ഹൈലൈറ്റ്:
- സഞ്ജുവിന് അർധ സെഞ്ചുറി നേടാനായില്ല
- മോശം ഫോം തുടർന്ന് റുതുരാജ്
- കാർത്തിക് ത്യാഗിയാണ് സഞ്ജുവിനെ മടക്കിയത്
സഞ്ജു സാംസൺ, കാർത്തിക് ത്യാഗി(ഫോട്ടോസ്- AP)നൂറിന് നൽകിയ ഉപദേശം; റുതുരാജിന് പകരം സഞ്ജു സിഎസ്കെ ക്യാപ്റ്റനാകുമോ?
148ന് മുകളിൽ വേഗതയിൽ എറിഞ്ഞ പന്ത് സഞ്ജുവിന്റെ സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. ആദ്യ മൂന്ന് മത്സരത്തിലും സഞ്ജു സാംസണ് തിളങ്ങാൻ സാധിച്ചിരുന്നില്ല. രാജസ്ഥാൻ റോയൽസ് വിട്ട് സിഎസ്കെയിലേക്കെത്തിയ ശേഷം ടീമുമായി പൊരുത്തപ്പെടാൻ മൂന്ന് മത്സരങ്ങൾ സഞ്ജുവിന് വേണ്ടിവന്നു എന്നതാണ് വസ്തുത. വലിയ വിമർശനം സഞ്ജുവിനെതിരേ ഉയർന്നപ്പോൾ നാലാം മത്സരത്തിൽ കിടിലൻ സെഞ്ചുറിയോടെയാണ് സഞ്ജു കസറിയത്.
ക്രീസിൽ പിടിച്ചുനിന്ന സഞ്ജു 56 പന്തിൽ പുറത്താവാതെ 115 റൺസാണ് ഡൽഹിക്കെതിരേ നേടിയത്. കെകെആറിനെതിരേ ഈ സ്ഥിരത നിലനിർത്താൻ സഞ്ജുവിന് സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കിയത്. എന്നാൽ 32 പന്തിൽ 48 റൺസോടെ ഭേദപ്പെട്ട പ്രകടനം നടത്തി കെെയടി നേടാൻ സഞ്ജു സാംസണ് സാധിച്ചു. സഞ്ജുവിന്റെ ഈ തിരിച്ചുവരവ് സിഎസ്കെയുടെ പ്രതീക്ഷകൾ ഉയർത്തുന്നതാണ്.
സഞ്ജു സാംസണെ സംബന്ധിച്ച് ഈ സീസണിൽ മികവ് കാട്ടേണ്ടത് അഭിമാന പ്രശ്നമാണ്. രാജസ്ഥാൻ റോയൽസ് വിട്ടത് തന്നെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് മലയാളി താരത്തിന് തെളിയിക്കേണ്ടിയിരുന്നു. ഇത് അദ്ദേഹത്തിന് സാധിച്ചുവെന്ന് തന്നെ പറയാം. മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാൻ സിഎസ്കെയ്ക്ക് സാധിക്കുന്നില്ല. ക്യാപ്റ്റനും ഓപ്പണറുമായ റുതുരാജ് തീർത്തും നിരാശപ്പെടുത്തുകയാണ്.
ആറ് പന്തിൽ ഏഴ് റൺസെടുത്താണ് റുതുരാജ് പുറത്തായത്. എന്നാൽ മൂന്നാം നമ്പറിൽ ആയുഷ് മാത്രെ മികവ് കാട്ടുന്നു. 18 കാരനായ മാത്രെ മികച്ച ഫോമിൽ കളിക്കുന്നത് സിഎസ്കെയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. കെകെആറിനെതിരേ അതിവേഗം റൺസുയർത്താൻ ശ്രമിച്ച മാത്രെ 17 പന്തിൽ 38 റൺസെടുത്താണ് മടങ്ങിയത്. ആറ് ഫോറും രണ്ട് സിക്സുമാണ് മാത്രെ നേടിയത്. 73, 1, 59, 38 എന്നിങ്ങനെയാണ് മാത്രെയുടെ സ്കോർ.
IPL 2026: സൂര്യകുമാറിന്റെ കാലം കഴിഞ്ഞോ? ഇന്ത്യൻ ടി20 ടീമിലെ നാലാം നമ്പർ നോട്ടമിട്ട് ശ്രേയസും രജത്തും; ഗംഭീറിന്റെ തീരുമാനം നിർണ്ണായകം
ടീമെന്ന നിലയിൽ ആദ്യ മൂന്ന് മത്സരത്തിലും സിഎസ്കെയ്ക്ക് താളം കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ നാലാം മത്സരത്തിൽ ജയിച്ച സിഎസ്കെ ഇപ്പോൾ പ്രതീക്ഷ നിലനിർത്തിയാണ് മുന്നോട്ട് പോകുന്നത്. അഞ്ച് തവണ ചാമ്പ്യന്മാരായ നിരക്ക് ഇത്തവണ ആറാം കിരീടത്തിലേക്കെത്താൻ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.









English (US) ·