Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•23 Apr 2026, 6:44 americium IST
IPL 2026: ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ ബൗളർമാർ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ ബാറ്റിങ് നിര തീർത്തും നിരാശപ്പെടുത്തിയതോടെ രാജസ്ഥാൻ റോയൽസിനെതിരേ 40 റൺസിന്റെ തോൽവിയാണ് ലഖ്നൗവിന് നേരിടേണ്ടി വന്നത്
ഹൈലൈറ്റ്:
- സീസണിലെ അഞ്ചാം തോൽവിയോടെ ലഖ്നൗ
- രാജസ്ഥാന് സീസണിലെ അഞ്ചാം ജയം
- ഋഷഭ് പന്ത് മോശം ഫോമിൽ തുടരുന്നു
ഋഷഭ് പന്ത്(ഫോട്ടോസ്- AP)വൈഭവ് കാത്തിരിക്കേണ്ടി വരും; റെക്കോഡുകൾ കടപുഴക്കി അഭിഷേക് ശർമയുടെ സെഞ്ച്വറി
ഇത്തവണയും മിച്ചൽ മാർഷിനൊപ്പം ആയുഷ് ബദോനിയെ ഓപ്പണറാക്കിയാണ് ലഖ്നൗ ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽത്തന്നെ ഈ നീക്കം വലിയ വിമർശനം ഏറ്റുവാങ്ങിയിരുന്നു. രാജസ്ഥാനെതിരേ ഗോൾഡൻ ഡക്കായാണ് ബദോനി മടങ്ങിയത്. റണ്ണൗട്ടായാണ് താരത്തിന്റെ മടക്കം. പിന്നീടങ്ങോട്ട് ഒരിക്കലും ലഖ്നൗ പ്രതീക്ഷിക്കാത്ത തകർച്ചയാണ് സംഭവിച്ചത്.
ക്യാപ്റ്റൻ ഋഷഭ് പന്ത് മൂന്ന് പന്ത് നേരിട്ട് ഡക്കിന് പുറത്തായി. നാന്ദ്രെ ബർഗറാണ് ഋഷഭിനെ മടക്കിയത്. മോശം ഷോട്ടിന് ശ്രമിച്ച ഋഷഭ് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. ക്യാപ്റ്റനെന്ന നിലയിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കാൻ ഋഷഭിന് സാധിക്കുന്നില്ലെന്നും 27 കോടി പ്രതിഫലം വാങ്ങുന്നതിനോട് നീതികാട്ടാൻ ഋഷഭിന് സാധിക്കുന്നില്ലെന്നുമാണ് ആരാധകർ വിമർശിക്കുന്നത്.
ആരാധകരുടെ കെെയടി നേടാൻ ശ്രമിച്ച് ചില അനാവശ്യ ഷോട്ടുകൾ ഋഷഭ് കളിക്കും. ചിലപ്പോൾ അത് സിക്സർ പോകുമെങ്കിലും മിക്ക സമയത്തും വിക്കറ്റായി മാറുകയാണ് ചെയ്യുന്നത്. എന്നിട്ടും ഋഷഭ് ഇത് തന്നെ ആവർത്തിക്കുന്നു. ടീമിന്റെ വിജയത്തിനായി ശ്രമിക്കുന്നില്ലെന്നും ഋഷഭ് നായകസ്ഥാനത്ത് തുടരാൻ അർഹനല്ലെന്നുമാണ് ആരാധകരുടെ വിമർശനം.
എയ്ഡൻ മാർക്രവും ഡക്കിന് പുറത്തായതോടെ 11 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് ലഖ്നൗ തകർന്നു. ലഖ്നൗ നിരയിൽ മിച്ചൽ മാർഷ് 41 പന്തിൽ 55 റൺസോടെ പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാനായില്ല. നിക്കോളാസ് പുരാൻ 25 പന്തിൽ 22 റൺസാണ് നേടിയത്. ഈ സീസണിൽ യാതൊരു ഇംപാക്ടും സൃഷ്ടിക്കാൻ പുരാന് സാധിക്കാത്തത് ലഖ്നൗവിനെ പിന്നോട്ടടിക്കുകയാണ്.
IPL 2026: റുതുരാജ് മോശം ക്യാപ്റ്റനല്ല, പക്ഷെ ഇനി സിഎസ്കെയെ സഞ്ജു നയിക്കണം; അതിനൊരു കാരണമുണ്ട്, ചൂണ്ടിക്കാട്ടി ബദരിനാഥ്
ലഖ്നൗവിന്റെ ബൗളർമാർക്ക് ബാറ്റുകൊണ്ട് കാര്യമായൊന്നും ചെയ്യാൻ സാധിക്കാതെ പോയതോടെ രാജസ്ഥാനോട് തോൽവി നേരിടുകയായിരുന്നു. 160 റൺസ് പോലും എടുക്കാൻ സാധിക്കാത്ത നിരയായി ലഖ്നൗ മാറിയെന്നും ഋഷഭ് പന്തിന് കീഴിൽ ടീമിന് പ്ലേ ഓഫ് പ്രതീക്ഷിക്കാനാവില്ലെന്നാണ് ആരാധകർ വിമർശിക്കുന്നത്.
അതേ സമയം രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് വലിയ ആശ്വാസം നൽകുന്ന ജയമാണിത്. നാല് തുടർ ജയങ്ങൾക്ക് ശേഷം അവസാന രണ്ട് മത്സരത്തിലു രാജസ്ഥാൻ തോറ്റത് വലിയ വിമർശനത്തിന് കാരണമായിരുന്നു. എന്നാൽ ലഖ്നൗവിനെ തോൽപ്പിച്ചതോടെ വീണ്ടും പരാഗിന്റെ ക്യാപ്റ്റൻസി കെെയടി നേടുകയാണ്.








English (US) ·