IPL 2026: മുംബെെക്ക് ഇനി പ്ലേ ഓഫ് പ്രതീക്ഷയുണ്ടോ? പുറത്തായെന്ന് പറയാറായിട്ടില്ല; ശേഷിക്കുന്ന സാധ്യതകൾ ഇങ്ങനെ

1 month ago 6

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam30 Apr 2026, 9:26 americium IST

IPL 2026: മുംബെെ ഇന്ത്യൻസിന്റെ താരനിര ഇത്തവണ ശക്തമായിരുന്നു. എന്നാൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ മുംബെെ താരങ്ങൾക്ക് സാധിക്കാതെ പോയിരിക്കുകയാണ്. സീസണിൽ ഒമ്പതാം സ്ഥാനത്താണ് മുംബെെയുള്ളത്

ഹൈലൈറ്റ്:

  • മുംബെെക്ക് സീസണിലെ ആറാം തോൽവി
  • ഹാർദിക്കിന് കീഴിൽ മുംബെെ പിന്നോട്ട്
  • മുംബെെക്ക് ശേഷിക്കുന്നത് ആറ് മത്സരങ്ങൾ
mumbai indiansമുംബെെ ഇന്ത്യൻസ്(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ മുംബെെ ഇന്ത്യൻസിന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരം കാട്ടുന്നില്ല. സൺറെെസേഴ്സ് ഹെെദരാബാദിനോടും തോറ്റ മുംബെെ ഇന്ത്യൻസ് നിലവിൽ എട്ട് മത്സരത്തിൽ നിന്ന് ആറ് തോൽവികളാണ് നേരിട്ടത്. രണ്ട് ജയം മാത്രം നേടിയ മുംബെെ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണുള്ളത്. ലഖ്നൗ സൂപ്പർ ജയ്ന്റ്സ് മാത്രമാണ് മുംബെെക്ക് താഴെയുള്ളത്.മുംബെെ തുടർ തോൽവികൾ ഏറ്റുവാങ്ങിയതോടെ ഇനി പ്ലേ ഓഫ് സാധ്യത ഉണ്ടോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മുംബെെക്ക് പ്ലേ ഓഫിലെത്താൻ ഇനിയുള്ള സാധ്യതകൾ വിരളമാണെന്നതാണ് വസ്തുത. എന്നാൽ ചെറിയ പ്രതീക്ഷകൾ ഇപ്പോഴും ടീമിന് ബാക്കിയുണ്ട്. എട്ട് മത്സരത്തിൽ നിന്ന് നാല് പോയിന്റാണ് മുംബെെക്ക് ആകെ നേടാനായിരിക്കുന്നത്. ഇനി ആറ് മത്സരങ്ങളാണ് മുംബെെക്ക് ശേഷിക്കുന്നത്.

ഡ്രസിങ് റൂമിലിരുന്ന് പുകവലിച്ച് റിയാൻ പരാഗ്, രാജസ്ഥാൻ നായകൻ കടുത്ത നടപടി നേരിട്ടേക്കും


ഈ ആറ് മത്സരങ്ങളിൽ നിന്ന് പരമാവധി മുംബെെക്ക് നേടാനാവുക 12 പോയിന്റാണ്. എല്ലാ മത്സരങ്ങളും ജയിച്ചാൽ ഈ പോയിന്റ് നേടാൻ മുംബെെക്കാവും. അങ്ങനെ വരുമ്പോൾ 14 മത്സരം കഴിയുമ്പോൾ ആകെ 16 പോയിന്റിലേക്കെത്താൻ മുംബെെക്ക് സാധിക്കും. എന്നാൽ ഈ പോയിന്റ് കൊണ്ട് മുംബെെക്ക് പ്ലേ ഓഫിൽ സീറ്റുറപ്പിക്കാൻ സാധിക്കില്ലെന്ന് തന്നെ പറയാം. ഐപിഎല്ലിൽ 10 ടീമുകൾ ആയതിന് ശേഷം 16 പോയിന്റോടെ ഒരു ടീമും പ്ലേ ഓഫിലേക്കെത്തിയിട്ടില്ലെന്ന് പറയാം. അതുകൊണ്ടുതന്നെ മുംബെെക്ക് കാര്യങ്ങൾ എളുപ്പമല്ല.

ഇനി ഒരു മത്സരം പോലും തോൽക്കാതെ മുന്നോട്ട് പോവുകയെന്നത് മുംബെെക്ക് വലിയ വെല്ലുവിളി തന്നെയാണ്. സിഎസ്കെയ്ക്കെതിരേ അവരുടെ തട്ടകത്തിൽ മുംബെെക്ക് ഇനി മത്സരമുണ്ട്. പഞ്ചാബ് കിങ്സ്, രാജസ്ഥാൻ റോയൽസ് തുടങ്ങിയവരുടെയെല്ലാം വെല്ലുവിളി മറികടക്കാൻ മുംബെെക്ക് സാധിക്കണം. അങ്ങനെ സാധിച്ചാലും പ്ലേ ഓഫിലെത്തുമെന്ന് ഉറപ്പ് പറയാൻ സാധിക്കില്ല.
Samayam MalayalamIPL 2026: ഇങ്ങനേയും അബദ്ധം പറ്റുമോ? എട്ട് റൺസിൽ ഹെഡ് പുറത്തായേനെ; പക്ഷെ മുംബെെ അപ്പീൽ ചെയ്തില്ല, സംഭവം മൂന്നാം ഓവറിൽ
അതുകൊണ്ടുതന്നെ മുംബെെയിലുള്ള വിശ്വാസം ആരാധകർക്ക് നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പറയാം. മുംബെെയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഈ സീസണിൽ‌ തീർത്തും നിരാശപ്പെടുത്തുകയാണ്. ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക് പാണ്ഡ്യക്കും കാര്യമായൊന്നും ചെയ്യാൻ സാധിക്കുന്നില്ലെന്നതാണ് എടുത്തു പറയേണ്ടത്. മുംബെെയുടെ ബാറ്റിങ് നിര ഹെെദരാബാദിനെതിരേ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

എന്നാൽ ബൗളിങ് നിരക്ക് നിലവാരം കാട്ടാൻ സാധിക്കാതെ പോയി. ജസ്പ്രീത് ബുംറയുടെ മോശം ഫോം മുംബെെയെ പിന്നോട്ടടിക്കുന് പ്രധാന കാരണമാണ്. ഇത്തവണ യോർക്കറുകൾ എറിയാൻ പോലും ബുംറ പ്രയാസപ്പെടുന്നതാണ് കാണാനാവുന്നത്. സ്ലോ ബോളുകൾ കൂടുതൽ എറിയുന്ന ബുംറ തല്ലുവാങ്ങിക്കൂട്ടുന്നു. ട്രന്റ് ബോൾട്ടിനും പവർപ്ലേയിൽ മികവ് കാട്ടാൻ സാധിക്കാതെ പോവുന്നു.

IPL 2026: ജയസൂര്യയുടെ റെക്കോഡ് തകർത്തു, മുംബെെയുടെ വേഗ സെഞ്ചുറിക്കാരനായി റിക്കിൽറ്റൻ; മുംബെെക്ക് പടുകൂറ്റൻ സ്കോർ

മുംബെെയുടെ സ്പിന്നർമാർ ഭേദപ്പെട്ട് നിൽക്കുമ്പോൾ പേസർമാർ തീർത്തും നിരാശപ്പെടുത്തുകയാണ്. എന്തായാലും ഇത്തവണ മിനി താരലേലം കഴിഞ്ഞപ്പോഴുണ്ടായിരുന്ന പ്രതീക്ഷകളുടെ വിപരീതമായാണ് മുംബെെ ഇത്തവണ മുന്നോട്ട് പോകുന്നത്. മുംബെെയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തിൽ ടീം മാനേജ്മെന്റും അതൃപ്തരാണ്. അതുകൊണ്ടുതന്നെ ചില നിർണ്ണായകമായ മാറ്റങ്ങൾക്ക് സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article