IPL 2026: പ്രായം കൂടുന്തോറും കോഹ്ലിയുടെ മികവ് കൂടുന്നോ? 2024 മുതലുള്ള കണക്കുകൾ അത്ഭുതപ്പെടുത്തും, മറ്റാർക്കുമില്ലാത്ത നേട്ടം

1 month ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam18 Apr 2026, 4:22 p.m. IST

IPL 2026: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2026 സീസണിലെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ് വിരാട് കോഹ്ലി, ഐപിഎല്ലിലെ റൺവേട്ടക്കാരിൽ തലപ്പത്തുള്ള വിരാട് കോഹ്ലി ഇത്തവണയും മികച്ച ഫോമിലാണ് കസറുന്നത്

ഹൈലൈറ്റ്:

  • വിരാട് കോഹ്ലി മിന്നും ഫോമിൽ
  • കിരീടം നിലനിർത്താൻ ആർസിബി
  • ആർസിബി താരങ്ങളെല്ലാം മികവ് കാട്ടുന്നു

virat kohliവിരാട് കോഹ്ലി(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ മികച്ച ഫോമിൽ കളിക്കുകയാണ് വിരാട് കോഹ്ലി . ആർസിബിയുടെ ഓപ്പണർ റോളിൽ തകർപ്പൻ പ്രകടനം നടത്തുന്ന കോഹ്ലി യുവതാരങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്ന ശാരീരിക ക്ഷമതയോടെയും സ്ഥിരതയോടെയുമാണ് മുന്നോട്ട് പോകുന്നത്. ഈ സീസണിലെ റൺവേട്ടക്കാരിൽ മുന്നിട്ട് നിൽക്കുന്ന കോഹ്ലിയുടെ ബാറ്റിങ് കണക്കുകൾ നോക്കുമ്പോൾ പ്രായം കൂടുന്തോറും മികവ് കൂടുകയാണെന്ന് തന്നെ പറയാം.വിരാട് കോഹ്ലിയുടെ ഐപിഎല്ലിലെ കണക്കുകൾ നോക്കുമ്പോൾ 2023വരെയുള്ള കണക്കുകളേക്കാൾ കേമം 2024 തൊട്ട് ഇങ്ങോട്ടുള്ളതാണെന്ന് തന്നെ പറയാം. 2023വരെയുള്ള കോഹ്ലിയുടെ കണക്ക് നോക്കുമ്പോൾ 229 ഇന്നിങ്സിൽ നിന്ന് 7263 റൺസാണ് കോഹ്ലിക്ക് നേടാനായത്. 37.24 ശരാശരിയിലും 130 സ്ട്രെെക്ക് റേറ്റിലുമാണ് കോഹ്ലി കളിച്ചത്. എന്നാൽ 2024 തൊട്ടുള്ള കണക്കുകൾ നോക്കുമ്പോൾ‌ 35 ഇന്നിങ്സിൽ നിന്ന് 1626 റൺസാണ് കോഹ്ലി നേടിയിട്ടുള്ളത്.

മുംബൈയുടെ തോൽവികൾക്ക് കാരണം ഈ താരങ്ങൾ? സംഭവിക്കുന്നതെന്ത്


58.07 ആണ് കോഹ്ലിയുടെ ശരാശരി. 151 സ്ട്രെെക്ക് റേറ്റിലും കളിക്കാൻ കോഹ്ലിക്കാവുന്നു. 2023വരെയുള്ള കണക്കുകൾ പ്രകാരം 234 സിക്സുകളാണ് കോഹ്ലി നേടിയത്. എന്നാൽ 2024മുതലുള്ള കണക്ക് പ്രകാരം 65 സിക്സുകൾ ഇതിനോടകം കോഹ്ലി നേടിയിട്ടുണ്ട്. ഓരോ 16.6 പന്തുകൾ കൂടുമ്പോൾ ഒരു സിക്സെങ്കിലും പറത്താൻ 2024മുതൽ കോഹ്ലിക്ക് സാധിക്കുന്നുണ്ട്.

കോഹ്ലിയുടെ സ്ട്രെെക്ക് റേറ്റിനെതിരേ പലപ്പോഴും വിമർശനം ഉയരാറുണ്ടെങ്കിലും ഇപ്പോൾ അതിവേഗം റൺസുയർത്താൻ കോഹ്ലി ശ്രമിക്കുന്നുണ്ടെന്ന് തന്നെ പറയാം. ഡൽഹി ക്യാപിറ്റൽസിനെതിരേ കോഹ്ലിയുടെ തകർപ്പൻ പ്രകടനം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ 13 പന്തിൽ 19 റൺസാണ് കോഹ്ലി നേടിയത്. മൂന്ന് ബൗണ്ടറികളാണ് കോഹ്ലിക്ക് നേടാൻ സാധിച്ചത്.
Samayam MalayalamIPL 2026: ​ഗ്രീൻ സെഞ്ചുറി അടിച്ചേനെ, എല്ലാം തകർത്തത് റിങ്കു സിങ്? ഡെത്തോവറിൽ അത് ചെയ്തില്ല, സംഭവിച്ചത് ഇതാണ്
146.15 സ്ട്രെെക്ക് റേറ്റിൽ കളിച്ച കോഹ്ലിയെ ലൂങ്കി എൻഗിഡി സ്ലോ ബോൾ കെണിയിൽ‌ വീഴ്ത്തുകയായിരുന്നു. ഈ സീസണിലെ റൺവേട്ടക്കാരിൽ നിലവിൽ കോഹ്ലി രണ്ടാം സ്ഥാനത്തുണ്ട്. ആറ് മത്സരത്തിൽ നിന്ന് 247 റൺസാണ് കോഹ്ലിക്ക് നേടാനായത്. 49.40 ശരാശരിയും 157.32 സ്ട്രെെക്ക് റേറ്റുമുള്ള കോഹ്ലി 28 ഫോറും എട്ട് സിക്സും ഈ സീസണിൽ നേടിക്കഴിഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിലവിൽ ഏകദിനത്തിൽ മാത്രമാണ് കോഹ്ലി കളിക്കുന്നത്. ടെസ്റ്റിലും ടി20യിലും ഒരുപോലെ മികവ് കാട്ടാൻ ഇപ്പോഴും കോഹ്ലിക്ക് സാധിക്കുമെങ്കിലും രണ്ട് ഫോർമാറ്റിലും അദ്ദേഹം കളി മതിയാക്കിയിരിക്കുകയാണ്. കോഹ്ലിയുടെ തകർപ്പൻ ഫോം ആർസിബിയുടെ ഇത്തവണത്തെ മുന്നേറ്റത്തിൽ വളരെ നിർണ്ണായകമായിട്ടുണ്ടെന്ന് തന്നെ പറയാം.

IPL 2026: നരെയ്നെ മാറ്റി വീണ്ടും ഓപ്പണർ‌, ഗോൾഡൻ ഡക്കായി അജിൻക്യ രഹാനെ; കെകെആറിൽ നിന്ന് പുറത്താക്കണമെന്ന് ആരാധകർ

ആർസിബിയുടെ ബാറ്റിങ് നിരയിൽ എല്ലാ താരങ്ങളും മികച്ച ഫോമിലാണ്. ക്യാപ്റ്റൻ രജത് പാട്ടീധാറും ദേവ്ദത്ത് പടിക്കലുമെല്ലാം കിടിലൻ പ്രകടനമാണ് പുറത്തെടുത്തത്. ഇത്തവണ ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും എല്ലാ താരങ്ങളും മികച്ച ഫോമിൽ കളിക്കുന്നത് ആർസിബിയുടെ കിരീട സാധ്യത ഉയർത്തുന്ന കാര്യമാണ്. നിലവിലെ ഐപിഎൽ‌ ചാമ്പ്യന്മാരായ ആർസിബി ഇത്തവണയും കിരീടത്തിലേക്കെത്തുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അത് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article