IPL 2026: ഫോമിലേക്കെത്തണം, ചെന്നെെ വിട്ട് സഞ്ജു സാംസൺ; ഇടവേളയെടുത്ത് ചെയ്തത് ഇങ്ങനെ, പ്രതീക്ഷയോടെ ആരാധകരും

1 month ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam8 Apr 2026, 7:15 americium IST

IPL 2026: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2026 സീസണിൽ ഏറ്റവും മോശം ഫോമിൽ കളിക്കുന്ന ടീമാണ് ചെന്നെെ സൂപ്പർ കിങ്സ്. മൂന്നാം തോൽവികളോടെ നിലവിൽ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്താണ് സിഎസ്കെയുള്ളത്

ഹൈലൈറ്റ്:

  • സഞ്ജു സാംസൺ മോശം ഫോമിൽ
  • സിഎസ്കെ അവസാന സ്ഥാനത്ത്
  • സഞ്ജുവിന്റെ തിരിച്ചുവരവ് കാത്ത് ആരാധകർ
sanju samson, ruturaj gaikwadസഞ്ജു സാംസൺ, റുതുരാജ് ഗെയ്ക് വാദ്(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആവേശകരമായി മുന്നോട്ട് പോകുമ്പോൾ ഏറ്റവും നിരാശപ്പെടുത്തുന്ന താരങ്ങളിലൊരാളായി സഞ്ജു സാംസൺ മാറിയിരിക്കുകയാണ്. രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനമടക്കം ഉപേക്ഷിച്ച് ചെന്നെെ സൂപ്പർ കിങ്സിലേക്കെത്തിയ സഞ്ജുവിന് ആദ്യ മൂന്ന് മത്സരത്തിലും നിലവാരം കാട്ടാനായില്ല. 6, 7, 9 എന്നിങ്ങനെയാണ് ആദ്യ മൂന്ന് മത്സരത്തിലെ സഞ്ജുവിന്റെ സ്കോർ.സഞ്ജുവിനെതിരേ സിഎസ്കെ ആരാധകരടക്കം വിമർശനം ഉന്നയിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. ഇപ്പോഴിതാ വിമർശനങ്ങൾ ശക്തമായി ഉയരവെ നിർണ്ണായക നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് സഞ്ജു സാംസൺ. ചെന്നെെ സൂപ്പർ കിങ്സിന്റെ അവസാന ഹോം മത്സരത്തിന് ശേഷം ടീം വിട്ട സഞ്ജു നേരെ നാട്ടിലേക്കാണ് പോന്നത്. ചെറിയ ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം സമയം ചിലവിടാനാണ് സഞ്ജു ശ്രമിച്ചത്.

തൊട്ടതെല്ലാം പിഴച്ച് മഞ്ഞപ്പട; സഞ്ജുവും റുതുരാജുമല്ല യഥാർഥ കാരണം വെളിപ്പെടുത്തി ഇർഫാൻ പഠാൻ


നിലവിലെ സഞ്ജുവിന്റെ മാനസികാവസ്ഥ അത്ര മികച്ചതാണെന്ന് പറയാനാവില്ല. സിഎസ്കെയിലേക്കെത്തിയ ശേഷം സഞ്ജുവിന് പഴയ ആത്മവിശ്വാസം കാണുന്നില്ല. സഞ്ജുവിന്റെ ശരീര ഭാഷയിൽത്തന്നെ ഇത് വ്യക്തമാകുന്നുണ്ട്. സിഎസ്കെയിലേക്കെത്തിയ ശേഷം ഒന്ന് ചിരിക്കാൻ പോലും മലയാളി താരത്തിന് സാധിക്കുന്നില്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. സഞ്ജുവിന്റെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇഷ്ടപ്പെട്ട സാഹചര്യങ്ങളോടൊപ്പം സമയം ചിലവഴിക്കുകയാണ് വേണ്ടത്.

രാജസ്ഥാൻ റോയൽസ് വിട്ടതിന്റെ പ്രശ്നങ്ങൾ ഇപ്പോഴും സഞ്ജുവിനെ ബാധിച്ചിട്ടുണ്ടെന്ന് പറയാം. സഞ്ജുവിന്റെ ശക്തമായ തിരിച്ചുവരവ് ആരാധകരെല്ലാം ആഗ്രഹിക്കുന്ന സാഹചര്യത്തിലാണ് മലയാളി താരത്തിന്റെ ഇത്തരമൊരു നീക്കം. കോഴിക്കോട് കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കുന്ന സഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളും വെെറലായിക്കഴിഞ്ഞു. മാനസികമായി സന്തോഷം കണ്ടെത്തുകയാണ് സഞ്ജുവിന്റെ നീക്കമെന്ന് വ്യക്തം.
Samayam MalayalamIPL 2026: ഇത്തവണ ആര് കപ്പ് നേടും? രണ്ട് മത്സരങ്ങൾക്ക് ശേഷം രാജസ്ഥാന് മുൻതൂക്കം; കരുത്തായി ഇക്കാര്യങ്ങൾ
സിഎസ്കെയിൽ സഞ്ജു സംതൃപ്തനാണെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. എംഎസ് ധോണി സിഎസ്കെയിൽ ഇല്ലാത്തതിന്റെ പ്രശ്നങ്ങളും ഇപ്പോൾ ടീമിലുണ്ട്. സഞ്ജു സാംസണ് പ്രതീക്ഷിച്ച പിന്തുണ സിഎസ്കെ ടീമിലെ സഹതാരങ്ങളിൽ നിന്ന് ലഭിക്കുന്നില്ലേയെന്ന സംശയവും ഇപ്പോൾ ഉയർന്ന് വരുന്നുണ്ട്. സഞ്ജുവിന്റെ ഫോമിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

സഞ്ജു സാംസണിന്റെ മോശം ഫോം സിഎസ്കെയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ഹാട്രിക് തോൽവിയാണ് സിഎസ്കെ സീസണിൽ നേരിട്ടിരിക്കുന്നത്. അവസാന സ്ഥാനത്തുള്ള സിഎസ്കെയ്ക്ക് ശക്തമായി തിരിച്ചെത്താൻ സഞ്ജു ഫോമിലേക്കെത്തേണ്ടത് അത്യാവശ്യമാണ്. സഞ്ജുവിന്റെ ഫോമിൽ ആശങ്കയില്ലെന്നാണ് പരിശീലകനായ സ്റ്റീഫൻ ഫ്ളമിങ് പറഞ്ഞത്.


IPL 2026: സഞ്ജുവും റുതുരാജുമല്ല, സിഎസ്കെയുടെ ശരിയായ പ്രശ്നം ആ താരം; ഹാട്രിക് തോൽവിക്ക് പിന്നാലെ ചൂണ്ടിക്കാട്ടി ഇർഫാൻ‌ പഠാൻ

സഞ്ജു സാംസൺ മികച്ച താരമാണ്. അവന് സിഎസ്കെ ടീമിലെ സാഹചര്യങ്ങളോടും പദ്ധതികളോടും പൊരുത്തപ്പെടാൻ അൽപ്പം കൂടി സമയം ആവശ്യമാണെന്നാണ് ഫ്ളമിങ് പറയുന്നത്. ഏറെ നാൾ മറ്റൊരു ടീമിനുവേണ്ടി കളിച്ച താരമാണ് സഞ്ജു സാംസൺ. അതുകൊണ്ടുതന്നെ അവന് ഇപ്പോൾ സമയം നൽകേണ്ടത് അത്യാവശ്യമാണെന്നാണ് സിഎസ്കെ കോച്ച് പറയുന്നത്.

ക്യാപ്റ്റനെന്ന നിലയിൽ റുതുരാജ് ഗെയ്ക് വാദ് നിരാശപ്പെടുത്തുന്നതും സിഎസ്കെയ്ക്ക് തിരിച്ചടിയാണ്. സഞ്ജുവും റുതുരാജും ഫോമിലേക്കെത്തിയാലേ സിഎസ്കെയ്ക്ക് തിരിച്ചുവരവ് സാധ്യമാകൂ. നിലവിലെ സാഹചര്യത്തിൽ സിഎസ്കെയ്ക്ക് കാര്യങ്ങൾ എളുപ്പമല്ല. ശക്തമായ തിരിച്ചുവരവ് നടത്താൻ സിഎസ്കെയ്ക്ക് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article