IPL 2026: ധോണി ഇല്ലാതെ സിഎസ്കെയ്ക്ക് രക്ഷയില്ലേ? റുതുരാജിനെക്കൊണ്ടാവില്ല, സഞ്ജു ക്യാപ്റ്റനാവട്ടെ; കാരണങ്ങളിതാ

2 months ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam31 Mar 2026, 7:31 americium IST

IPL 2026: രാജസ്ഥാൻ റോയൽസ് സിഎസ്കെയെ ഒന്നുമല്ലാതാക്കുന്ന ജയമാണ് നേടിയെടുത്തത്. എംഎസ് ധോണിയുടെ അഭാവത്തിൽ ക്യാപ്റ്റനെന്ന നിലയിൽ റുതുരാജ് ​ഗെയ്ക് വാദിന് കാര്യമായൊന്നും ചെയ്യാൻ സാധിക്കുന്നില്ല

ഹൈലൈറ്റ്:

  • സിഎസ്കെയെ തകർത്ത് രാജസ്ഥാൻ റോയൽസ്
  • അരങ്ങേറ്റത്തിൽ നിറം മങ്ങി സഞ്ജു സാംസൺ
  • രാജസ്ഥാനോട് അവസാന 11 മത്സരവും സിഎസ്കെ തോറ്റു
sanju samson, ruturaj gaikwad, riyan paragസഞ്ജു സാംസൺ, റുതുരാജ് ഗെയ്ക് വാദ്, റിയാൻ പരാഗ് (Photo: AP, ANI)(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ മൂന്നാം മത്സരത്തിൽ ചെന്നെെ സൂപ്പർ കിങ്സിനെ എട്ട് വിക്കറ്റിന് തകർത്തിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത ചെന്നെെ സൂപ്പർ കിങ്സ് 19.4 ഓവറിൽ 127 റൺസിൽ ഓൾഔട്ടായപ്പോൾ 12.1 ഓവറിൽ 2 വിക്കറ്റിന് 128 റൺസുമായി രാജസ്ഥാൻ റോയൽ‌സ് അനായാസം വിജയലക്ഷ്യം മറികടന്നു.രാജസ്ഥാന്റെ വമ്പൻ ജയത്തേക്കാളുപരി സിഎസ്കെയുടെ മോശം പ്രകടനമാണ് കൂടുതൽ ചർച്ചാ വിഷയമായത്. എംഎസ് ധോണിയുടെ അഭാവത്തിൽ ഇറങ്ങിയ സിഎസ്കെ തീർത്തും നിരാശപ്പെടുത്തിയെന്ന് തന്നെ പറയാം. ക്യാപ്റ്റനെന്ന നിലയിൽ റുതുരാജ് ഗെയ്ത് വാദിനെ കാര്യമായൊന്നും ചെയ്യാനാവുന്നില്ലെന്നതാണ് വസ്തുത. 44ാം വയസിലും ധോണി സിഎസ്കെയ്ക്കായി കളിക്കാതെ റുതുരാജിന് ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്നാണ് ആരാധകർ പറയുന്നത്.

ക്ലാസൻ്റെ പുറത്താകലിൽ സംശയം ശക്തമാക്കി വീഡിയോ ദൃശ്യങ്ങൾ പുറത്ത്


ധോണി ഇല്ലാതെ സിഎസ്കെ ആറ് മത്സരങ്ങൾ കളിച്ചപ്പോൾ അഞ്ചിലും ടീം തോറ്റു. 2010ൽ ഡൽഹി ഡയർഡെവിൾസിനെതിരേ (ഡൽഹി ക്യാപിറ്റൽസ്) മാത്രമാണ് ധോണി ഇല്ലാതെ സിഎസ്കെയ്ക്ക് ജയിക്കാനായത്. ധോണി ഇല്ലാതെ ഇറങ്ങിയ അവസാന മൂന്ന് മത്സരത്തിലെ സിഎസ്കെയുടെ സ്കോറിൽ നിന്ന് തന്നെ ധോണിയുടെ ടീമിലെ ഇംപാക്ട് വ്യക്തമാണ്. സൺറെെസേഴ്സ് ഹെെദരാബാദിനെതിരേ 132ന് 5, മുംബെെ ഇന്ത്യൻസിനെതിരേ 109ന് ഓൾഔട്ട്, രാജസ്ഥാൻ റോയൽസിനെതിരേ 127ന് ഓൾഔട്ട് എന്നിങ്ങനെയാണ്.

ധോണിയുടെ അഭാവത്തിൽ സിഎസ്കെ നായകനായ റുതുരാജ് ഗെയ്ക് വാദ് വളരെ സമ്മർദ്ദത്തിലാണെന്ന് പറയാം. ഇത് അദ്ദേഹത്തിന്റെ പ്രകടനത്തേയും ബാധിക്കുന്നു. ഇപ്പോഴും ഒറ്റക്ക് ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത ക്യാപ്റ്റനാണ് റുതുരാജെന്ന് കണക്കുകൾ നോക്കുമ്പോൾ വ്യക്തമാവും. റുതുരാജിന് കീഴിൽ സിഎസ്കെ കളിച്ച അവസാന അഞ്ച് മത്സരത്തിലും ടീമിന് തോൽവി നേരിടേണ്ടി വന്നു.
Samayam MalayalamIPL 2026: വെെഭവ് ഷോ, 15 പന്തിൽ ഫിഫ്റ്റി; സിഎസ്കെയെ അടിച്ചൊതുക്കി 15കാരൻ, ഇന്ത്യൻ‌ സെലക്ടർമാർ കാണുന്നുണ്ടോ?
ബാറ്റ്സ്മാനെന്ന നിലയിലും റുതുരാജിന്റെ പ്രകടന കണക്കുകൾ പിന്നോട്ടാണെന്ന് പറയാം. വിലക്കിന് മുമ്പ് സിഎസ്കെ രാജസ്ഥാനെതിരേ 11 ജയവും രാജസ്ഥാന് 6 ജയവുമായിരുന്നു ഉണ്ടായിരുന്നത്. വിലക്കിന് ശേഷമുള്ള കണക്കുകൾ നോക്കുമ്പോൾ സിഎസ്കെ അഞ്ച് മത്സരം ജയിച്ചപ്പോൾ 10 തവണ രാജസ്ഥാന് ജയിക്കാനായി. ഇപ്പോൾ‌ 32 നേർക്കുനേർ മത്സരത്തിൽ സിഎസ്കെയ്ക്കും രാജസ്ഥാനും 16 ജയങ്ങൾ വീതം പങ്കിടുകയാണ്.

അവസാന 11 നേർക്കുനേർ മത്സരത്തിലും സിഎസ്കെയെ തോൽപ്പിക്കാൻ രാജസ്ഥാൻ റോയൽസിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. റുതുരാജിനെ നായകനാക്കി ഇനിയും മുന്നോട്ട് പോയാൽ ടീമിനെയത് പ്രതികൂലമായി ബാധിക്കുമെന്നാണ് ആരാധകപക്ഷം. സഞ്ജു സാംസണെ ക്യാപ്റ്റനാക്കണമെന്ന ആവശ്യം ഇതിനോടകം ശക്തമായി ഉയരുന്നുണ്ട്.

IPL 2026: സിഎസ്കെയിലെത്തി, സഞ്ജുവിനെ ആ ഭാഗ്യം കെെവിട്ടു; ആറ് വർഷത്തിന് ശേഷം എലെെറ്റ് ക്ലബ്ബിൽ നിന്ന് പുറത്ത്, ടീമും തകർന്നടിഞ്ഞു

ഇത്തവണത്തെ സിഎസ്കെയുടെ ടീം കരുത്ത് പ്രതീക്ഷിച്ചപോലെ നിലവാരം കാട്ടിയേക്കില്ലെന്നാണ് ആദ്യ മത്സരത്തിലെ പ്രകടനം വിലയിരുത്തുമ്പോൾ തോന്നുന്നത്. ധോണിക്ക് രണ്ടാഴ്ച വിശ്രമം വേണ്ടിവരുമെന്നാണ് വിവരം. അങ്ങനെയാണെങ്കിൽ സിഎസ്കെയ്ക്ക് കാര്യങ്ങൾ എളുപ്പമായേക്കില്ല. സഞ്ജു സാംസണെ ക്യാപ്റ്റനാക്കാൻ ഈ സീസണിൽ സിഎസ്കെ തയ്യാറായേക്കില്ല.

ഈ സീസണിലെ സിഎസ്കെയുടെ പ്രകടനം വിലയിരുത്തി സഞ്ജുവിനെ ക്യാപ്റ്റനാക്കാൻ സാധ്യതയുണ്ട്. എന്നാൽ സിഎസ്കെയ്ക്കൊപ്പമുള്ള അരങ്ങേറ്റ മത്സരത്തിൽ സഞ്ജുവിന് തിളങ്ങാൻ സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. വരുന്ന മത്സരങ്ങളിലൂടെ ശക്തമായ തിരിച്ചുവരവ് നടത്താൻ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article