IPL 2026: പ്രതിഫലം 10 കോടിക്ക് മുകളിൽ, പക്ഷെ ഈ സീസണിൽ നിരാശപ്പെടുത്തുന്നു; സഞ്ജു മാത്രമല്ല, പട്ടികയിൽ ഈ താരങ്ങളും

1 month ago 7

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam9 Apr 2026, 2:21 p.m. IST

IPL 2026: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 16ാം സീസൺ മുന്നോട്ട് പോകവെ പല സൂപ്പർ താരങ്ങളും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇത് ടീമിന്റെ പ്രകടനത്തേയും കാര്യമായി ബാധിക്കുന്നതായാണ് കാണാനാവുന്നത്

ഹൈലൈറ്റ്:

  • സഞ്ജു സാംസൺ ഫോമിലേക്കെത്തിയിട്ടില്ല
  • കാമറൂൺ ഗ്രീന് ബൗളിങ്ങിന് അനുമതി
  • സിഎസ്കെ ഇതുവരെ ഒരു പോയിന്റ് പോലും നേടിയില്ല
sanju samsonസഞ്ജു സാംസൺ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആവേശകരമായി മുന്നോട്ട് പോവുകയാണ്. മൂന്നാം റൗണ്ടും കഴിഞ്ഞ് നാലാം റൗണ്ടിലേക്ക് പോരാട്ടങ്ങൾ കടക്കുമ്പോൾ പ്രതീക്ഷിച്ച പല വമ്പന്മാരും നിരാശപ്പെടുത്തുന്നതാണ് കാണാനായത്. കോടികൾ പ്രതിഫലം വാങ്ങിയിട്ടും ഇതിനോട് നീതികാട്ടാൻ പല താരങ്ങൾക്കും സാധിക്കുന്നില്ലെന്നതാണ് വസ്തുത. സൂപ്പർ താരങ്ങളിൽ പലരും ഫ്ളോപ്പാവുന്നത് ടീമുകളേയും പ്രതികൂലമായി ബാധിക്കുന്നതാണ് കാണാനാവുന്നത്.ഇത്തരത്തിൽ ഐപിഎല്ലിൽ വലിയ പ്രതീക്ഷവെക്കുകയും 10 കോടിക്ക് മുകളിൽ പ്രതിഫലം വാങ്ങുകയും ചെയ്തവരിൽ ഏറ്റവും നിരാശപ്പെടുത്തുന്ന താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം സഞ്ജു സാംസണാണ്. രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു ഇപ്പോൾ സിഎസ്കെയ്ക്കൊപ്പമാണ്. 18 കോടി പ്രതിഫലം വാങ്ങുന്ന സഞ്ജു ഇത്തവണ മൂന്ന് മത്സരത്തിൽ നിന്ന് നേടിയത് വെറും 22 റൺസാണ്.

ജയിച്ചു തുടങ്ങിയ മുംബൈക്ക് ചുവടുപിഴയ്ക്കുന്നു; രാജസ്ഥാനോടും തോറ്റ് മുംബൈ ഇന്ത്യൻസ്


ഓപ്പണർ റോളിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന സഞ്ജുവിന് ഇത്തവണത്തെ ഐപിഎല്ലിൽ ഇതുവരെ താളം കണ്ടെത്താനായിട്ടില്ല. ഇത് സിഎസ്കെയെ പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്. ഇത്തവണ മൂന്ന് മത്സരത്തിലും സിഎസ്കെയ്ക്ക് തോൽവി നേരിട്ടിരിക്കുകയാണ്. സഞ്ജു ഫോമിലേക്ക് തിരിച്ചുവരേണ്ടത് സിഎസ്കെയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്.

കാമറൂൺ ഗ്രീൻ തീർത്തും നിരാശപ്പെടുത്തുകയാണ്. കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് ഓസ്ട്രേലിയൻ ഓൾറൗണ്ടറെ 25.2 കോടിക്കാണ് ടീമിലേക്കെത്തിച്ചത്. താരത്തിന് പന്തെറിയാൻ എൻഒസി ലഭിച്ചിട്ടില്ല. മൂന്ന് മത്സരത്തിൽ ബാറ്റ് ചെയ്ത് നേടിയത് വെറും 24 റൺസാണ്. അതിവേഗം റൺസുയർത്താനുള്ള ഗ്രീനിന്റെ ശ്രമങ്ങളെല്ലാം പാളുമ്പോൾ കെകെആർ വലിയ പ്രതിസന്ധിയിലാകുന്നു. അടുത്ത മത്സരത്തിൽ ഗ്രീന് പന്തെറിയാൻ അനുമതി ലഭിച്ചത് കെകെആറിന് അൽപ്പം ആശ്വാസമാണ്.
Samayam MalayalamIPL 2026: ശുഭ്മാൻ ​ഗില്ലിന്റെ കിടിലൻ തിരിച്ചുവരവ്, ജിടിക്കായി മറ്റൊരു താരവും നേടാത്ത റെക്കോഡ്; എലെെറ്റ് ക്ലബ്ബിലും പേര് ചേർത്തു
വരുൺ ചക്രവർത്തിയാണ് മറ്റൊരു താരം. കെകെആറിന്റെ നിഗൂഡ സ്പിന്നറായ വരുൺ കഴിഞ്ഞ ടി20 ലോകകപ്പ് മുതൽ മോശം ഫോമിലാണ്. 12 കോടി രൂപ പ്രതിഫലം വാങ്ങുന്ന വരുണിന് കെകെആറിനൊപ്പം ഇത്തവണ ശോഭിക്കാനായിട്ടില്ല. രണ്ട് മത്സരത്തിൽ നിന്ന് ഒരു വിക്കറ്റ് പോലും താരം നേടിയില്ല. കൂടാതെ താരം റൺസ് വിട്ടുകൊടുക്കുന്ന കാര്യത്തിലും മടികാട്ടുന്നില്ല. വരുൺ ഫോമിലേക്ക് തിരിച്ചെത്തേണ്ടത് കെകെആറിന് വളരെ നിർണ്ണായകമാണ്.

പഞ്ചാബ് കിങ്സിന്റെ ഇടം കെെയൻ പേസർ അർഷ്ദീപ് സിങ്ങും നിരാശപ്പെടുത്തുന്നു. 18 കോടിയാണ് അർഷ്ദീപിന്റെ പ്രതിഫലം. ആദ്യ മൂന്ന് മത്സരത്തിലും അർഷ്ദീപിന് വിക്കറ്റ് നേടാൻ സാധിച്ചിട്ടില്ല. ഇന്ത്യക്കൊപ്പം കസറുന്ന അർഷ്ദീപിന്റെ മോശം ഫോം പഞ്ചാബിന്റെ മുന്നോട്ട് പോക്കിനെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്.


IPL 2026: വെെഭവ് സൂര്യവംശി മുംബെെ ഇന്ത്യൻസിലേക്കോ? മുൻ സെലക്ടറുടെ എക്സ് പോസ്റ്റിൽ‌ ഞെട്ടി ആരാധകർ; സംഭവം ഇങ്ങനെ

ചെന്നെെ സൂപ്പർ കിങ്സിന്റെ പ്രശാന്ത് വീറും നിരാശപ്പെടുത്തുന്നു. ഒരു മത്സരത്തിൽ ഭേദപ്പെട്ടൊരു പ്രകടനം നടത്തിയെങ്കിലും 14.2 കോടിക്കൊത്ത മികവ് കാട്ടുന്നില്ല. സ്പിൻ ഓൾറൗണ്ടറായ പ്രശാന്തിനെ ബാറ്റിങ്ങിൽ മാത്രമാണ് സിഎസ്കെ ഉപയോഗിക്കുന്നത് എന്നതാണ് എടുത്തു പറയേണ്ടത്.

കാർത്തിക് ശർമയാണ് മറ്റൊരു താരം. 14.2 കോടിക്കാണ് കാർത്തികിനെ സിഎസ്കെ ടീമിലേക്ക് കൊണ്ടുവന്നത്. തല്ലിത്തകർക്കുന്ന താരമെന്ന് പറയുമ്പോഴും മികച്ചൊരു ഷോട്ട് പോലും കാർത്തികിൽ നിന്ന് ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത. എന്തായാലും ഇവർക്കെല്ലാം തിരിച്ചുവരവ് നടത്താൻ അവസരമുണ്ട്. ആരൊക്കെ തകർപ്പൻ തിരിച്ചുവരവ് നടത്തുമെന്നതാണ് കണ്ടറിയേണ്ടത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article