Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•22 Mar 2026, 3:43 p.m. IST
IPL 2026: അഞ്ച് തവണ ചാമ്പ്യന്മാരായ മുംബെെ ഇന്ത്യൻസിന് ഇത്തവണത്തെ സീസൺ അഭിമാന പ്രശ്നമാണ്. 2020ന് ശേഷം കപ്പ് നേടാൻ മുംബെെക്കായിട്ടില്ല. ഇത്തവണ ഹാർദിക് പാണ്ഡ്യക്ക് കീഴിൽ ആറാം കിരീടമാണ് അവർ സ്വപ്നം കാണുന്നത്
ഹൈലൈറ്റ്:
- മുംബെെയുടെ ടീം കരുത്ത് ശക്തം
- ഹാർദിക്കിന് കീഴിൽ കരുത്തുകാട്ടാൻ മുംബെെ
- മുംബെെയുടെ സ്പിൻ നിരയിൽ പ്രശ്നങ്ങൾ
സൂര്യകുമാർ യാദവ്(ഫോട്ടോസ്- Agencies)ഐപിഎൽ ലേലത്തിൽ 'വില കുറഞ്ഞവർ', പക്ഷേ കളത്തിൽ 'തീപ്പൊരികൾ'
തിലക് വർമ മൂന്നാം നമ്പറിൽ കളിച്ച് രണ്ട് സെഞ്ചുറിയടക്കം ഇന്ത്യക്കായി നേടിയിട്ടുണ്ട്. എന്നാൽ ടി20 ലോകകപ്പിൽ മൂന്നാം നമ്പറിൽ തിലക് ഫ്ളോപ്പായിരുന്നു. ഇതോടെ മധ്യനിരയിലേക്ക് മാറ്റിയപ്പോൾ തിലകിന്റെ പ്രകടനം മെച്ചപ്പെട്ടുവെന്നതാണ് എടുത്തു പറയേണ്ടത്. സൂര്യകുമാർ യാദവ് ഗംഭീരമായാണ് ടി20 ലോകകപ്പിൽ തുടങ്ങിയതെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ കാര്യമായ മികവ് കാട്ടാൻ സാധിച്ചിട്ടില്ല.
മുംബെെ ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യ എന്ത് തീരുമാനമാവും എടുക്കുകയെന്നതാണ് കണ്ടറിയേണ്ടത്. ഇത്തവണ മുംബെെക്ക് മികച്ച ബാറ്റിങ് നിരയുണ്ട്. എന്നാൽ ഇവരിൽ ആരെല്ലാം തിളങ്ങുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. രോഹിത് ശർമയും ക്വിന്റൻ ഡീകോക്കും ചേർന്നാവും ഓപ്പണിങ്ങിൽ ഇറങ്ങുക. ടി20യിൽ നിന്ന് 2024ലെ ടി20 ലോകകപ്പോടെ വിരമിച്ച താരമാണ് രോഹിത്.
ഡീകോക്കിന് ടി20 ഫോർമാറ്റിൽ തകർപ്പൻ റെക്കോഡുണ്ടെങ്കിലും അവസാന ടി20 ലോകകപ്പിൽ കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ഇത് മുംബെെക്ക് ആശങ്കയുണ്ടാക്കുന്നതാണ്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ നിലവിലെ ഏറ്റവും മികച്ച പേസ് ഓൾറൗണ്ടർമാരിലൊരാളാണ്. എന്നാൽ ടി20 ലോകകപ്പിൽ ഹാർദിക്കിന്റെ സ്ഥിരത പലതവണ ചോദ്യം ചെയ്യപ്പെട്ടിരുന്നു.
വിക്കറ്റ് വീഴ്ത്താൻ മിടുക്കുകാട്ടുമ്പോഴും ഇക്കോണമി ചോദ്യം ഉയർത്തുകയാണ്. ഹാർദിക് മികച്ച പ്രകടനം കാഴ്ചവെക്കാതെ പോയാൽ മുംബെെയെ അത് പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതകളും കൂടുതലാണ്. ക്വിന്റൻ ഡീകോക്കിന്റെ പ്രകടനം വിലയിരുത്തിയാവും റിയാൻ റിക്കിൽറ്റന് അവസരം നൽകുക. രണ്ട് പേരും സൗത്താഫ്രിക്കക്കാരായ വിക്കറ്റ് കീപ്പർമാരാണ്. ഇവരെ രണ്ട് പേരേയും ഒരുമിച്ച് കളിപ്പിക്കില്ല.
IPL 2026: ചേട്ടൻ തുടങ്ങി മക്കളേ... സിഎസ്കെ നെറ്റ്സിൽ പരിശീലനം ആരംഭിച്ച് സഞ്ജു, ആദ്യ സെഷനിൽ ചെയ്തത് ഇങ്ങനെ
മുംബെെയുടെ കരുത്ത് ബൗളിങ് നിരയിലാണ്. പ്രത്യേകിച്ച് പേസർമാരിൽ. ജസ്പ്രീത് ബുംറ, ട്രന്റ് ബോൾട്ട്, ദീപക് ചഹാർ പേസ് കൂട്ടുകെട്ട് എല്ലാ എതിരാളികൾക്കും വലിയ തലവേദന സൃഷ്ടിക്കാൻ കെൽപ്പുള്ളതാണ്. ഈ കൂട്ടുകെട്ടിൽ വിശ്വസിച്ചാവും മുംബെെ തന്ത്രങ്ങൾ മെനയുക.
എന്നാൽ സ്പിൻ നിരയിൽ മുംബെെക്ക് ദൗർബല്യമുണ്ട്. മിച്ചൽ സാന്റ്നറെ അമിതമായി ആശ്രയിക്കേണ്ട അവസ്ഥയാണ് മുംബെെക്കുള്ളത്. എന്നാൽ ഈ വെല്ലുവിളിയെ എല്ലാം മറികടക്കാനുള്ള അനുഭവസമ്പത്ത് മുംബെെക്കുണ്ട്. അതിന് അവർക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയാം









English (US) ·