Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•30 Mar 2026, 10:07 americium IST
IPL 2026: ഐപിഎൽ 2026ലെ ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയാവുമ്പോൾ സീനിയർ താരങ്ങളാണ് കെെയടി നേടുന്നത്. രോഹിത് ശർമയും വിരാട് കോഹ്ലിയും വെടിക്കെട്ടോടെ തുടങ്ങിയത് ആരാധകരെ ആവേശത്തിലാക്കുന്നു
ഹൈലൈറ്റ്:
- രോഹിത്തും കോഹ്ലിയും ഫിഫ്റ്റി നേടി
- അജിൻക്യ രഹാനെക്കും അർധ സെഞ്ചുറി
- ഐപിഎല്ലിൽ വെടിക്കെട്ടോടെ തുടങ്ങി സീനിയർ താരങ്ങൾ
വിരാട് കോഹ്ലി, അജിൻക്യ രഹാനെ, രോഹിത് ശർമ(ഫോട്ടോസ്- ANI)ക്ലാസൻ്റെ പുറത്താകലിൽ സംശയം ശക്തമാക്കി വീഡിയോ ദൃശ്യങ്ങൾ പുറത്ത്
ആദ്യ മത്സരത്തിലൂടെത്തന്നെ ഈ ചോദ്യത്തിനുള്ള ഉത്തരം കോഹ്ലി നൽകിക്കഴിഞ്ഞു. സൺറെെസേഴ്സ് ഹെെദരാബാദിനെതിരേ 38 പന്തിൽ 69 റൺസോടെയാണ് കോഹ്ലി പുറത്താവാതെ നിന്നത്. അഞ്ച് വീതം സിക്സും ഫോറും കോഹ്ലി പറത്തി. 181.58 സ്ട്രെെക്ക് റേറ്റിലാണ് 37കാരനായ കോഹ്ലി മിന്നിച്ചത്. കോഹ്ലിയുടെ മാസ്മരിക ഷോട്ടുകളടക്കം ആരാധകർക്ക് കാണാൻ സാധിച്ചു.
രണ്ടാം മത്സരത്തിൽ മുംബെെ ഇന്ത്യൻസും കൊൽക്കത്ത നെെറ്റ് റെെഡേഴ്സും നേർക്കുനേർ എത്തിയപ്പോഴും കെെയടി നേടിയത് സീനിയർ താരങ്ങളായിരുന്നു. കെകെആർ നായകനായ അജിൻക്യ രഹാനെയാണ് ആദ്യം വെടിക്കെട്ടിന് തിരികൊളുത്തിയത്. ഇന്ത്യയുടെ മുൻ ടെസ്റ്റ് നായകനായ രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിൽ നിന്ന് തഴയപ്പെട്ടിട്ട് നാളുകളേറെയായി.
ആഭ്യന്തര ക്രിക്കറ്റിൽ ഇടക്കിടെ ഭേദപ്പെട്ട പ്രകടനം നടത്തി കെെയടി നേടുന്ന രഹാനെ ഇപ്പോൾ കെകെആറിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഇപ്പോഴും തന്റെ കരുത്ത് നഷ്ടമായിട്ടില്ലെന്ന് തെളിയിക്കുകയാണ്. 37കാരനായ രഹാനെ ജസ്പ്രീത് ബുംറ, ട്രന്റ് ബോൾട്ട് തുടങ്ങിയ സൂപ്പർ പേസർമാരെ നേരിട്ടാണ് ബാറ്റിങ് വെടിക്കെട്ട് പുറത്തെടുത്തത് എന്നതാണ് എടുത്തു പറയേണ്ടത്.
40 പന്തിൽ 67 റൺസാണ് രഹാനെ നേടിയത്. 3 ഫോറും 5 സിക്സും ഉൾപ്പെടെ 167.50 പ്രഹര ശേഷിയിലാണ് രഹാനെ കത്തിക്കയറിയത്. പ്രായം നമ്പർ മാത്രമാണെന്ന് തെളിയിക്കാൻ രഹാനെക്ക് സാധിക്കുകയാണ്. രഹാനെയുടെ പ്രകടനത്തിന് ശേഷം പിന്നാലെ രോഹിത് ശർമയുടെ വെടിക്കെട്ടാണ് കാണാനായത്. 2024ലെ ടി20 ലോകകപ്പിന് ശേഷമാണ് രോഹിത്തും വിരമിച്ചത്.
IPL 2026: കെകെആറിനെ പഞ്ഞിക്കിട്ട് രോഹിത് ശർമ, സിക്സറിൽ മറ്റൊരു ഏഷ്യക്കാരനുമില്ലാത്ത നേട്ടം; ഫിഫ്റ്റിയിലും ചരിത്ര റെക്കോഡ്
ഹിറ്റ്മാനെന്ന വിശേഷണം തനിക്ക് വെറുതെ ലഭിച്ചതല്ലെന്ന് തെളിയിച്ച് മുംബെെയിൽ രോഹിത് കത്തിക്കയറി. 38 പന്തിൽ 78 റൺസാണ് രോഹിത് നേടിയത്. ആറ് ഫോറും ആറ് സിക്സും ഉൾപ്പെടെയാണ് രോഹിത് കെകെആറിനെ പഞ്ഞിക്കിട്ടത്. 205.26 പ്രഹര ശേഷിയിലാണ് രോഹിത്തിന്റെ കിടിലൻ ബാറ്റിങ്. സീനിയർ താരങ്ങൾ വരുന്ന മത്സരങ്ങളിലും ഇതേ മികവോടെ കെെയടി നേടുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. എന്തായാലും രോഹിത്തിന്റേയും കോഹ്ലിയുടേയും ആദ്യ മത്സരത്തിലെ പ്രകടനം ഗംഭീരമാണെന്ന് തന്നെ പറയാം.









English (US) ·