IPL 2026: പിന്തുണക്കുന്നത് ജിടിയേയോ ലഖ്നൗവിനെയോ? ചോദ്യം ഉയർത്തി ആരാധകൻ; സാറാ ടെണ്ടുൽക്കറിന്റെ പ്രതികരണം ഇങ്ങനെ

1 month ago 7

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam10 Apr 2026, 7:56 p.m. IST

IPL 2026: സച്ചിൻ‌ ടെണ്ടുൽക്കറുടെ മകളായ സാറാ ടെണ്ടുൽക്കറും ശുഭ്മാൻ ​ഗില്ലും തമ്മിലുള്ള പ്രണയ ​ഗോസിപ്പ് ഏറെ നാളുകളായി സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. ഇരുവരും തമ്മിലുള്ള ഡേറ്റിങ് ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്

ഹൈലൈറ്റ്:

  • അർജുൻ ടെണ്ടുൽക്കർ ഇത്തവണ ലഖ്നൗവിൽ
  • സച്ചിൻ ടെണ്ടുൽക്കർ മുംബെെക്കൊപ്പമുണ്ട്
  • ജിടിയെ നയിക്കുന്നത് ശുഭ്മാൻ ഗിൽ

Sara Tendulkarസാറാ ടെണ്ടുൽക്കർ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ 14 മത്സരങ്ങൾ പിന്നിട്ട് മുന്നോട്ട് പോവുകയാണ്. ഇത്തവണ വമ്പന്മാരെന്ന് വിളിക്കാവുന്ന പല ടീമുകളും പിന്നോട്ട് പോകുന്നതാണ് കാണാനാവുന്നത്. ചെന്നെെ സൂപ്പർ കിങ്സ്, മുംബെെ ഇന്ത്യൻസ്, കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് തുടങ്ങി ഐപിഎല്ലിൽ ഒന്നിലധികം കപ്പ് നേടിയിട്ടുള്ള ടീമുകളെല്ലാം പിന്നോട്ട് പോകുന്നതാണ് കാണാൻ സാധിക്കുന്നത്.ഇത്തവണത്തെ സീസണിന് മുമ്പ് ചില കൂടുമാറ്റങ്ങൾ‌ നടന്നിട്ടുണ്ടായിരുന്നു. സച്ചിൻ ടെണ്ടുൽക്കറിന്റെ മകനായ അർജുൻ ടെണ്ടുൽക്കർ മുംബെെ ഇന്ത്യൻസ് വിട്ട് ലഖ്നൗ സൂപ്പർ ജയ്ന്റ്സിലേക്ക് എത്തിയിരുന്നു. എന്നാൽ ഇതുവരെ ലഖ്നൗ പ്ലേയിങ് 11ൽ അദ്ദേഹത്തിന് അവസരം നൽകിയിട്ടില്ല. ഇപ്പോഴിതാ അർജുന്റെ സഹോദരിയായ സാറാ ടെണ്ടുൽക്കറിനോട് എയർപോർട്ടിൽ വെച്ച് ഒരു ആരാധകൻ ചോദിച്ച ചോദ്യം വെെറലായി മാറിയിരിക്കുകയാണ്.

ജയിച്ചു തുടങ്ങിയ മുംബൈക്ക് ചുവടുപിഴയ്ക്കുന്നു; രാജസ്ഥാനോടും തോറ്റ് മുംബൈ ഇന്ത്യൻസ്


ഇത്തവണ പിന്തുണക്കുന്നത് ഗുജറാത്ത് ടെെറ്റൻസിനെയാണോ അതോ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെ ആണോ എന്നാണ് ആരാധകൻ ചോദിച്ചത്. ഇതിന് സാറയുടെ പ്രതികരണം ചിരി മാത്രമായിരുന്നു. അർജുൻ ടെണ്ടുൽക്കറിന്റെ ഭാര്യയും സാറക്കൊപ്പമുണ്ടായിരുന്നു. ആരാധകന്റെ ചോദ്യം കേട്ട് സാറയ്ക്കൊപ്പം അർജുന്റെ ഭാര്യയും ചിരിക്കുകയാണ് ചെയ്തത്. രണ്ട് പേരും പ്രതികരിക്കാൻ തയ്യാറായില്ല.

അർജുൻ ടെണ്ടുൽക്കർ ഇത്തവണ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനായിട്ടാണ് കളിക്കുന്നത്. മുംബെെ ഇന്ത്യൻസ് ഒഴിവാക്കിയ അർജുനെ ലഖ്നൗ ടീമിലേക്ക് കൊണ്ടുവരികയായിരുന്നു. സഹോദരനെന്ന നിലയിൽ അർജുന്റെ ടീമായ ലഖ്നൗവിനെ പിന്തുണക്കുമോയെന്നാണ് ലഖ്നൗവിനെക്കുറിച്ച് ആരാധകൻ ചോദിക്കാനുള്ള കാരണം. ഗുജറാത്ത് ടെെറ്റൻസിനെക്കുറിച്ച് ചോദിച്ചതിന് കാരണം ശുഭ്മാൻ ഗില്ലിന്റെ ടീമായതിനാലാണ്.
Samayam MalayalamIPL 2026: അവിശ്വസനീയം മുകുൾ, ലഖ്നൗവിന് ത്രില്ലിങ് ജയമൊരുക്കി യുവതാരം; ജയിക്കേണ്ട കളി കെെവിട്ട ഷോക്കിൽ കെകെആർ
സാറാ ടെണ്ടുൽക്കറും ശുഭ്മാൻ ഗില്ലും തമ്മിൽ പ്രണയത്തിലാണെന്ന റിപ്പോർട്ട് നേരത്തെ തന്നെ പുറത്തുവന്നിട്ടുള്ളതാണ്. ഇരുവരും ഒന്നിച്ച് ഡേറ്റ് ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളുമടക്കം പുറത്ത് വന്നിരുന്നു. രണ്ട് പേരും ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നത് സെലിബ്രിറ്റി ഗോസിപ്പ് കോളങ്ങളിലെ പ്രധാന ചർച്ചാ വിഷയം തന്നെയാണ്.

സാറാ ടെണ്ടുൽക്കർ ആരാധകന്റെ ചോദ്യം കേട്ട് ചിരിച്ചതിന് കാരണവും ഇത് തന്നെയാവും. സാറയും ഗില്ലും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകരെന്ന് പറയാം. സാറാ ടെണ്ടുൽക്കർ ഇത്തവണയും പിന്തുണക്കുന്നത് മുംബെെ ഇന്ത്യൻസിനെയാണെന്ന് പറയാം. സച്ചിൻ ടെണ്ടുൽക്കർ ഇത്തവണയും മുംബെെ ഇന്ത്യൻസിനെ പിന്തുണച്ച് രംഗത്തുണ്ട്.
വെെഭവിന് അരങ്ങേറ്റം, സഞ്ജുവിന് വിശ്രമം നൽകിയേക്കും; പുതിയ ഓപ്പണിങ് കൂട്ടുകെട്ടിലേക്ക് ഇന്ത്യ, അയർലൻഡ് ടി20ക്കുള്ള സാധ്യതാ ടീമിതാ
അതുകൊണ്ടുതന്നെ സാറയും മുംബെെ ഇന്ത്യൻസിന് പിന്തുണ നൽകുന്നു. നേരത്തെ ശുഭ്മാൻ ഗില്ലിന്റെ മത്സരങ്ങൾ കാണാൻ സാറ എത്തിയിരുന്നു. മുംബെെ ഇന്ത്യൻസും ഗുജറാത്ത് ടെെറ്റൻസും തമ്മിലുള്ള മത്സരത്തിൽ ഗില്ല് പുറത്തായപ്പോൾ സാറ നിരാശപ്പെടുന്ന ചിത്രങ്ങളും വെെറലായിരുന്നു. എന്തായാലും സാറയോട് ആരാധകന്റെ ചോദ്യവും സാറയുടെ ചിരി മറുപടിയും സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.


ശുഭ്മാൻ ഗിൽ ക്യാപ്റ്റനായുള്ള ഗുജറാത്ത് ടെെറ്റൻസ് ഇത്തവണ പ്രതീക്ഷിച്ച പ്രകടനമല്ല നടത്തിയിരിക്കുന്നത്. മൂന്ന് മത്സരത്തിൽ നിന്ന് ഒരു ജയവും രണ്ട് തോൽവിയുമാണ് ജിടി നേരിട്ടിരിക്കുന്നത്. ലഖ്നൗ മൂന്ന് മത്സരത്തിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയും നേരിട്ടപ്പോൾ മുംബെെ മൂന്ന് മത്സരത്തിൽ നിന്ന് ഒരു ജയവും രണ്ട് തോൽവിയും ഏറ്റുവാങ്ങി.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article