IPL 2026: പിണക്കം മറന്നോ? കുംബ്ലെയെ കെട്ടിപ്പിടിച്ച് വിരാട് കോഹ്ലി, 10 വർഷത്തിന് ശേഷം ഇതാദ്യം; വീഡിയോ വെെറൽ

2 months ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam29 Mar 2026, 8:09 americium IST

IPL 2026: വിരാട് കോഹ്ലിയും അനിൽ കുംബ്ലെയും തമ്മിലുള്ള അഭിപ്രായ ഭിന്നത 2016ലാണ് ശത്മാവുന്നത്. കുംബ്ലെ ഇന്ത്യയുടെ പരിശീലകനായിരുന്ന സമയത്തെ പ്രശ്നങ്ങളാണ് കോഹ്ലിയുമായുള്ള ഉടക്കിനാണ് കാരണമായി മാറിയത്

ഹൈലൈറ്റ്:

  • വിരാട് കോഹ്ലി മിന്നും ഫോമിൽ
  • ഹെെദരാബാദിനെ തോൽപ്പിച്ച് ആർസിബി
  • ആർസിബിക്ക് റെക്കോഡ് ജയം

virat kohliവിരാട് കോഹ്ലി(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സൺറെെസേഴ്സ് ഹെെദരാബാദിനെ തോൽപ്പിച്ചിരിക്കുകയാണ്. ആറ് വിക്കറ്റിന്റെ കിടിലൻ ജയമാണ് ആർസിബി നേടിയത്. വിരാട് കോഹ്ലിയുടെ തകർപ്പൻ അർധ സെഞ്ചുറി പ്രകടനമാണ് ആർസിബിക്ക് കരുത്തായത്. നിലവിലെ ചാമ്പ്യന്മാരായ ആർസിബി വരവറിയിച്ച് റെക്കോഡ് ജയം തന്നെയാണ് ഹെെദരാബാദിനെതിരേ നേടിയെടുത്തതെന്ന് പറയാം.ആർസിബിയുടെ വിജയത്തിന്റെ സന്തോഷത്തോടൊപ്പം ഇന്നലെ ബംഗളൂരുവിൽ മറ്റൊരു കൗതുകകരമായ കാര്യം കൂടി നടന്നിരിക്കുകയാണ്. അത് പിണക്കം മറന്ന് വിരാട് കോഹ്ലി യും അനിൽ കുംബ്ലെയും വീണ്ടും സൗഹൃദം പങ്കുവെച്ചതാണ്. ആർസിബി-ഹെെദരാബാദ് മത്സരത്തിന് മുമ്പ് അവതാരകരും കമന്റേറ്റർമാരും മുൻ ആർസിബി താരങ്ങളുമായ ഡെയൽ സ്റ്റെയിനും അനിൽ കുംബ്ലെയും ബൗണ്ടറി ലെെനിന് അരികെ ഉണ്ടായിരുന്നു. ഈ സമയത്താണ് അങ്ങോട്ടേക്ക് വന്ന വിരാട് കോഹ്ലി കുംബ്ലെയെ കെട്ടിപ്പിടിക്കുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്തത്.

2026 ഐപിഎല്ലില്‍ ചെന്നെെയുടെ സാധ്യതകള്‍ എന്തൊക്കെ?


10 വർഷത്തോളം നീണ്ട അഭിപ്രായ ഭിന്നതക്ക് ശേഷമാണ് ഇപ്പോൾ ഇരുവരും വീണ്ടും സൗഹൃദം പങ്കിടുന്നതെന്ന് പറയാം. മുൻ ഇന്ത്യൻ ഇതിഹാസ സ്പിന്നറായ അനിൽ കുംബ്ലെ ഇന്ത്യയുടെ പരിശീലകനായിരുന്നപ്പോൾ കോഹ്ലിയുമായി ശക്തമായ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. കുംബ്ലെയുടെ കർശന പരിശീലന രീതികളോട് പൊരുത്തപ്പെട്ട് പോകാൻ കോഹ്ലിക്ക് സാധിച്ചിരുന്നില്ല. ഇതിന്റെ പേരിൽ രണ്ട് പേരും ശക്തമായ അഭിപ്രായ ഭിന്നതയുണ്ടാവുകയും ഒടുവിൽ കുംബ്ലെ ഇന്ത്യയുടെ പരിശീലകസ്ഥാനം ഒഴിയേണ്ടി വരികയും ചെയ്തിരുന്നു.

ഇതിന് ശേഷം രണ്ട് പേരും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു. പൊതുവേദിയിൽ കണ്ടാലും രണ്ട് പേരും പരസ്പരം മുഖം തിരിക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്നലെ ബംഗളൂരുവിൽ ഈ പ്രശ്നത്തിനാണ് പരിഹാരമായിരിക്കുന്നത്. ആർസിബിയുടെ മുൻ താരം കൂടിയായ കുംബ്ലെയുമായുള്ള കോഹ്ലിയുടെ ഭിന്നത അവസാനിച്ചുവെന്ന് തന്നെയാണ് ഇപ്പോൾ ആരാധകർ പ്രതീക്ഷിക്കുന്നത്.
Samayam MalayalamIPL 2026: ആറ് തവണയും ജയിച്ചു, പക്ഷെ ഇത്തവണ ഹെെദരാബാദ് തോറ്റു; വില്ലനായത് ഇഷാന്റെ ക്യാപ്റ്റൻസിയോ? ഈ പിഴവുകൾ തിരിച്ചടിയായി
ഐപിഎല്ലിൽ ഈ സീസണിലും തങ്ങൾ കപ്പ് നേടാൻ കരുത്തുള്ളവരാണെന്ന് തെളിയിക്കുന്ന തരത്തിലാണ് ആദ്യ മത്സരത്തിൽ ടീം ജയിച്ചത്. വിരാട് കോഹ്ലിയുടെ തകർപ്പൻ ഫോം ടീമിന്റെ പ്രതീക്ഷ ഉയർത്തുന്നു. 2024ൽ അന്താരാഷ്ട്ര ടി20യിൽ നിന്ന് വിരമിച്ച താരമാണ് കോഹ്ലി. എന്നാൽ ഇനിയും ഗംഭീര പ്രകടനം തനിക്ക് പുറത്തെടുക്കാൻ സാധിക്കുമെന്ന് തെളിയിക്കുന്ന തരത്തിലാണ് കോഹ്ലി ബംഗളൂരുവിൽ കത്തിക്കയറിയത്.

എണ്ണം പറഞ്ഞ ഷോട്ടുകളോടെയാണ് കോഹ്ലി കെെയടി നേടിയത്. ഇപ്പോഴും തന്റെ പഴയ മികവ് നഷ്ടമായിട്ടില്ലെന്ന് തെളിയിക്കാൻ കോഹ്ലിക്ക് സാധിച്ചു. 38 പന്തിൽ 69 റൺസോടെയാണ് കോഹ്ലി പുറത്താവാതെ നിന്നത്. അഞ്ച് വീതം സിക്സും ഫോറും ഉൾപ്പെടെ 181.57 പ്രഹര ശേഷിയോടെയാണ് കോഹ്ലി തകർത്തടിച്ചത്. 26 പന്ത് ബാക്കി നിർത്തി ജയിച്ചതോടെ ഏറ്റവും വേഗത്തിൽ 200 റൺസ് പിന്തുടർന്ന് ജയിക്കുന്ന ടീമായും ആർസിബി മാറി.

IPL 2026: ഇത് ശക്തിമാനോ സൂപ്പർമാനോ? പറക്കും ക്യാച്ചുമായി ഫിൽ സാൾട്ട്; ഒന്നല്ല രണ്ടെണ്ണം, വണ്ടറടിച്ച് ആരാധകർ

ജോഷ് ഹെയ്സൽവുഡിന്റെ അഭാവത്തിൽ ജേക്കബ് ഡഫി മികവ് കാട്ടുന്നത് ആർസിബിയുടെ ആത്മവിശ്വാസം ഉയർത്തുന്നു. ബൗളിങ് നിര ഇതേ മികവ് കാട്ടിയാൽ ആർസിബിക്ക് ഈ സീസണിലും ഉയർന്ന കിരീട സാധ്യതയുണ്ടെന്ന് നിസംശയം പറയാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article