Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•15 Apr 2026, 4:45 p.m. IST
IPL 2026: ഇത്തവണത്തെ ഐപിഎല്ലിൽ സിഎസ്കെയ്ക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ആദ്യത്തെ മൂന്ന് മത്സരത്തിലും തോറ്റ സിഎസ്കെ അവസാന രണ്ട് മത്സരത്തിലും തകർപ്പൻ ജയത്തോടെയാണ് തിരിച്ചുവന്നത്
ഹൈലൈറ്റ്:
- ഹാട്രിക് വിജയ പ്രതീക്ഷയിൽ സിഎസ്കെ
- ധോണി വരുന്നത് ആരാധകർക്ക് ആവേശം
- സഞ്ജുവിന്റെ ഫോം സിഎസ്കെയ്ക്ക് നിർണ്ണായകം
എംഎസ് ധോണി(ഫോട്ടോസ്- AP)രാജസ്ഥാനെ വീഴ്ത്തി ഹൈദരാബാദിൻ്റെ പടക്കുതിരകൾ; ആരാണ് അരങ്ങേറ്റത്തിൽ വിസ്മയിപ്പിച്ച പ്രഫുൽ ഹിംഗെ?
കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെതിരായ അവസാന മത്സരത്തിൽ ധോണി കളിക്കുമെന്ന റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹം കളിച്ചിരുന്നില്ല. എന്നാൽ ഹെെദരാബാദിനെതിരേ ധോണി തിരിച്ചെത്താനാണ് സാധ്യത കൂടുതൽ. പക്ഷെ ധോണി മടങ്ങിയെത്തുമ്പോൾ ആരെ പുറത്തിരുത്തുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. മൂന്ന് മത്സരങ്ങളിൽ തുടർച്ചയായി തോറ്റ ശേഷം സിഎസ്കെ ഇപ്പോൾ വിജയ വഴിയിലേക്ക് എത്തിയിട്ടുണ്ട്.
അവസാനം കളിച്ച രണ്ട് മത്സരത്തിലും ജയിക്കാൻ സിഎസ്കെയ്ക്ക് സാധിച്ചു. ഈ സാഹചര്യത്തിൽ ധോണിയെ ടീമിലേക്ക് കൊണ്ടുവരുന്നത് സിഎസ്കെയ്ക്ക് എത്രത്തോളം ഗുണം ചെയ്യുമെന്നതാണ് കണ്ടറിയേണ്ടത്. ഓപ്പണിങ്ങിൽ സഞ്ജു സാംസണും ക്യാപ്റ്റൻ റുതുരാജ് ഗെയ്ക് വാദും കളിക്കുമ്പോൾ മൂന്നാം നമ്പറിൽ ആയുഷ് മാത്രെയും നാലാം നമ്പറിൽ ഡെവാൾഡ് ബ്രെവിസും അഞ്ചാം നമ്പറിൽ സർഫറാസ് ഖാനും ആറാം നമ്പറിൽ ശിവം ദുബെയും കളിക്കുമ്പോൾ ഏഴാം നമ്പറിൽ ജാമി ഓവർട്ടനും കളിക്കുന്നു.
പേസ് ഓൾറൗണ്ടറെന്ന നിലയിൽ ജാമി ഓവർട്ടനെ പുറത്തിരുത്താൻ സാധിക്കില്ല. അങ്ങനെ വരുമ്പോൾ സിഎസ്കെ ആരെ പുറത്തിരുത്തുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. നിലവിലെ സാധ്യത പ്രകാരം സർഫറാസ് ഖാനെയാവും സിഎസ്കെ പുറത്തിരുത്തുക. വലിയ ഇംപാക്ട് സൃഷ്ടിക്കുന്നില്ലെങ്കിലും മധ്യനിരയിൽ നിർണ്ണായക പ്രകടനം നടത്താൻ സർഫറാസിന് സാധിക്കുന്നുണ്ട്. ഫീൽഡറെന്ന നിലയിലും സർഫറാസ് മികവ് കാട്ടുന്നു.
ധോണി പ്ലേയിങ് 11ലേക്ക് തിരിച്ചെത്തിയാൽ സഞ്ജു സാംസണ് വിക്കറ്റ് കീപ്പർ റോളിൽ നിന്ന് മാറിക്കൊടുക്കേണ്ടതായി വരും. ധോണിയുടെ സാന്നിധ്യം സിഎസ്കെ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക് വാദിന് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. എന്നാൽ ധോണി സിഎസ്കെയുടെ പ്ലേയിങ് 11ലേക്കെത്തുമ്പോൾ എത്രത്തോളം ബാറ്റിങ് മികവ് കാട്ടാൻ സാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്.
IPL 2026: ഓപ്പണിങ്ങിൽ തിളങ്ങാനാവാതെ റുതുരാജ്, വീണ്ടും ഫ്ളോപ്പായി; റോൾ മാറേണ്ടത് അത്യാവശ്യം, കണക്കുകൾ നിരാശപ്പെടുത്തും
കഴിഞ്ഞ സീസണിലെപ്പോലെ ആരാധകരെ ആവേശത്തിലാക്കാൻ മാത്രമായാണ് ധോണി കളത്തിലേക്കെത്തുന്നതെങ്കിൽ അത് ടീമിന് തിരിച്ചടിയായി മാറാനാണ് സാധ്യത. ധോണി കളിക്കാനെത്തുന്നത് ആരാധകരുടെ ആവേശം ഉയർത്തുമെന്നുറപ്പാണെങ്കിലും ടീമിന്റെ വിജയത്തിനെ ഇത് എത്രമാത്രം സ്വാധീനിക്കുമെന്നതാണ് കണ്ടറിയേണ്ടത്.
സിഎസ്കെയുടെ ബൗളിങ് നിര താളം കണ്ടെത്തിയതാണ് ടീം തിരിച്ചുവരവ് നടത്താൻ കാരണമായത്. വരുന്ന മത്സരങ്ങളിലും ബൗളർമാർ ഇതേ മികവ് തുടരേണ്ടത് സിഎസ്കെയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്തായാലും സിഎസ്കെ വിജയം തുടരുമെന്നും ധോണി കസറുമെന്നും പ്രതീക്ഷിക്കുകയാണ് ആരാധകർ.









English (US) ·