IPL 2026: ഭയന്നത് സംഭവിച്ചു, ചെപ്പോക്കിൽ നിരാശപ്പെടുത്തി സഞ്ജു; പഞ്ചാബിനോടും ഒറ്റ സംഖ്യയിൽ പുറത്തായി; തിരിച്ചുവരവ് പ്രതീക്ഷയിൽ ആരാധകർ

1 month ago 7

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam3 Apr 2026, 8:20 p.m. IST

IPL 2026: രാജസ്ഥാൻ റോയൽസിലൂടെ വളർന്ന സഞ്ജു സാംസൺ ടീമിന്റെ നായകസ്ഥാനമടക്കം ഉപേക്ഷിച്ചാണ് സിഎസ്കെയിലേക്കെത്തിയത്. എന്നാൽ പ്രതീക്ഷിച്ച പ്രകടനം ആദ്യ രണ്ട് മത്സരത്തിലും നടത്താൻ സഞ്ജുവിന് സാധിച്ചിട്ടില്ല

ഹൈലൈറ്റ്:

  • ചെപ്പോക്കിലെ സഞ്ജുവിന്റെ കണക്കുകൾ മോശം
  • ഓപ്പണർ റോളിൽ സഞ്ജു പതറുന്നു
  • രണ്ട് മത്സരത്തിലും ഒറ്റ സംഖ്യയിൽ പുറത്തായി സഞ്ജു
sanju samsonസഞ്ജു സാംസൺ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 16ാം സീസണിലെ രണ്ടാം മത്സരത്തിലും സഞ്ജു സാംസണ് നിരാശ. ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരേ 7 പന്തിൽ ആറ് റൺസെടുത്ത് പുറത്തായ സഞ്ജു സാംസൺ ഇന്ന് പഞ്ചാബ് കിങ്സിനെതിരേ ഏഴ് പന്തിൽ ഏഴ് റൺസെടുത്താണ് മടങ്ങിയത്. ഒരു ബൗണ്ടറി നേടി താരം പ്രതീക്ഷ നൽകിയെങ്കിലും സേവ്യർ ബാർട്ട്ലെറ്റിന്റെ പന്തിലാണ് സഞ്ജു പുറത്തായത്. സിഎസ്കെയുടെ തട്ടകമായ ചെപ്പോക്കിൽ‌ സഞ്ജു സാംസൺ തകർപ്പൻ തിരിച്ചുവരവ് നടത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ചെപ്പോക്കിലെ മോശം പ്രകടനത്തിന്റെ ദുർവിധി സഞ്ജുവിനെ വീണ്ടും വേട്ടയാടിയെന്ന് പറയാം. ഇതിന് മുമ്പ് ചെപ്പോക്കിൽ കളിച്ച അഞ്ച് മത്സരത്തിൽ നിന്ന് 59 റൺസാണ് സഞ്ജു ആകെ നേടിയത്. എന്നാൽ ടി20 ലോകകപ്പിൽ ചെന്നെെയിൽ തകർപ്പൻ പ്രകടനം നടത്താൻ സഞ്ജുവിന് സാധിച്ചിരുന്നു.

കളി തോറ്റതോടെ ​ഗോയങ്ക കലിപ്പിൽ, ഋഷഭിനെ നിർത്തിപ്പൊരിച്ചു, വിവാദം കത്തുന്നു


അതുകൊണ്ടുതന്നെ ഇത്തവണ ചെപ്പോക്കിൽ കിടിലൻ പ്രകടനം നടത്താൻ സഞ്ജുവിന് കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ദൗർഭാഗ്യകരമായി വീണ്ടും ഒറ്റ സംഖ്യയിൽ പുറത്തായി. എന്നാൽ സഞ്ജുവിന് ശക്തമായ തിരിച്ചുവരവ് നടത്താൻ ഇനിയും സമയമുണ്ട്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായിരുന്ന സഞ്ജു ഈ സ്ഥാനമടക്കം ഉപേക്ഷിച്ചാണ് സിഎസ്കെയിലേക്കെത്തിയത്.

സിഎസ്കെയുടെ ടീം പദ്ധതികളുമായി പൊരുത്തപ്പെടാൻ സഞ്ജു സാംസണ് ഇനിയും സമയം ആവശ്യമാണ്. ഇതിലും വലിയ പ്രതിസന്ധികളെ മറികടന്നാണ് സഞ്ജു സാംസൺ മുന്നോട്ട് വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വെല്ലുവിളിയേയും മലയാളി താരം മറികടന്ന് മുന്നോട്ട് വരുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സഞ്ജു സാംസൺ എത്രയും വേഗം ഫോമിലേക്കെത്തേണ്ടത് സിഎസ്കെയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം.
Samayam MalayalamIPL 2026: 12 വർഷത്തിന് ശേഷം ഇതാദ്യം, കെകെആറിന്റെ ​ഗ്രീനും രംഘുവംശിയും അപൂർവ്വ റെക്കോഡിൽ, പക്ഷെ ആരും ആ​ഗ്രഹിക്കില്ല
ഐപിഎല്ലിന്റെ ചരിത്രത്തിൽ ആദ്യത്തെ രണ്ട് മത്സരത്തിൽ നിന്നുള്ള സഞ്ജുവിന്റെ ഏറ്റവും മോശം പ്രകടനമാണിത്. ഈ സീസണിലെ ആദ്യ രണ്ട് മത്സരത്തിൽ നിന്ന് 13 റൺസാണ് സഞ്ജു നേടിയത്. ഇതിന് മുമ്പുള്ള സഞ്ജുവിന്റെ ആദ്യ രണ്ട് മത്സരത്തിലെ ഏറ്റവും മോശം പ്രകടനം 2015ലായിരുന്നു. അന്ന് രണ്ട് മത്സരത്തിൽ നിന്ന് 16 റൺസാണ് സഞ്ജു നേടിയത്.

IPL 2026: വിജയ വഴിയിൽ ഹെെദരാബാദ്, കെകെആറിന് രണ്ടാം തോൽവി; രഹാനെക്കും സംഘത്തിനും പിഴക്കുന്നത് എവിടെ? പ്രശ്നം ബാറ്റിങ്ങിൽ

2013ലെ അരങ്ങേറ്റ സീസണിലെ ആദ്യ രണ്ട് മത്സരത്തിൽ നിന്ന് 90 റൺസാണ് സഞ്ജു നേടിയത്. 2014ൽ 55 റൺസ്, 2016ൽ 48 റൺസ്, 2017ൽ‌ 115 റൺസ്, 2018ൽ 86 റൺസ്, 2019ൽ 32 റൺസ്, 2020ൽ 159 റൺസ്, 2021ൽ 123 റൺസ്, 2022ൽ 85 റൺസ്, 2023ൽ 97 റൺസ്, 2024ൽ 97 റൺസ്, 2025ൽ 79 റൺസ് എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്കോർ.

ചെപ്പോക്കിൽ ആറ് ഇന്നിങ്സിൽ നിന്ന് 11 ശരാശരിയിൽ 66 റൺസ് മാത്രം നേടിയ സഞ്ജുവിന് മുന്നോട്ടുള്ള മത്സരങ്ങളിൽ വലിയ സമ്മർദ്ദം നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. ഈ വെല്ലുവിളികളെയെല്ലാം മറികടന്ന് മലയാളി താരം കിടിലനായി തിരിച്ചെത്തുമോയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article