നതിന് പരിഹാരം കാണാതെ സിഎസ്കെയ്ക്ക് തിരിച്ചുവരവ് പ്രയാസമാണ്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article