Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•1 May 2026, 8:31 americium IST
IPL 2026: അഞ്ച് തവണ ചാമ്പ്യന്മാരായ മുംബെെ ഇന്ത്യൻസിന് ഇത്തവണ തൊട്ടതെല്ലാം പിഴക്കുകയാണ്. ഹാർദിക് പാണ്ഡ്യക്ക് കീഴിൽ മുംബെെ ഇന്ത്യൻസിന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താനാവുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്
ഹൈലൈറ്റ്:
- മുംബെെക്ക് പ്ലേ ഓഫിലെത്തുക പ്രയാസം
- ഹാർദിക് പാണ്ഡ്യക്ക് കീഴിൽ മുംബെെ പ്രയാസപ്പെടുന്നു
- രോഹിത് ശർമയുടെ പരിക്ക് തിരിച്ചടി
മുംബെെ ഇന്ത്യൻസ്(ഫോട്ടോസ്- ANI)പ്ലേ ഓഫ് സ്വപ്നങ്ങൾ തുലാസിൽ; മുംബൈ ഇന്ത്യൻസിന് ഇനി അത്ഭുതങ്ങൾ സംഭവിക്കണം
'ഒരു ടീമിന്റെ മോശം പ്രകടനത്തിന് കാരണം ഒരു താരമല്ല. തന്റെ ഫോം മെച്ചപ്പെടാനുണ്ടെന്ന് ഹാർദിക് തുറന്ന് പറഞ്ഞതാണ്. തന്ത്രപരമായി അവന് കാര്യങ്ങൾ അൽപ്പം കൂടി മെച്ചപ്പെടുത്താം. മുംബെെയുടെ വലിയ താരങ്ങൾ മെച്ചപ്പെട്ട പ്രകടനം നടത്താതെ ടീമിന് മുന്നോട്ട് പോകാനാവില്ല. ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക്കിന് പദ്ധതികൾ മെനയാൻ സാധിക്കും.
എന്നാൽ താരങ്ങൾ മികച്ച പ്രകടനം നടത്താത്ത പക്ഷം ഒന്നും ചെയ്യാൻ സാധിക്കില്ല. കീറോൻ പൊള്ളോർഡും മഹേല ജയവർധനയും പറഞ്ഞതുപോലെ എല്ലാവരും ഒരുപോലെ മികവ് കാട്ടണം. ഒരു താരത്തെ മാത്രം കുറ്റം പറയാൻ സാധിക്കില്ല' ഇയാൻ ബിഷപ്പ് പറഞ്ഞു. മുംബെെ ഇന്ത്യൻസിന്റെ താരനിരയിൽ സൂര്യകുമാർ യാദവ്, തിലക് വർമ എന്നിവർക്ക് സ്ഥിരത കാട്ടാൻ സാധിക്കുന്നില്ല. ബാറ്റുകൊണ്ട് മുംബെെ താരങ്ങൾ ഭേദപ്പെട്ട സ്കോറിലേക്ക് എത്തുന്നുണ്ടെങ്കിലും ബൗളർമാരാണ് തീർത്തും നിരാശപ്പെടുത്തുന്നത്.
ജസ്പ്രീത് ബുംറയും ട്രന്റ് ബോൾട്ടും ഹാർദിക് പാണ്ഡ്യയും ദീപക് ചഹാറുമെല്ലാം തല്ലുവാങ്ങുകയാണ്. സ്പിന്നർമാർക്കും കാര്യമായ ഇംപാക്ട് സൃഷ്ടിക്കാൻ സാധിക്കുന്നില്ല. ഇതാണ് മുംബെെയുടെ നിലവിലെ പ്രധാന പ്രശ്നമെന്ന് നിസംശയം പറയാം. മുംബെെ ഇന്ത്യൻസിനെ സംബന്ധിച്ച് ഇപ്പോഴും ചെറിയൊരു പ്ലേ ഓഫ് പ്രതീക്ഷ ബാക്കിയുണ്ട്. ശക്തമായി തിരിച്ചെത്താൻ മുംബെെക്ക് സാധിക്കുമെന്നാണ് ഇപ്പോഴും ആരാധകർ വിശ്വസിക്കുന്നത്.
മുംബെെയുടെ പ്രധാന പ്രശ്നത്തെക്കുറിച്ച് വീരേന്ദർ സെവാഗും ചൂണ്ടിക്കാട്ടി. മുംബെെയുടെ പ്രശ്നം പദ്ധതികളിലല്ല അത് നടപ്പിലാക്കുന്നതിലാണെന്നാണ് സെവാഗ് പറയുന്നത്. വിക്കറ്റ് വേണ്ട സമയത്ത് അത് നേടിയെടുക്കാൻ സാധിക്കുന്നില്ല. റൺസിനെ പിടിച്ചുനിർത്താൻ സാധിക്കുന്നില്ല. പ്രധാന ബാറ്റ്സ്മാൻമാരുടെ വിക്കറ്റുകൾ നേടാതെ എങ്ങനെയാണ് റണ്ണൊഴുക്ക് തടയാനാവുക. മുംബെെയുടെ ബൗളിങ് പ്രകടനമാണ് ടീമിനെ പിന്നോട്ടടിക്കുന്നത് എന്നതാണ് സെവാഗ് വിലയിരുത്തുന്നത്.
IPL 2026: രജത് പാട്ടീധാറിന്റേത് ഔട്ടല്ലേ? ഹോൾഡർ പന്ത് നിലത്ത് തട്ടിച്ചോ; തേർഡ് അംപയറെ ചോദ്യം ചെയ്ത് വിരാട് കോഹ്ലി, വിവാദം
എട്ട് മത്സരത്തിൽ നിന്ന് രണ്ട് ജയം മാത്രമാണ് മുംബെെക്ക് നേടാനായത്. ആറ് മത്സരത്തിലും ടീം തോറ്റു. രോഹിത് ശർമ പരിക്കേറ്റ് പുറത്തിരിക്കുന്നതും മുംബെെയെ കാര്യമായി ബാധിക്കുന്ന കാര്യമാണ്. രോഹിത് തിരിച്ചെത്തുന്നതോടെ മുംബെെക്ക് പഴയ താളം കണ്ടെത്താനും തകർപ്പൻ തിരിച്ചുവരവ് നടത്താനും സാധിക്കുമെന്ന് തന്നെ കരുതാം.








English (US) ·