Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•4 Apr 2026, 9:17 p.m. IST
IPL 2026: ഗുജറാത്ത് ടെെറ്റൻസിനെതിരേ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. രാജസ്ഥാൻ ബാറ്റ്സ്മാൻമാർ മികവ് കാട്ടിയപ്പോൾ ഗുജറാത്തിന്റെ ഭാഗത്ത് നിന്ന് ചില വലിയ വീഴ്ച്ചകളുണ്ടായി
ഹൈലൈറ്റ്:
- ജോസ് ബട്ലറുടെ പിഴവുകൾ ജിടിക്ക് തിരിച്ചടിയായി
- ക്യാപ്റ്റൻ റാഷിദ് ഖാന്റെ തീരുമാനങ്ങളും പാളി
- ജോസ് ബട്ലർ രണ്ട് ക്യാച്ച് കെെവിട്ടു
ഷിംറോൻ ഹെറ്റ്മെയർ, റാഷിദ് ഖാൻ(ഫോട്ടോസ്- AP)സച്ചിനല്ല, എൻ്റെ റോൾ മോഡൽ ഈ സൂപ്പർ താരം! മുംബൈ വിട്ടതിന് പിന്നാലെ മനസ്സ് തുറന്ന് അർജുൻ ടെണ്ടുൽക്കർ
ആ സമയത്ത് ഹെറ്റ്മെയർ അക്കൗണ്ട് തുറന്നിരുന്നില്ല എന്നതാണ് എടുത്തു പറയേണ്ടത്. അത് ഔട്ടാണെന്നും ചെറിയ ശബ്ദം കേട്ടുവെന്നും ബട്ലർ ക്യാപ്റ്റനായ റാഷിദ് ഖാനോട് പറഞ്ഞു. എന്നാൽ രണ്ട് ക്യാച്ചുകളും ഒരു റിവ്യൂവും പാഴാക്കിയ ബട്ലർ വീണ്ടുമൊരു റിവ്യൂ എടുക്കാൻ വലിയ ധെെര്യം കാട്ടിയില്ല. റാഷിദ് ഖാൻ റിവ്യു എടുക്കണമോയെന്ന് ചോദിച്ചപ്പോൾ ഉറപ്പില്ലാതെയാണ് ബട്ലർ പ്രതികരിച്ചത്. എന്നാൽ ഈ സമയത്ത് അത് വിക്കറ്റാണെന്ന് ഉറപ്പിച്ച് പറഞ്ഞ് ഗ്ലെൻ ഫിലിപ്സ് റിവ്യു എടുക്കാൻ റാഷിദ് ഖാനോട് ആവശ്യപ്പെട്ടു.
കെെവിരലടക്കം ഉയർത്തി ആത്മവിശ്വാസത്തോടെയാണ് ഫിലിപ്സിനെ കാണപ്പെട്ടത്. എന്നാൽ ഒരു റിവ്യു നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ റാഷിദ് ഖാൻ ഈ റിവ്യു എടുക്കാൻ വലിയ താൽപര്യം കാട്ടിയില്ല. എന്നാൽ പിന്നീട് റിപ്ലേയിൽ അൽട്രാ എഡ്ജ് പരിശോധിക്കുമ്പോൾ റാഷിദ് ഖാൻ ശരിക്കും നിരാശനായി. കാരണം പ്രസിദ്ധിന്റെ പന്ത് ഹെറ്റ്മെയറുടെ വിരലിൽ തട്ടിയതായി റിപ്ലേയിൽ വ്യക്തമായി. ഹെറ്റ്മെയറെ പൂജ്യത്തിന് പുറത്താക്കാനുള്ള അവസരമാണ് ഗുജറാത്ത് ക്യാപ്റ്റന്റെ പിഴവിൽ നഷ്ടമായത്.
ഇതേ ഓവറിൽ രണ്ട് തുടർ സിക്സുകൾ പറത്താനും ഹെറ്റ്മെയറിന് സാധിച്ചു. വലിയ അപകടകാരിയായി ഹെറ്റ്മെയർ മാറുമെന്ന് തോന്നിച്ചെങ്കിലും എട്ട് പന്തിൽ 18 റൺസെടുത്താണ് ഹെറ്റ്മെയർ പുറത്തായത്. 1 ഫോറും 2 സിക്സും ഉൾപ്പെടെയാണ് ഹെറ്റ്മെയർ മടങ്ങിയത്. അശോക് ശർമയുടെ പന്തിൽ മുഹമ്മദ് സിറാജിന്റെ തകർപ്പൻ ക്യാച്ചിലാണ് ഹെറ്റ്മെയർ പുറത്തായത്.
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിനെ പുറത്താക്കിയ അതേ ഓവറിൽത്തന്നെ ഡക്കിന് ഹെറ്റ്മെയറേയും പുറത്താക്കാൻ സാധിച്ചിരുന്നെങ്കിൽ രാജസ്ഥാനത് വലിയ തിരിച്ചടിയായി മാറുമായിരുന്നു. എന്നാൽ ഇത്തരമൊരു അവസരം ലഭിച്ചിട്ടും മുതലാക്കാൻ ഗുജറാത്തിന് സാധിക്കാതെ പോയി. ജോസ് ബട്ലറാണ് ഈ പിഴവിലേയും ശരിയായ വില്ലൻ. കീപ്പർ ക്യാച്ചിൽ വിക്കറ്റ് കീപ്പർക്ക് ഉറപ്പ് പറയാൻ സാധിക്കാത്ത സാഹചര്യത്തിൽ ക്യാപ്റ്റന് അത് റിവ്യൂ ചെയ്യാൻ സാധിക്കില്ല.
IPL 2026: സിഎസ്കെ ഫ്ളമിങ്ങിനെ പുറത്താക്കണോ? പരിശീലകനായി പുതിയൊരാൾ വരണമെന്ന് ആരാധകർ; മൂന്ന് കാരണങ്ങൾ ഇതാ
ബട്ലർ ആത്മവിശ്വാസത്തോടെ അപ്പീൽ ചെയ്യാത്തതാണ് റാഷിദ് ഖാൻ റിവ്യു ചെയ്യാൻ തയ്യാറാകാതിരുന്നതിന് കാരണം. അതുകൊണ്ടുതന്നെ ക്യാപ്റ്റൻ റാഷിദ് ഖാന്റെ പിഴവായി മാത്രം ഇതിനെ കാണാനാവില്ല. എന്തായാലും ഹെറ്റ്മെയർ നേടിയ റൺസ് ടി20 ക്രിക്കറ്റിൽ വളരെ നിർണ്ണായകമാണെന്ന് തന്നെ പറയാം.









English (US) ·