Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•17 Apr 2026, 8:24 p.m. IST
IPL 2026: കൊൽക്കത്ത നെെറ് റെെഡേഴ്സ് ഈ സീസണിൽ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. അഞ്ച് മത്സരത്തിലും വിജയം കാണാനാവാതെ പോയ കെകെആറിന് ആറാം മത്സരത്തിലും തുടക്കം പിഴച്ചു
ഹൈലൈറ്റ്:
- അജിൻക്യ രഹാനെക്കെതിരേ ആരാധകർ
- കെകെആറിന് ഒരു ജയം പോലുമില്ല
- നിലവാരം കാട്ടാതെ കെകെആർ ടോപ് ഓഡർ
അജിൻക്യ രഹാനെ(ഫോട്ടോസ്- ANI)കോഹ്‌ലിയെയും ഗെയ്‌ലിനെയും പിന്നിലാക്കി ബാബർ കുതിക്കുന്നു; ടി20യിൽ ചരിത്ര റെക്കോഡുമായി പാക് താരം
ആഭ്യന്തര ക്രിക്കറ്റിലും അത്ര മികച്ച പ്രകടനമല്ല നടത്തുന്നത്. എന്നാൽ കെകെആർ രഹാനെയെ നായകനാക്കി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. ഐപിഎല്ലിലെ അനുഭവസമ്പന്നനായ ക്യാപ്റ്റനാണ് രഹാനെ. എന്നാൽ അദ്ദേഹത്തിന്റെ കണക്കുകൾ നിരാശപ്പെടുത്തുന്നതാണെന്ന് നിസംശയം പറയാം. ബാറ്റ്സ്മാനെന്ന നിലയിൽ ഭേദപ്പെട്ട റെക്കോഡ് ഐപിഎല്ലിലുണ്ടെങ്കിലും ക്യാപ്റ്റനായി ലോക തോൽവിയാണ്.
എന്നിട്ടും കെകെആർ ഇപ്പോഴും രഹാനെയെ വിശ്വസിക്കുന്നതാണ് അത്ഭുതമെന്നാണ് ആരാധകർ പ്രതികരിക്കുന്നത്. ഐപിഎല്ലിന്റെ ഈ സീസണിൽ ആറ് മത്സരത്തിൽ നിന്ന് 152 റൺസാണ് രഹാനെ നേടിയിരിക്കുന്നത്. 25 മാത്രമാണ് ശരാശരി. മുംബെെ ഇന്ത്യൻസിനെതിരായ ആദ്യ മത്സരത്തിൽ 67 റൺസ് നേടാൻ രഹാനെക്ക് സാധിച്ചെങ്കിലും പിന്നീടുള്ള മത്സരങ്ങളിലെല്ലാം ഫ്ളോപ്പായി.
രഹാനെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നും ടി20യിൽ ഇനിയും രഹാനെയിൽ നിന്ന് അത്ഭുതം പ്രതീക്ഷിക്കാനാവില്ലെന്നുമാണ് ആരാധകർ പറയുന്നത്. രഹാനെയെ പുറത്താക്കണമെന്ന ആവശ്യമാണ് ആരാധകർ ഉയർത്തുന്നതെങ്കിലും കെകെആറിനെ സംബന്ധിച്ച് ഇത്തരമൊരു തീരുമാനം എളുപ്പമല്ല. രഹാനെയെ പുറത്താക്കിയാൽ പകരം ആരെ നായകനാക്കുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
വെെസ് ക്യാപ്റ്റനായ റിങ്കു സിങ്ങിനും മികച്ച ഫോമിൽ കളിക്കാനാവുന്നില്ല. ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനും മോശം ഫോമിൽ തുടരുകയാണ്. രഹാനെയെ പുറത്താക്കിയാൽ പകരം ക്യാപ്റ്റനാക്കാൻ ആളില്ലാത്ത അവസ്ഥയാണ് നിലവിൽ കെകെആറിലുള്ളത്. പല പരീക്ഷണങ്ങളും കെകെആർ ഈ സീസണിൽ നടത്തിയിട്ടുണ്ട്. എന്നാൽ ഇതൊന്നും ഫലം കാണുന്നില്ലെന്നതാണ് വസ്തുത.
IPL 2026: സൂര്യകുമാർ യാദവിന് ഇത് എന്തുപറ്റി? ആദ്യ പന്തിൽത്തന്നെ പുറത്ത്, ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിക്കുമോ?
ഗുജറാത്ത് ടെെറ്റൻസിനെതിരേ മോശം ഫോമിലുള്ള ഫിൻ അലനെ മാറ്റി മറ്റൊരു ന്യൂസീലൻഡ് താരമായ ടിം സീഫർട്ടിനെയാണ് കെകെആർ കളിപ്പിച്ചത്. സീഫർട്ട് അലനെക്കാളും മോശം പ്രകടനം നടത്തിയാണ് പുറത്തായത്. 14 പന്തിൽ രണ്ട് ഫോറും ഒരു സിക്സും ഉൾപ്പെടെ 19 റൺസെടുത്താണ് സീഫർട്ട് മടങ്ങിയത്. മൂന്നാം നമ്പറിലേക്കെത്തിയ അൻകൃഷ് രഘുവംശി നാല് പന്തിൽ എട്ട് റൺസെടുത്താണ് പുറത്തായത്.
കെകെആർ ബാറ്റിങ് ഓഡറിൽ നിരന്തരം മാറ്റങ്ങൾ വരുത്തി പരീക്ഷണങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇതൊന്നും ഫലം കാണുന്നില്ല. ഈ പരീക്ഷണങ്ങൾ ഫോമിൽ കളിക്കുന്ന താരങ്ങളേയും പ്രതികൂലമായി ബാധിക്കുകയാണ് ചെയ്യുന്നതെന്ന് പറയാം. എന്തായാലും കെകെആറിന്റെ സീസണിലെ ഇതുവരെയുള്ള പ്രകടനം നിലവാരം കാട്ടുന്നില്ലെന്നതാണ് വസ്തുത.









English (US) ·