IPL 2026: ധോണിയുടെ പരിക്ക് ഭേദമായോ? സിഎസ്കെ നെറ്റ്സിൽ പരിശീലനം നടത്തി, ഒപ്പം ഡെവാൾഡ് ബ്രെവിസും, പഞ്ചാബിനെതിരേ കളിച്ചേക്കും

1 month ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam3 Apr 2026, 7:31 americium IST

IPL 2026: അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നെെ സൂപ്പർ കിങ്സ് ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് തോറ്റിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തിൽ എന്ത് വിലകൊടുത്തും സിഎസ്കെയ്ക്ക് വിജയിക്കേണ്ടതായുണ്ട്

ഹൈലൈറ്റ്:

  • സിഎസ്കെ ഇന്ന് പഞ്ചാബിനെതിരേ
  • ധോണി സജീവമായി ടീമിനൊപ്പം
  • സഞ്ജുവിന്റെ പ്രകടനം സിഎസ്കെയ്ക്ക് നിർണ്ണായകം

ms dhoni, cskഎംഎസ് ധോണി, സിഎസ്കെ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19ാം സീസണിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നെെ സൂപ്പർ കിങ്സും പഞ്ചാബ് കിങ്സും തമ്മിൽ ഏറ്റുമുട്ടാൻ പോവുകയാണ്. ആദ്യ മത്സരത്തിൽ സിഎസ്കെ രാജസ്ഥാൻ റോയൽസിനോട് തോറ്റിരുന്നു. അതേ സമയം ഗുജറാത്ത് ടെെറ്റൻസിനെ തോൽപ്പിച്ചാണ് പഞ്ചാബ് കിങ്സ് എത്തുന്നത്. ചെന്നെെയുടെ തട്ടകമായ ചെപ്പോക്കിലാണ് ആവേശം പോരാട്ടം നടക്കുക.ഇപ്പോഴിതാ സിഎസ്കെയ്ക്ക് ആവേശം നൽകുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. പരിക്കേറ്റ് പുറത്തായിരുന്ന എംഎസ് ധോണിയും ഡെവാൾഡ് ബ്രെവിസും സിഎസ്കെയ്ക്കായി പരിശീലനം നടത്തിയെന്നതാണ് ടീമിനും ആരാധകർക്കും വലിയ ആത്മവിശ്വാസം നൽകുന്ന കാര്യം. ധോണിക്ക് പരിക്കേറ്റുവെന്നും രണ്ട് ആഴ്ചത്തെ വിശ്രമം വേണമെന്നുമായിരുന്നു റിപ്പോർട്ട് ഉണ്ടായിരുന്നത്.

കളി തോറ്റതോടെ ​ഗോയങ്ക കലിപ്പിൽ, ഋഷഭിനെ നിർത്തിപ്പൊരിച്ചു, വിവാദം കത്തുന്നു


എന്നാൽ ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തിനായുള്ള പരിശീലന സെഷനിൽ ധോണി ബാറ്റിങ് പരിശീലനം നടത്തുകയും സഹതാരങ്ങളോടൊപ്പം ഗ്രൗണ്ടിൽ സജീവമാവുകയും ചെയ്തു. ഇത് പ്രതീക്ഷ നൽകുന്ന കാര്യമാണെന്ന് നിസംശയം പറയാം. സിഎസ്കെയുടെ പരിശീലന സെഷനിൽ ധോണി ബാറ്റിങ് പരിശീലനം നടത്തിയെങ്കിലും ഇന്ന് കളിക്കാൻ സാധ്യത കുറവാണ്.

എന്നാൽ ഗഡൗട്ടിലെ ധോണിയുടെ സാന്നിധ്യം സിഎസ്കെ ആരാധകർക്ക് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. ധോണിയുടെ നിർദേശങ്ങളും ഉപദേശങ്ങളുമെല്ലാം ടീമിന് കരുത്താവും. ആദ്യ മത്സരത്തിൽ ധോണി സിഎസ്കെ ടീമിനൊപ്പം ഇല്ലായിരുന്നു. ഇതിന്റെ ആത്മവിശ്വാസക്കുറവ് ടീമിൽ പ്രകടമായിരുന്നു എന്ന് തന്നെ പറയാം. വലിയ തകർച്ചയാണ് രാജസ്ഥാനോട് സിഎസ്കെയ്ക്ക് നേരിടേണ്ടി വന്നത്.
Samayam MalayalamIPL 2026: 12 വർഷത്തിന് ശേഷം ഇതാദ്യം, കെകെആറിന്റെ ​ഗ്രീനും രംഘുവംശിയും അപൂർവ്വ റെക്കോഡിൽ, പക്ഷെ ആരും ആ​ഗ്രഹിക്കില്ല
പഞ്ചാബിനെതിരേ ഡെവാൾഡ് ബ്രെവിസ് കളിക്കാൻ സാധ്യതയുണ്ട്. ബ്രെവിസിന്റെ അഭാവത്തിൽ സിഎസ്കെയുടെ ബാറ്റിങ് നിര അൽപ്പം ദുർബലമാണെന്ന് പറയാം. നാലാം നമ്പറിലേക്ക് ബ്രെവിസ് വന്നാൽ സിഎസ്കെയുടെ പ്രധാന പ്രശ്നം അവസാനിക്കും. മധ്യനിരയിൽ കാർത്തിക് ശർമയെ പുറത്തിരുത്തി സ്പിൻ ഓൾറൗണ്ടറായ പ്രശാന്ത് വീറിനെ കളിപ്പിക്കാനുള്ള സാധ്യതയും കൂടുതലാണ്.

സിഎസ്കെയുട ഓപ്പണിങ് കൂട്ടുകെട്ടിലും മാറ്റം അനിവാര്യമാണ്. എന്നാൽ സഞ്ജു സാംസൺ-റുതുരാജ് ഗെയ്ക് വാദ് കൂട്ടുകെട്ടിൽ വിശ്വസിച്ച് തന്നെ സിഎസ്കെ മുന്നോട്ട് പോയേക്കും. സഞ്ജുവും റുതുരാജും തുടക്കത്തിലേ പുറത്താകുന്നത് സിഎസ്കെയ്ക്ക് വലിയ തിരിച്ചടിയായി മാറുകയാണ്. രണ്ട് പേരുടേയും പ്രകടനം നിർണ്ണായകമാണ്. മൂന്നാം നമ്പറിൽ ആയുഷ് മാത്രെയെ കളിപ്പിക്കുന്നത് ബുദ്ധിപരമായ നീക്കമല്ല.

IPL 2026: വിജയ വഴിയിൽ ഹെെദരാബാദ്, കെകെആറിന് രണ്ടാം തോൽവി; രഹാനെക്കും സംഘത്തിനും പിഴക്കുന്നത് എവിടെ? പ്രശ്നം ബാറ്റിങ്ങിൽ

സഞ്ജുവിനേയും ആയുഷ് മാത്രെയേയും ഓപ്പണിങ്ങിലേക്ക് കൊണ്ടുവരികയും റുതുരാജ് മൂന്നാം നമ്പറിൽ കളിക്കുകയും ചെയ്യണം. അല്ലാത്ത പക്ഷം മൂന്നാം നമ്പറിലേക്ക് ഉർവിൽ പട്ടേലിനെ കൊണ്ടുവരണം. ഇതിന് സാധിക്കാത്ത പക്ഷം സിഎസ്കെയ്ക്ക് കാര്യങ്ങൾ‍ എളുപ്പമായേക്കില്ല. പഞ്ചാബ് കിങ്സ് കരുത്തരുടെ നിരയാണ്. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. അതുകൊണ്ടുതന്നെ സിഎസ്കെയ്ക്ക് എളുപ്പത്തിൽ പഞ്ചാബിനെ കീഴടക്കാനാവില്ല.

സിഎസ്കെയുടെ പ്രധാന താരങ്ങൾ ഫോമിലേക്കെത്തിയാൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. ധോണി ഓരോ താരത്തിനും ഉപദേശങ്ങൾ നൽകി ഇന്നലെ ചെപ്പോക്കിൽ താരങ്ങളുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. ഇത് പ്രകടനത്തിൽ പ്രതിഫലിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ട കാര്യം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article