IPL 2026: ധോണിക്ക് പരിക്ക്, സിഎസ്കെയിൽ പകരക്കാരൻ ആരാവും? ടീമിൽ നിർണ്ണായകമായ ഒരു മാറ്റം, പ്ലേയിങ് 11 നിർദേശിച്ച് ആർ അശ്വിൻ

2 months ago 9

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam29 Mar 2026, 2:39 p.m. IST

IPL 2026: എംഎസ് ധോണിക്ക് കാൽ മസിലിന് പരിക്കേറ്റിരിക്കുകയാണ്. രണ്ടാഴ്ച്ചത്തെ വിശ്രമമാണ് ധോണിക്ക് നിർദേശിച്ചിരിക്കുന്നത്. ഇതിന് ശേഷം ധോണി തിരിച്ചെത്തുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ട കാര്യം

ഹൈലൈറ്റ്:

  • ധോണിയുടെ അഭാവം സിഎസ്കെയ്ക്ക് തിരിച്ചടി
  • സിഎസ്കെയിൽ ധോണിക്ക് പകരം ആരെ കളിപ്പിക്കും
  • രാജസ്ഥാനാണ് സിഎസ്കെയുടെ ആദ്യ എതിരാളി

ms dhoni, cskഎംഎസ് ധോണി, സിഎസ്കെ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ ചെന്നെെ സൂപ്പർ കിങ്സ് രാജസ്ഥാൻ റോയൽസിനെ നേരിടാനിരിക്കെ എംഎസ് ധോണിയുടെ പരിക്ക് വില്ലനായി മാറിയിരിക്കുകയാണ്. രണ്ടാഴ്ചത്തേക്ക് ധോണിക്ക് വിശ്രമം വേണ്ടിവരുമെന്നാണ് വിവരം. ധോണിയുടെ അഭാവം സിഎസ്കെ യ്ക്ക് വലിയ തിരിച്ചടിയായേക്കില്ല. ധോണിയിൽ നിന്ന് ഇനി അത്ഭുത പ്രകടനങ്ങൾ പ്രതീക്ഷിക്കാനാവാത്ത സാഹചര്യത്തിൽ ധോണിക്ക് ഉത്തമ പകരക്കാരനെ കണ്ടെത്തി കൂടുതൽ കരുത്ത് വർധിപ്പിക്കാനാവും സിഎസ്കെ ശ്രമിക്കുക.എന്നാൽ ധോണിയുടെ റോളിൽ ആര് കളിക്കണമെന്നത് സിഎസ്കെയെ സംബന്ധിച്ച് പ്രധാനപ്പെട്ട ചോദ്യമാണ്. പ്രശാന്ത് വീർ രവീന്ദ്ര ജഡേജ കളിച്ചിരുന്ന ഏഴാം നമ്പറിൽ കളിക്കാനുള്ള സാധ്യതയാണ് കൂടുതൽ. ധോണിക്ക് പകരം കാർത്തിക് ശർമ കളിക്കണമോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.14.2 കോടിക്ക് കൊണ്ടുവന്ന കാർത്തികിനെ കളിപ്പിച്ചാൽ അനുഭവസമ്പത്തിന്റെ കുറവുണ്ട്. അതുകൊണ്ടുതന്നെ സിഎസ്കെ ആദ്യ മത്സരങ്ങളിൽ കാർത്തികിനെ കൊണ്ടുവരാൻ സാധ്യത കുറവാണ്.

2026 ഐപിഎല്ലില്‍ ചെന്നെെയുടെ സാധ്യതകള്‍ എന്തൊക്കെ?


ഇപ്പോഴിതാ സിഎസ്കെ ധോണിക്ക് പകരം കളിപ്പിക്കേണ്ടത് സർഫറാസ് ഖാനെയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ആർ അശ്വിൻ. രാജസ്ഥാൻ റോയൽസിനെതിരേ സിഎസ്കെയുടെ പ്ലേയിങ് ഇലവൻ എങ്ങനെ വേണമെന്നും അശ്വിൻ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. ഓപ്പണർ റോളിൽ സഞ്ജു സാംസണും റുതുരാജ് ഗെയ്ക് വാദും കളിക്കണമെന്നാണ് അശ്വിൻ പറയുന്നത്.

ഓപ്പണിങ് കൂട്ടുകെട്ട് ഇതാവുമെന്ന് നേരത്തെ തന്നെ റുതുരാജ് വ്യക്തമാക്കിയതാണ്. മൂന്നാം നമ്പറിൽ ആരെന്നതാണ് മറ്റൊരു പ്രധാന ചോദ്യം. യുവതാരം ആയുഷ് മാത്രെയെ മൂന്നാം നമ്പറിൽ കളിപ്പിക്കേണ്ടെന്നാണ് അശ്വിൻ പറയുന്നത്. പകരം ഉർവിൽ പട്ടേലിനെയാണ് അശ്വിൻ നിർദേശിക്കുന്നത്. വിക്കറ്റ് കീപ്പറായ ഉർവിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 28 പന്തിൽ സെഞ്ചുറി നേടിയ താരമാണ്.
Samayam MalayalamIPL 2026: ആറ് തവണയും ജയിച്ചു, പക്ഷെ ഇത്തവണ ഹെെദരാബാദ് തോറ്റു; വില്ലനായത് ഇഷാന്റെ ക്യാപ്റ്റൻസിയോ? ഈ പിഴവുകൾ തിരിച്ചടിയായി
നാലാം നമ്പറിൽ സൗത്താഫ്രിക്കയുടെ വെടിക്കെട്ട് താരം ഡെവാൾഡ് ബ്രെവിസ് കളിക്കണമെന്നാണ് അശ്വിൻ പറയുന്നത്. നേരത്തെയും നാലാം നമ്പറിൽ കളിച്ചിരുന്ന ബ്രെവിസ് മികച്ച പ്രകടനം കാഴ്ചവെക്കാൻ ശേഷിയുള്ള താരമാണ്. ഇത്തവണയും ഇതേ റോൾ താരത്തിന് ലഭിക്കും. അഞ്ചാം നമ്പറിൽ ശിവം ദുബെയെയാവും കളിപ്പിക്കുക. ദുബെ ടി20 ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ താരമാണ്.

ടി20 ലോകകപ്പിലെ മികവ് ദുബെ ഐപിഎല്ലിലും ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറാം നമ്പറിൽ സർഫറാസ് ഖാൻ കളിക്കണമെന്നാണ് അശ്വിൻ പറയുന്നത്. സർഫറാസ് നേരത്തെ മധ്യനിരയിൽ കളിച്ചിട്ടുള്ള താരമാണ്. ആഭ്യന്തര ക്രിക്കറ്റിൽ സമീപകാലത്തായി കിടിലൻ പ്രകടനങ്ങളാണ് സർഫറാസ് കാഴ്ചവെക്കുന്നത്. ഏഴാം നമ്പറിൽ പ്രശാന്ത് വീറിനെ മറികടന്ന് കാർത്തിക് ശർമയെയാണ് അശ്വിൻ തിരഞ്ഞെടുക്കുന്നത്.

IPL 2026: ഇത് ശക്തിമാനോ സൂപ്പർമാനോ? പറക്കും ക്യാച്ചുമായി ഫിൽ സാൾട്ട്; ഒന്നല്ല രണ്ടെണ്ണം, വണ്ടറടിച്ച് ആരാധകർ

രണ്ട് പേരും സിഎസ്കെയ്ക്ക് പ്രതീക്ഷ നൽകുന്ന യുവതാരങ്ങളാണ്. എട്ടാം നമ്പറിൽ സ്പിൻ ഓൾറൗണ്ടറായ അക്കീൽ ഹൊസീനേയും ഒമ്പതാം നമ്പറിൽ നൂർ അഹമ്മദിനേയും അശ്വിൻ തിരഞ്ഞെടുത്തു. 10ാം നമ്പറിൽ‌ മാറ്റ് ഹെൻ റിയും 11ാം നമ്പറിൽ ഖലീൽ അഹമ്മദിനേയും കളിപ്പിക്കണമെന്നാണ് അശ്വിൻ‌ നിർദേശിക്കുന്നത്. ഇംപാക്ട് പ്ലയറായി അൻഷുൽ കാംബോജ്, ശ്രേയസ് ഗോപാൽ, രാമകൃഷ്ണ ഗോഷ്, രാഹുൽ ചഹാർ എന്നിവരേയും അശ്വിൻ നിർദേശിച്ചു.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article