IPL 2026: മറ്റൊരു ടീമിനുമില്ലാത്ത നേട്ടം, മുംബെെയെ തകർത്ത് ചരിത്ര റെക്കോഡിൽ സിഎസ്കെ; കരുത്തായത് റുതുരാജും സഞ്ജുവും

4 weeks ago 15

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam3 May 2026, 9:53 americium IST

IPL 2026: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2026 സീസണിൽ നിന്ന് മുംബെെ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. സിഎസ്കെയോട് സീസണിലെ രണ്ട് മത്സരത്തിലും മുംബെെക്ക് തോൽവി നേരിട്ടു.

ഹൈലൈറ്റ്:

  • മുംബെെക്ക് 9 മത്സരത്തിൽ 7 തോൽവി
  • ഹാർദിക് പാണ്ഡ്യക്ക് കീഴിൽ മുംബെെ തകർന്നു
  • മുംബെെ പ്ലേ ഓഫ് കാണാതെ പുറത്തായി
ruturaj gaikwad, hardik pandyaറുതുരാജ് ഗെയ്ക് വാദ്, ഹാർദിക് പാണ്ഡ്യ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി മുന്നോട്ട് പോവുകയാണ് ചെന്നെെ സൂപ്പർ കിങ്സ് . എൽ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിരവെെരി പോരാട്ടത്തിൽ മുംബെെ ഇന്ത്യൻസിനെ ഇത്തവണ രണ്ട് വട്ടവും തോൽപ്പിക്കാൻ സിഎസ്കെയ്ക്ക് സാധിച്ചിരിക്കുകയാണ്. മുംബെെയെ അവരുടെ തട്ടകത്തിൽ 103 റൺസിന് തോൽപ്പിച്ച സിഎസ്കെ സ്വന്തം തട്ടകത്തിൽ എട്ട് വിക്കറ്റിന്റെ വമ്പൻ ജയവുമാണ് നേടിയെടുത്തത്.ഇതോടെ മറ്റൊരു ടീമിനും സാധിക്കാത്ത വമ്പൻ റെക്കോഡിലേക്കാണ് ചെന്നെെ സൂപ്പർ കിങ്സ് എത്തിയിരിക്കുന്നത്. മുംബെെ ഇന്ത്യൻസിനെതിരേ 20 ജയം നേടുന്ന ആദ്യത്തെ ടീമെന്ന റെക്കോഡിലേക്കാണ് സിഎസ്കെ എത്തിയിരിക്കുന്നത്. സിഎസ്കെയ്ക്കെതിരേ മുംബെെ 21 ജയം നേടിയിട്ടുണ്ട്. എന്നാൽ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബെെക്കെതിരേ 20 ജയം എന്ന അഭിമാന നേട്ടം സിഎസ്കെയ്ക്ക് മാത്രം അവകാശപ്പെടാൻ സാധിക്കുന്നതാണ്.

വൈഭവിൻ്റെ വിക്കറ്റ് എടുത്ത ജാമിസൺ പുതിയ വിവാദത്തിൽ; പിന്നാലെ നടപടി


സിഎസ്കെ മുംബെെയിൽ വിജയം നേടിയത് സഞ്ജു സാംസണിന്റെ സെഞ്ചുറിക്കരുത്തിലാണ്. സഞ്ജുവിന്റെ തകർപ്പൻ പ്രകടനം മഞ്ഞപ്പടക്ക് കരുത്താവുകയായിരുന്നു. അതേ സമയം സിഎസ്കെയുടെ തട്ടകത്തിൽ മുംബെെയെ തകർത്തത് റുതുരാജ് ഗെയ്ക് വാദിന്റേയും കാർത്തിക് ശർമയുടേയും അർധ സെഞ്ചുറിക്കരുത്തിലുമാണ്.

ഡൽഹി ക്യാപിറ്റൽസും പഞ്ചാബ് കിങ്സും 17 ജയങ്ങൾ വീതമാണ് മുംബെെക്കെതിരേ നേടിയിട്ടുള്ളത്. സിഎസ്കെയ്ക്കെതിരായ തോൽവിയോടെ മുംബെെയുടെ പ്ലേ ഓഫ് സാധ്യതകളും അവസാനിച്ചിരിക്കുകയാണ്. ഒമ്പത് മത്സരങ്ങളിൽ നിന്ന് ഏഴാം തോൽവിയാണ് മുംബെെ ഇത്തവണ നേരിട്ടിരിക്കുന്നത്. ഇതോടെ മുംബെെയുടെ പ്ലേ ഓഫ് പ്രതീക്ഷകളും അവസാനിച്ചിരിക്കുകയാണ്.
Samayam MalayalamIPL 2026: മുംബെെ പ്ലേ ഓഫ് കാണാതെ പുറത്ത്, എൽക്ലാസിക്കോ തൂത്തുവാരി സിഎസ്കെ; മികവ് കാട്ടി റുതുരാജും കാർത്തികും
സിഎസ്കെ ആറാം സ്ഥാനത്തേക്കുയർന്നതോടെ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി. ഇനിയുള്ള മത്സരങ്ങളിൽ തുടർ ജയം നേടാനായാൽ സിഎസ്കെയ്ക്ക് പ്ലേ ഓഫിലേക്കെത്താൻ സാധിക്കും. മുംബെെ ഇന്ത്യൻസിനെ സംബന്ധിച്ച് ഈ സീസൺ മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ്. പ്രതീക്ഷ നൽകുന്ന ഒരു പ്രകടനം പോലും നടത്താൻ മുംബെെക്ക് സാധിച്ചില്ല. ഒമ്പതാം സ്ഥാനത്താണ് നിലവിൽ മുംബെെയുള്ളത്.

ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ മുംബെെക്ക് കാര്യമായൊന്നും ചെയ്യാൻ സാധിക്കാതെ പോയി എന്നതാണ് വസ്തുത. ഇത്തവണ വലിയ പ്രതീക്ഷ മുംബെെക്കുണ്ടായിരുന്നു. ശക്തമായ ടീം കരുത്തും മുംബെെക്ക് അവകാശപ്പെടാൻ സാധിക്കുമായിരുന്നു. പക്ഷെ നിലവാരം കാട്ടാൻ സാധിക്കാതെ പോയി. ഹാർദിക് പാണ്ഡ്യക്ക് നായകനെന്ന നിലയിൽ മുന്നിൽ നിന്ന് നയിക്കാനായില്ല.

MI vs CSK: 6 റൺസിൽ രക്ഷപെട്ടു, പക്ഷെ 11 റൺസിൽ വീണു; അവസരം മുതലാക്കാതെ സഞ്ജു സാംസൺ, പുറത്താക്കി ജസ്പ്രീത് ബുംറ

സൂര്യകുമാർ യാദവ് തീർത്തും നിരാശപ്പെടുത്തിയപ്പോൾ മധ്യനിരയിൽ യുവതാരം തിലക് വർമക്കും കാര്യമായൊന്നും ചെയ്യാൻ സാധിക്കാതെ പോയി. മുൻ നായകനും സീനിയർ താരവുമായ രോഹിത് ശർമയെ പരിക്ക് ബാധിച്ചതും തിരിച്ചടിയായി മാറിയ കാര്യമാണ്. മുംബെെയെ ഈ സീസണിൽ പിന്നോട്ടടിച്ചത് ബൗളർമാരുടെ മോശം പ്രകടനമാണ് പറയാം. ഇതിൽ ജസ്പ്രീത് ബുംറയുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്.

ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീട നേട്ടത്തിലേക്കെത്തിക്കുന്നതിൽ നിർണ്ണായകമായ കാര്യങ്ങളിലൊന്ന് ജസ്പ്രീത് ബുംറയുടെ ബൗളിങ് പ്രകടനമാണ്. എന്നാൽ മുംബെെക്കൊപ്പം ബുംറ തല്ലുകൊള്ളിയായി. ഒമ്പത് മത്സരത്തിൽ നിന്ന് വീഴ്ത്തിയത് മൂന്ന് വിക്കറ്റുകൾ മാത്രമാണ്. ബുംറയുടെ മോശം ഫോം മുംബെെക്ക് തിരിച്ചടിയായെന്ന് നിസംശയം പറയാവുന്നതാണ്.

ട്രന്റ് ബോൾട്ട്, ദീപക് ചഹാർ എന്നീ പവർപ്ലേ സ്പെഷ്യലിസ്റ്റ് പേസർമാരും തല്ലുകൊള്ളുകളായി മാറി. മുംബെെ ഇന്ത്യൻസിനെ സംബന്ധിച്ച് ഇത്തവണത്തെ സ്പിൻ ബൗളർമാരുടെ മോശം പ്രകടനവും തിരിച്ചടിയായി. പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചതിനാൽ ശേഷിക്കുന്ന മത്സരങ്ങളിൽ തകർപ്പൻ ജയം നേടി ആശ്വാസത്തോടെ മടങ്ങാൻ മുംബെെക്കാവുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article