Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•29 Mar 2026, 12:05 p.m. IST
IPL 2026: അഞ്ച് തവണ ഐപിഎൽ കിരീടം നേടിയ മുംബെെ ഇന്ത്യൻസ് ഇന്ന് കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെ നേരിടാൻ പോവുകയാണ്. ആദ്യ മത്സരത്തിൽ തോറ്റ് തുടങ്ങുന്ന മുംബെെ ചരിത്രം ആവർത്തിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്
ഹൈലൈറ്റ്:
- രോഹിത് ശർമയുടെ ഫോം മുംബെെക്ക് നിർണ്ണായകം
- മുംബെെയുടെ ടീം കരുത്ത് ശക്തം
- ആറാം കിരീടമാണ് മുംബെെ ലക്ഷ്യമിടുന്നത്
രോഹിത് ശർമ(ഫോട്ടോസ്- ANI)2026 ഐപിഎല്ലില്‍ ചെന്നെെയുടെ സാധ്യതകള്‍ എന്തൊക്കെ?
ഒന്നാമത്തെ റെക്കോഡ് കാത്തിരിക്കുന്നത് സിക്സറിലാണ്. ഐപിഎല്ലിൽ 350 സിക്സർ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലേക്കെത്താൻ രോഹിത്തിന് മുന്നിൽ അവസരമുണ്ട്. 267 ഇന്നിങ്സ് ബാറ്റ് ചെയ്ത രോഹിത്ത് 302 സിക്സുകളാണ് ഇതുവരെ നേടിയത്. 48 സിക്സുകൾ കൂടി നേടിയാൽ ചരിത്ര റെക്കോഡിലെ രണ്ടാമനാവാൻ രോഹിത്തിനാവും. കെകെആറിനെതിരായ മത്സരത്തിലൂടെ ഈ കുതിപ്പ് തുടങ്ങാൻ രോഹിത്തിന് സാധിക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.
ഐപിഎല്ലിൽ 7500 റൺസ് ക്ലബ്ബിലേക്കെത്തുന്ന രണ്ടാമത്തെ താരമാകാനുള്ള അവസരവും രോഹിത്തിന് മുന്നിലുണ്ട്. 7046 റൺസാണ് നിലവിൽ രോഹിത്തിന്റെ സമ്പാദ്യം. 454 റൺസ് നേടിയാൽ ഈ ക്ലബ്ബിലേക്കെത്താൻ രോഹിത്തിന് സാധിക്കും. 8661 റൺസുമായി വിരാട് കോഹ്ലിയാണ് മുന്നിലുള്ളത്. ആദ്യ മത്സരത്തിൽ സൺറെെസേഴ്സ് ഹെെദരാബാദിനെതിരേ കിടിലൻ അർധ സെഞ്ചുറിയോടെ തുടങ്ങാൻ കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്.
ഐപിഎല്ലിൽ 50 അർധ സെഞ്ചുറികൾ എന്ന നേട്ടവും രോഹിത്തിനെ കാത്തിരിക്കുന്നു. നിലവിൽ 49 ഫിഫ്റ്റികളാണ് രോഹിത് ഐപിഎല്ലിൽ നേടിയിട്ടുള്ളത്. മൂന്ന് താരങ്ങളാണ് ഈ റെക്കോഡിൽ രോഹിത്തിന് മുന്നിലുള്ളത്. വിരാട് കോഹ്ലി 63 ഫിഫ്റ്റികളോടെ തലപ്പത്ത് നിൽക്കുമ്പോൾ ഡേവിഡ് വാർണർ 62 ഫിഫ്റ്റികളും ശിഖർ ധവാൻ 51 ഫിഫ്റ്റികളും നേടി രണ്ടും മൂന്ന് സ്ഥാനങ്ങളിലാണുള്ളത്.
ഐപിഎല്ലിലെ ബൗണ്ടറികളിലും രോഹിത്തിനെ കാത്ത് റെക്കോഡുണ്ട്. 700 ബൗണ്ടറികൾ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. 771 ബൗണ്ടറികളാണ് വിരാട് കോഹ്ലിയാണ് ഈ റെക്കോഡിൽ തലപ്പത്തുള്ളത്. 768 ബൗണ്ടറികളോടെ ശിഖർ ധവാൻ രണ്ടാം സ്ഥാനത്തുണ്ട്. 640 ബൗണ്ടറികളാണ് നിലവിൽ രോഹിത്തിന്റെ പേരിലുള്ളത്. നെറ്റ്സിൽ മികച്ച പ്രകടനം നടത്തിയ രോഹിത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
IPL 2026: ഇത് ശക്തിമാനോ സൂപ്പർമാനോ? പറക്കും ക്യാച്ചുമായി ഫിൽ സാൾട്ട്; ഒന്നല്ല രണ്ടെണ്ണം, വണ്ടറടിച്ച് ആരാധകർ
ഒരു ടീമിനായി 6000 റൺസ് നേടുന്ന താരമെന്ന നേട്ടവും രോഹിത്തിനെ കാത്തിരിക്കുകയാണ്. മുൻ ഡക്കാൻ ചാർജേഴ്സ് താരമായ രോഹിത് മുംബെെ ഇന്ത്യൻസിലേക്കെത്തിയതോടെയാണ് തലവര മാറിയത്. 5876 റൺസാണ് മുംബെെക്കൊപ്പം രോഹിത് നേടിയത്. 124 റൺസ് നേടിയാൽ മുംബെെക്കൊപ്പം 6000 റൺസ് എന്ന നേട്ടത്തിലെത്താൻ രോഹിത്തിന് സാധിക്കും. ആർസിബിക്കായി 8661 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ഈ റെക്കോഡിലും തലപ്പത്തുള്ളത്.









English (US) ·