IPL 2026: നേടിയത് 8 റൺസ് മാത്രം, രണ്ട് വമ്പൻ റെക്കോഡിട്ട് വെെഭവ് സൂര്യവംശി; ​ഗ്ലെൻ മാക്സ് വെല്ലിനെ പിന്നിലാക്കി

1 month ago 10

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam23 Apr 2026, 8:23 americium IST

IPL 2026: വെെഭവ് സൂര്യവംശി ​ഗംഭീര ഫോമിൽ കളിക്കുന്ന യുവതാരമാണ്. ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെതിരേ പ്രതീക്ഷിച്ച പ്രകടനം നടത്താൻ വെെഭവിന് സാധിച്ചില്ലെങ്കിലും ചില പ്രധാനപ്പെട്ട നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചു

ഹൈലൈറ്റ്:

  • രാജസ്ഥാന് 40 റൺസ് ജയം
  • വെെഭവിന് വമ്പൻ റെക്കോഡ്
  • വെെഭവ് എട്ട് റൺസിൽ പുറത്ത്

vaibhav suryavanshiവെെഭവ് സൂര്യവംശി(ഫോട്ടോസ്- ANI)
ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് തകർപ്പൻ ജയം നേടിയെടുത്തിരിക്കുകയാണ്. ബൗളർമാർ കരുത്തുകാട്ടിയ മത്സരത്തിൽ 40 റൺസിനാണ് രാജസ്ഥാൻ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ആറ് വിക്കറ്റിന് 159 റൺസെടുത്തപ്പോൾ ലഖ്നൗവിന് 18 ഓവറിൽ 119 റൺസിന് കൂടാരം കയറേണ്ടി വന്നു. രാജസ്ഥാന്റെ ബാറ്റിങ് നിര അൽപ്പം നിരാശപ്പെടുത്തിയെങ്കിലും ബൗളർമാർ കിടിലൻ പ്രകടനം പുറത്തെടുക്കുകയായിരുന്നു.മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഓപ്പണറായ വെെഭവ് സൂര്യവംശി പ്രതീക്ഷിച്ച പ്രകടനമല്ല നടത്തിയത്. വമ്പനടിക്കാരനായ വെെഭവ് 11 പന്തിൽ നിന്ന് എട്ട് റൺസാണ് നേടിയത്. ഇടം കെെയൻ പേസർ മൊഹ്സിൻ ഖാനാണ് വെെഭവിനെ പുറത്താക്കിയത്. വലിയ സ്കോറിലേക്കുയർന്നില്ലെങ്കിലും ചരിത്ര റെക്കോഡ് സ്വന്തമാക്കാൻ വെെഭവിന് സാധിച്ചിരിക്കുകയാണ്.

വൈഭവ് കാത്തിരിക്കേണ്ടി വരും; റെക്കോഡുകൾ കടപുഴക്കി അഭിഷേക് ശർമയുടെ സെഞ്ച്വറി


ഐപിഎല്ലിൽ 14 മത്സരത്തിൽ നിന്ന് 506 റൺസാണ് നിലവിൽ വെെഭവിനുള്ളത്. 227 പന്തുകളിൽ നിന്നാണ് വെെഭവ് 500 റൺസ് മറികടന്നത്. ഇതോടെ പന്തുകളുടെ അടിസ്ഥാനത്തിൽ ഐപിഎല്ലിൽ വേഗത്തിൽ 500 റൺസ് നേടുന്ന താരമെന്ന റെക്കോഡിലേക്കെത്താൻ വെെഭവിന് സാധിച്ചിരിക്കുകയാണ്. ഗ്ലെൻ മാക്സ് വെല്ലിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഇപ്പോൾ വെെഭവ് തകർത്തത്.

260 പന്തുകളിൽ നിന്നാണ് മാക്സ് വെൽ ഈ നേട്ടത്തിലേക്കെത്തിയത്. പ്രിയൻ‌ഷ് ആര്യ 278 പന്തിൽ നിന്നും വീരേന്ദർ സെവാഗ് 280 പന്തിൽ നിന്നും നമാൻ ധിർ 283 പന്തിൽ നിന്നും ട്രാവിസ് ഹെ‍ഡ് 284 പന്തിൽ നിന്നും ഈ നേട്ടത്തിലേക്കെത്തിയിട്ടുണ്ട്. 200ന് മുകളിൽ സ്ട്രെെക്ക് റേറ്റിൽ 500 റൺസ് എന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ താരമായി മാറാനും വെെഭവിന് സാധിച്ചിരിക്കുകയാണ്.
Samayam MalayalamIPL 2026: വെെഭവും മാത്രെയുമല്ല, ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത ഹീറോ ആകാൻ അവനാണ് സാധിക്കുക; വമ്പൻ പ്രവചനവുമായി അശ്വിൻ
കൂടാതെ ഐപിഎല്ലിൽ 500 റൺസ് നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡിലേക്കെത്താനും വെെഭവിന് സാധിച്ചിരിക്കുകയാണ്. 15 വയസും 26 ദിവസവുമാണ് വെെഭവിന്റെ പ്രായം. 19 വയസും 164 ദിവസവും പ്രായം ഉള്ളപ്പോൾ പൃഥ്വി ഷാ നേടിയ റെക്കോഡിനെയാണ് വെെഭവ് മറികടന്നത്. 19 വയസും 195 ദിവസവും പ്രായം ഉള്ളപ്പോഴാണ് സഞ്ജു സാംസൺ ഈ നേട്ടത്തിലെത്തിയത്.

ഋഷഭ് പന്ത് 19 വയസും 220 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ നേട്ടം സ്വന്തമാക്കിയത്. വെെഭവ് സൂര്യവംശിക്ക് ഇത്തവണത്തെ ഐപിഎൽ വളരെ പ്രധാനപ്പെട്ടതാണ്. തകർപ്പൻ പ്രകടനം നടത്താൻ സാധിച്ചാൽ വെെകാതെ ഇന്ത്യയുടെ സീനിയർ ടീമിലേക്കെത്താൻ വെെഭവിന് സാധിക്കും. ഇന്ത്യയുടെ വരാനിരിക്കുന്ന അയർലൻഡ് ടി20 പരമ്പരയിൽ വെെഭവിനേയും പരിഗണിച്ചേക്കുമെന്നാണ് വിവരം.

IPL 2026: റുതുരാജ് മോശം ക്യാപ്റ്റനല്ല, പക്ഷെ ഇനി സിഎസ്കെയെ സഞ്ജു നയിക്കണം; അതിനൊരു കാരണമുണ്ട്, ചൂണ്ടിക്കാട്ടി ബദരിനാഥ്

അങ്ങനെ വന്നാൽ ഇന്ത്യക്കായി അരങ്ങേറ്റം നടത്തുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡിലേക്കെത്താൻ വെെഭവിന് സാധിക്കും. വെെഭവ് സൂര്യവംശി സീസണിൽ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാൽ ആദ്യ മത്സരങ്ങളിലെ മികവ് പിന്നീട് കാട്ടാൻ താരത്തിന് സാധിക്കാതെ പോവുകയാണ്. ഇനിയുള്ള മത്സരങ്ങളിൽ വെെഭവിന് കിടിലൻ പ്രകടനം നടത്താൻ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article