ഹൈലൈറ്റ്:
- രാജസ്ഥാനോട് തോറ്റ് മുംബെെ ഇന്ത്യൻസ്
- ഹാർദിക്കിന്റെ ക്യാപ്റ്റൻസി മോശം
- മുംബെെയുടെ സീനിയർ താരങ്ങൾ നിരാശപ്പെടുത്തുന്നു
രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ(ഫോട്ടോസ്- AP)തൊട്ടതെല്ലാം പിഴച്ച് മഞ്ഞപ്പട; സഞ്ജുവും റുതുരാജുമല്ല യഥാർഥ കാരണം വെളിപ്പെടുത്തി ഇർഫാൻ പഠാൻ
എന്നാൽ ഇതിനോട് നീതികാട്ടാൻ ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക്കിന് സാധിക്കുന്നില്ല. മുംബെെ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടിന് പുറത്തുള്ള അവസാനത്തെ 22 മത്സരത്തിൽ ആറ് മത്സരം മാത്രമാണ് ടീം വിജയിച്ചത്. 16 മത്സരത്തിലും തോൽവി നേരിടേണ്ടി വന്നുവെന്നതാണ് എടുത്തു പറയേണ്ടത്. അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോടും തോറ്റ മുംബെെക്ക് മുന്നിൽ വലിയ ചോദ്യങ്ങളാണ് ഇപ്പോഴുള്ളത്.
രാജസ്ഥാനെതിരേ 27 റൺസിന് തോൽവിയാണ് മുംബെെ നേരിട്ടത്. മഴയെത്തുടർന്ന് 11 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 3 വിക്കറ്റിന് 150 റൺസെടുത്തപ്പോൾ മുംബെെക്ക് 9 വിക്കറ്റിന് 123 റൺസെടുക്കാനെ സാധിച്ചുള്ളൂ. മുംബെെയുടെ താരനിര ലോകോത്തരമാണെങ്കിലും മോശം ഫോമാണ് ടീമിനെ തളർത്തുന്നത്.
മുംബെെ ഇന്ത്യൻസിന്റെ ടോപ് ഓഡറിന് വീര്യമില്ല. രാജസ്ഥാൻ റോയൽസിനായി വെെഭവ് സൂര്യവംശിയും യശ്വസി ജയ്സ്വാളും കത്തിക്കയറിയത് നോക്കുക. രണ്ട് പേരും ചേർന്ന് രാജസ്ഥാൻ റോയൽസിന് തകർപ്പൻ അടിത്തറയാണ് ഒരുക്കി നൽകുന്നത്. എന്നാൽ മുംബെെ ഇന്ത്യൻസിലേക്ക് വരുമ്പോൾ ഓപ്പണർമാരായ രോഹിത് ശർമക്കും റയാൻ റക്കിൽട്ടനും സ്ഥിരത കാട്ടാൻ സാധിക്കുന്നില്ല.
രോഹിത് ശർമ 6 പന്തിൽ 3 റൺസും റയൻ റിക്കൽട്ടൻ 4 പന്തിൽ 8 റൺസുമാണ് നേടിയത്. പവർപ്ലേ വേണ്ടവിധം മുതലാക്കാൻ മുംബെെക്ക് സാധിക്കുന്നില്ല. മൂന്നാം നമ്പറിൽ സൂര്യകുമാർ യാദവിനും പഴയ മികവില്ല. മൂന്ന് പന്തിൽ ആറ് റൺസാണ് സൂര്യ നേടിയത്. പഴയതുപോലെ കടന്നാക്രമിക്കാൻ സൂര്യക്ക് സാധിക്കുന്നില്ല. യുവതാരം തിലക് വർമയിൽ പ്രതീക്ഷകളേറെയാണെങ്കിലും താരത്തിനും കാര്യമായൊന്നും ചെയ്യാനാവുന്നില്ല.
IPL 2026: സഞ്ജുവും റുതുരാജുമല്ല, സിഎസ്കെയുടെ ശരിയായ പ്രശ്നം ആ താരം; ഹാട്രിക് തോൽവിക്ക് പിന്നാലെ ചൂണ്ടിക്കാട്ടി ഇർഫാൻ പഠാൻ
ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കും ബാറ്റുകൊണ്ട് ശോഭിക്കാനാവുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്നത്. മുംബെെയുടെ ബാറ്റിങ് നിരയിൽ ആരും ഫോമിലല്ല എന്നതാണ് പ്രശ്നം. ബൗളിങ് നിരയിലും ഇതേ പ്രശ്നങ്ങൾ മുംബെെയെ ബാധിക്കുന്നു. ദീപക് ചഹാർ സ്വിങ് ലഭിക്കുന്ന പിച്ചിൽ മാത്രം ശോഭിക്കുന്നു. മറ്റ് പിച്ചുകളിൽ താരം തല്ലുകൊള്ളിയായി മാറുകയാണ്.
സ്റ്റാർ പേസർ ജസ്പ്രീത് ബുംറക്കും മികച്ച ഫോമിലേക്കെത്താൻ സാധിക്കുന്നില്ല. ഇത് മുംബെെക്ക് വലിയ തലവേദനയാകുന്നു. ട്രന്റ് ബോൾട്ടിന് പഴയ കരുത്ത് അവകാശപ്പെടാനാവില്ല. മുംബെെ ഇന്ത്യൻസിന്റെ സ്പിൻ നിരയുടെ കരുത്ത് കുറവ് നേരത്തെ തന്നെ ചർച്ചയായതാണ്. അത് ഇപ്പോൾ കളത്തിലും വ്യക്തമാവുകയാണെന്ന് പറയാം. മുംബെെയുടെ നിലവിലെ ടീം കരുത്ത് മോശമല്ല.
എന്നാൽ ആർക്കും ഫോമില്ലെന്നതാണ് വസ്തുത. തകർപ്പൻ തിരിച്ചുവരവ് നടത്താൻ മുംബെെക്ക് സാധിക്കണമെങ്കിൽ സൂപ്പർ താരങ്ങൾ ഫോമിലേക്കെത്താതെ വഴികളില്ല. എന്തായാലും നിലവിലെ ടീമിന്റെ പ്രകടനം ആരാധകരുടെ പ്രതീക്ഷക്കൊത്തുയരുന്നില്ലെന്നതാണ് വസ്തുത.









English (US) ·