IPL 2026: പ്രായം 20ൽ താഴെ, ഐപിഎല്ലിൽ കസറാൻ ഈ യുവ തുർക്കികൾ; വെെഭവ് സൂര്യവംശി മാത്രമല്ല, ഇവരെയും നോക്കിവെച്ചോ

2 months ago 9

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam28 Mar 2026, 1:42 p.m. IST

IPL 2026: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2026 സീസൺ ഇന്ന് ആരംഭിക്കുകയാണ്. ഐപിഎൽ ഇപ്പോൾ ദേശീയ ടീമിലേക്കുള്ള ചവിട്ടുപടിയായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ യുവതാരങ്ങളെല്ലാം വലിയ പ്രതീക്ഷയോടെയാണ് ഇത്തവണയും ഇറങ്ങുന്നത്

ഹൈലൈറ്റ്:

  • ഐപിഎല്ലിൽ മിന്നിക്കാൻ യുവതാരങ്ങൾ
  • ഉദ്ഘാടന മത്സരത്തിൽ ആർസിബി-എസ്ആർഎച്ചിനെതിരേ
  • വെെഭവ് സൂര്യവംശി മികവ് ആവർത്തിക്കുമോ
vaibhav suryavanshiവെെഭവ് സൂര്യവംശി
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ഇന്ന് ആരംഭിക്കാൻ പോവുകയാണ്. 10 ടീമുകളും തകർപ്പൻ താരനിരയോടെ എത്തുമ്പോൾ ഇത്തവണ തീപാറും പോരാട്ടം തന്നെ പ്രതീക്ഷിക്കാം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഇത്തവണ കപ്പ് നിലനിർത്താൻ ഇറങ്ങുമ്പോൾ മുംബെെ ഇന്ത്യൻസും ചെന്നെെ സൂപ്പർ കിങ്സും ആറാം കിരീടമാണ് പ്രതീക്ഷിക്കുന്നത്. ഐപിഎൽ യുവതാരങ്ങൾക്ക് ദേശീയ ടീമിലേക്കുള്ള ചവിട്ടുപടിയായി മാറിയിട്ടുണ്ട്.അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെ നിരവധി യുവതാരങ്ങൾ ഇത്തവണത്തെ ഐപിഎല്ലിലും ഇറങ്ങുന്നുണ്ട്. ഇതിൽ ചില യുവതാരങ്ങളുടെ കാര്യം എടുത്ത് പറയേണ്ടതായുണ്ട്. പ്രായം 20 പോലും ഇല്ലെങ്കിലും വെടിക്കെട്ട് പ്രകടനം കൊണ്ട് എതിരാളികളെ വിറപ്പിക്കാൻ കെൽപ്പുള്ള ചില യുവതാരങ്ങൾ ഇത്തവണത്തെ ഐപിഎല്ലിലും കസറാനായി കാത്ത് നിൽക്കുന്നുണ്ട്. ഇത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

2026 ഐപിഎല്ലില്‍ ചെന്നെെയുടെ സാധ്യതകള്‍ എന്തൊക്കെ?


വെെഭവ് സൂര്യവംശിയാണ് ആദ്യത്തെ താരം. 15 വയസുകാരനായ വെെഭവ് അവസാന സീസണിലൂടെത്തന്നെ എല്ലാവരുടേയും കെെയടി നേടിയതാണ്. രാജസ്ഥാൻ റോയൽസിന്റെ ഓപ്പണർ റോളിൽ കിടിലൻ പ്രകടനം പുറത്തെടുക്കാൻ കഴിവുള്ള വെെഭവിന് ഇത്തവണ ഉത്തരവാദിത്തം കൂടുതലാണ്.

സ‍ഞ്ജു സാംസണിന്റെ അഭാവത്തിൽ വെെഭ വ് സൂര്യവംശിയിലൂന്നിയാവും രാജസ്ഥാന്റെ ടോപ് ഓഡറിന്റെ പ്രതീക്ഷകളിലേറെയും. അവസാന സീസണിൽ ഏഴ് മത്സരത്തിൽ നിന്ന് 252 റൺസെടുത്ത വെെഭവിന്റെ സ്ട്രെെക്ക് റേറ്റ് 206.55 ആയിരുന്നു. ഇതിൽ ഒരു സെഞ്ചുറിയും ഉൾപ്പെടും. ഇത്തവണ ഇതിലും മികച്ച വെടിക്കെട്ട് പുറത്തെടുക്കാൻ വെെഭവിന് സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Samayam MalayalamIPL 2026: സഞ്ജു സാംസണിൽ പരീക്ഷണം വേണ്ട, സിഎസ്കെ ഓപ്പണർ റോളിൽ കളിപ്പിക്കണം; മൂന്ന് കാരണങ്ങൾ ഇതാ
രണ്ടാമത്തെ താരം ആയുഷ് മാത്രെയാണ്. 18 കാരനായ മാത്രെ സിഎസ്കെ യ്ക്കൊപ്പം ഇത്തവണയുമുണ്ട്. അവസാന സീസണിൽ ഓപ്പണർ റോളിലേക്കെത്തിയ മാത്രെ ഏഴ് മത്സരത്തിൽ നിന്ന് 214 റൺസാണ് നേടിയത്. ഇത്തവണ മാത്രെക്ക് ഓപ്പണർ റോൾ ഉണ്ടാവില്ല. ഏത് റോൾ ലഭിച്ചാലും തകർത്തടിക്കാൻ കഴിവുള്ള താരമാണ് മാത്രെ. അതുകൊണ്ടുതന്നെ മാത്രെക്ക് സിഎസ്കെ എവിടെ അവസരം നൽകുമെന്നതാണ് കണ്ടറിയേണ്ടത്.

മഹാരാഷ്ട്രക്കാരനായ സഹിൽ പരഖാണ് മൂന്നാമത്തെ താരം. 18കാരനായ പരഖ് ഡൽഹി ക്യാപിറ്റൽസിനൊപ്പമാണുള്ളത്. 30 ലക്ഷം രൂപക്കാണ് പരഖിനെ ഡൽഹി ടീമിലെത്തിച്ചത്. ഓസ്ട്രേലിയക്കെതിരേ യൂത്ത് ഏകദിനത്തിൽ 75 പന്തിൽ 109 റൺസാണ് സഹിൽ നേടിയിട്ടുള്ളത്. മഹാരാഷ്ട്ര പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടുള്ള താരങ്ങളിലൊരാളാണ് സഹിൽ. 9 ഇന്നിങ്സിൽ നിന്ന് 202 റൺസാണ് സഹിൽ നേടിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 7 ഇന്നിങ്സിൽ നിന്ന് 264 റൺസാണ് സഹിൽ നേടിയത്.
IPL 2026: ഇന്ത്യക്കായി ഇതുവരെ അരങ്ങേറിയിട്ടില്ല, പക്ഷെ ഇത്തവണത്തെ ഐപിഎല്ലിൽ മിന്നിച്ചേക്കും; ആറ് പേർ ഇവരാണ്
സാത് വിക് ദേശ് വാളാണ് മറ്റൊരു താരം. 19കാരനായ സാത്വിക് ആർസിബിക്കായി തകർപ്പൻ പ്രകടനം നടത്താൻ കാത്തിരിക്കുകയാണ്. പോണ്ടിച്ചേരി പ്രീമിയർ ലീഗിൽ 10 മത്സരത്തിൽ നിന്ന് 14 വിക്കറ്റാണ് താരം നേടിയത്. ഭേദപ്പെട്ട നിലയിൽ ബാറ്റ് ചെയ്യാനും സാത് വിക്കിന് കഴിവുണ്ട്.

വിഹാൻ മൽഹോത്രയാണ് അഞ്ചാമൻ. 19കാരനായ വിഹാൽ ആർസിബിക്കൊപ്പമാണ്. അണ്ടർ 19 ക്രിക്കറ്റിലടക്കം തകർപ്പൻ പ്രകടനം നടത്തിയ വിഹാൻ ബാറ്റുകൊണ്ട് മാത്രമല്ല സ്പിൻ ബൗളിങ്ങുകൊണ്ടും മത്സരഫലത്തെ മാറ്റി മറിക്കാൻ ശേഷിയുള്ളവനാണെന്ന് പറയാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article