IPL 2026: പരിക്കേറ്റ് സാം കറൻ പുറത്ത്, രാജസ്ഥാൻ ഇനി ആരെ പരി​ഗണിക്കും? ഈ അഞ്ച് താരങ്ങളിലൊരാളെ ടീമിലെത്തിച്ചേക്കും

2 days ago 1

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam20 Mar 2026, 3:06 p.m. IST

IPL 2026: രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ച് ഇത്തവണത്തെ സീസൺ വളരെ പ്രധാനപ്പെട്ടതാണ്. മികച്ച രീതിയിൽ പടയൊരുക്കം മുന്നോട്ട് പോകവെയാണ് പരിക്ക് രാജസ്ഥാന് വലിയ വെല്ലുവിളിയായി മാറുന്നത്. സാം കറന്റെ പരിക്ക് രാജസ്ഥാന് തിരിച്ചടിയാണെന്ന് നിസംശയം പറയാം

ഹൈലൈറ്റ്:

  • സാം കറന്റെ പരിക്ക് രാജസ്ഥാന് വലിയ തിരിച്ചടി
  • രാജസ്ഥാന്റെ ആദ്യ എതിരാളി സിഎസ്കെ
  • മാർച്ച് 28നാണ് ഐപിഎൽ ആരംഭിക്കുന്നത്
SAM CURRANസാം കറൻ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആരംഭിക്കാനിരിക്കെ പരിക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ഇതിനോടകം പല താരങ്ങളും പരിക്കേറ്റ് പുറത്തായിക്കഴിഞ്ഞു. രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ചും പരിക്ക് വലിയ വില്ലനായി മാറിയിരിക്കുകയാണ്. സഞ്ജു സാംസൺ ടീം വിട്ടപ്പോൾ പകരക്കാരന്റെ റോളിൽ രാജസ്ഥാൻ കൊണ്ടുവന്ന താരങ്ങളിലൊരാൾ പേസ് ഓൾറൗണ്ടറായ സാം കറനായിരുന്നു. പേസ് ഓൾറൗണ്ടറില്ലാത്തതിന്റെ ക്ഷീണം ഏറെ നാളുകളായി രാജസ്ഥാനെ ബാധിച്ചിരുന്നു.ഇതിന് പരിഹാരമാകുമെന്ന് കരുതിയിരിക്കവെയാണ് സാം കറൻ പരിക്കിൻെ പിടിയിലായി പുറത്താവുന്നത്. സാം കറന്റെ അഭാവത്തിൽ ഇനി പകരക്കാരനെ കണ്ടെത്താതെ രാജസ്ഥാന് മറ്റ് വഴികളില്ല. സാം കറനെപ്പോലൊരു മികച്ച പേസ് ഓൾറൗണ്ടറെ ടീമിലെത്തിക്കുക ഇനി പ്രയാസമായിരിക്കും. രാജസ്ഥാന് പരിഗണിക്കാൻ സാധിക്കുന്ന അഞ്ച് താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ചെന്നൈയുടെ കരുത്തായി സഞ്ജു - റുതുരാജ് സഖ്യം; ഇത്തവണ കപ്പ് ഉറപ്പിക്കാമോ?


ഡാരിൽ മിച്ചലാണ് ഒന്നാമത്തെ താരം. ന്യൂസീലൻഡിന്റെ മീഡിയേ പേസ് ഓൾറൗണ്ടറാണ് ഡാരിൽ മിച്ചൽ. മികച്ചൊരു ഫീൽഡർ കൂടിയായ മിച്ചൽ ഇക്കഴിഞ്ഞ ടി20 ലോകകപ്പിലും കളിച്ചിരുന്നു. വമ്പനടിക്കാരനായ താരമെന്ന് പറയാനാവില്ലെങ്കിലും സ്ഥിരതയോടെ കളിക്കാൻ ശേഷിയുണ്ട്. സീനിയർ താരമായ മിച്ചലിനെ രാജസ്ഥാന് പരിഗണിക്കാവുന്നതാണ്. ഫിനിഷർ റോളിൽ കളിപ്പിക്കാൻ സാധിക്കില്ലെങ്കിലും ആംഗർ റോളിൽ അവസരം നൽകിയാൽ മികവ് കാട്ടാനായേക്കും.

സൗത്താഫ്രിക്കക്കാരനായ ഒട്നീൽ ബാർട്ട്മാനാണ് മറ്റൊരു താരം. സീനിയർ താരമായ ഒട്ട്നീൽ ‍ഡെത്തോവറിൽ മികവ് കാട്ടാൻ ശേഷിയുള്ള ബൗളറാണ്. സൗത്താഫ്രിക്ക 20 ലീഗ് കിരീടം 2023ലും 2024ലും സൺറെെസേഴ്സ് ഈസ്റ്റേൺ കേപ്പ് നേടിയപ്പോൾ നിർണ്ണായക മികവ് കാട്ടാൻ ഒട്നീലിന് സാധിച്ചിരുന്നു. ബൗളറെന്ന നിലയിൽ രാജസ്ഥാന് പ്രയോജനപ്പെടുന്ന താരം തന്നെയാണ് ഒട്നീലെന്ന് പറയാം.
Samayam Malayalamസെലക്ടർ റോളിൽ ഇനിയും തുടരണം, ആ​ഗ്രഹം വെളിപ്പെടുത്തി അജിത് അ​ഗാർക്കർ; നിലപാടെടുക്കാതെ ബിസിസി ഐ, വില്ലനാകുന്നത് ഇക്കാര്യങ്ങൾ
സൗത്താഫ്രിക്കയുടെ തന്നെ ജെറാൾഡ് കോട്സിയാണ് മൂന്നാമത്തെ താരം. അതിവേഗ പേസറായ കോട്സി തന്റേതായ ദിവസം എതിരാളികളെ വിറപ്പിക്കുമെങ്കിലും വലിയ സ്ഥിരത അവകാശപ്പെടാനാവില്ല. ഇക്കോണമി റേറ്റും മോശമാണെന്ന് കാണാനാവും. ഇടക്കിടെ പരിക്കും താരത്തെ വേട്ടയാടുന്നുണ്ട്. മുംബെെ ഇന്ത്യൻസിന്റേയും ഗുജറാത്ത് ടെെറ്റൻസിന്റേയുമെല്ലാം ഭാഗമായിട്ടുള്ള താരമാണ് കോട്സി. നിലവിലെ സാഹചര്യത്തിൽ രാജസ്ഥാന് കോട്സിയെ പരിഗണിക്കാവുന്നതാണ്.

സാം കറന് പകരം ഇംഗ്ലണ്ടുകാരനായ ജോഷ് ടോംഗിനെ പരിഗണിക്കാവുന്നതാണ്. ദി ഹണ്ട്രഡ് ടൂർണമെന്റിലടക്കം മികവ് കാട്ടിയ താരമാണ് ടോംഗ്. 2025 സീസണിൽ‌ 14 വിക്കറ്റാണ് താരം വീഴ്ത്തിയത്. നന്നായി ബൗൺസ് എറിയാൻ കഴിവുള്ള ബൗളറാണ് ടോംഗ്. അധികം ബാറ്റ്സ്മാൻമാർക്കും ടോംഗിനെ നേരിട്ട് വലിയ അനുഭവസമ്പത്തുമില്ല. അതുകൊണ്ടുതന്നെ കറന്റെ ഉത്തമ പകരക്കാരനായി മാറാൻ ടോംഗിന് സാധിച്ചേക്കും.
IPL 2026: സഞ്ജു വളർത്തിയ രാജസ്ഥാൻ, ഇനി ആ വിടവ് എങ്ങനെ നികത്തും? റിയാൻ പരാഗ് പറയുന്നത് ഇങ്ങനെയാണ്
ന്യൂസീലൻഡിന്റെ ജിമ്മി നിഷാമാണ് മറ്റൊരു താരം. മീഡിയം പേസ് ഓൾറൗണ്ടറായ ജിമ്മി നിഷാം മധ്യനിരയിൽ തകർത്തടിക്കാൻ ശേഷിയുള്ളവനാണ്. അവസാന ടി20 ലോകകപ്പിലടക്കം കിവീസിനായി ശോഭിക്കാൻ നിഷാമിന് സാധിച്ചിരുന്നു. എന്നാൽ സ്ഥിരതയാണ് പ്രശ്നം. ഡെത്തോവറിലടക്കം ബാറ്റുകൊണ്ട് മിന്നിക്കാൻ നിഷാമിന് ശേഷിയുണ്ട്. എന്നാൽ ബൗളിങ്ങിൽ മിക്കപ്പോഴും തല്ലുകൊള്ളിയാണ്. എങ്കിലും നിലവിലെ സാഹചര്യത്തിൽ രാജസ്ഥാന് പരിഗണിക്കാവുന്ന താരമാണ് നിഷാമെന്ന് പറയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article