IPL 2026: മൂന്ന് തവണ ചാമ്പ്യന്മാർ, ഇത്തവണ അഞ്ച് മത്സരത്തിലും ജയമില്ല; കെകെആറിന്റെ പ്രശ്നമെന്ത്? മൂന്ന് കാര്യങ്ങൾ പിന്നോട്ടടിക്കുന്നു

1 month ago 7

ഹൈലൈറ്റ്:

  • അജിൻക്യ രഹാനെക്ക് നിരാശ
  • കെകെആർ ബാറ്റിങ് നിര മോശം
  • കെകെആർ അവസാന സ്ഥാനത്ത്
csk vs kkrസിഎസ്കെ vs കെകെആർ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ അഞ്ചാം റൗണ്ട് കഴിഞ്ഞ് മുന്നോട്ട് പോകാനൊരുങ്ങവെ ഏറ്റവും നിരാശപ്പെടുത്തുന്ന നിരയായി കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് മാറിയിരിക്കുകയാണ്. മൂന്ന് തവണ ചാമ്പ്യന്മാരായ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് ആദ്യത്തെ അഞ്ച് മത്സരങ്ങൾ കഴിയുമ്പോൾ ഒരു ജയം പോലും നേടാനാവാതെ പ്രയാസപ്പെടുകയാണ്. ഒരു മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടതിന്റെ ഒരു പോയിന്റ് മാത്രമാണ് കെകെആറിന്റെ അക്കൗണ്ടിലുള്ളത്. കെകെആർ പല മാറ്റങ്ങളും പല തരത്തിലും നോക്കിയിട്ടും ഇതെല്ലാം പാളിപ്പോകുന്നതാണ് കാണാനാവുന്നത്. ഏറ്റവും ഒടുവിലായി ചെന്നെെ സൂപ്പർ കിങ്സിനോടും കെകെആർ തോറ്റതോടെ ടീമിന്റെ അവസ്ഥ കൂടുതൽ പരിതാപകരമായിരിക്കുകയാണ്.

രാജസ്ഥാനെ വീഴ്ത്തി ഹൈദരാബാദിൻ്റെ പടക്കുതിരകൾ; ആരാണ് അരങ്ങേറ്റത്തിൽ വിസ്മയിപ്പിച്ച പ്രഫുൽ ഹിംഗെ?


തുടർ തോൽവിക്ക് പിന്നാലെ കെകെആർ നായകൻ അജിൻക്യ രഹാനെ ശക്തമായ താക്കീതുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. പല മാറ്റങ്ങളും വരുത്തിയിട്ടും ജയിക്കാൻ സാധിക്കാത്തതിന്റെ നിരാശയാണ് രഹാനെ മത്സര ശേഷം പങ്കുവെച്ചത്. എന്താണ് ഇത്തവണ കെകെആറിനെ പിന്നോട്ടടിക്കുന്നത്?. കാരണങ്ങൾ പരിശോധിക്കാം.

ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാവുന്നില്ല


മികച്ച തുടക്കം വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ ഇത്തരമൊരു തുടക്കം അഞ്ച് മത്സരം കഴിയുമ്പോഴും കെകെആറിന് ലഭിക്കുന്നില്ല. പവർപ്ലേയിൽ സ്ഥിരതയോടെ കളിക്കാനും മികച്ച തുടക്കം നൽകാനും ഓപ്പണർമാർക്ക് സാധിക്കാത്തത് ഇത്തവണ കെകെആറിനെ പിന്നോട്ടടിക്കുന്ന കാര്യമാണ്. ഫിൻ അലൻ എന്ന വെടിക്കെട്ട് ഓപ്പണർക്ക് പ്രതീക്ഷിച്ച നിലവാരം കാട്ടാൻ സാധിക്കുന്നില്ല.
Samayam MalayalamIPL 2026: ഫിഫ്റ്റിക്ക് രണ്ട് റൺസകലെ സഞ്ജു പുറത്ത്, കാർത്തിക് ത്യാ​ഗി കുടുക്കിയത് എങ്ങനെ? ഫലം കണ്ട തന്ത്രം ഇതാണ്
അജിൻക്യ രഹാനെക്കും സ്ഥിരത കാട്ടാൻ സാധിക്കാതെ പോയതോടെയാണ് ഇപ്പോൾ അവർ ഓപ്പണിങ്ങിലേക്ക് സുനിൽ നരെയ്നെ തിരികെ കൊണ്ടുവന്നത്. ഈ നീക്കവും ഫലം കാണുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്നത്. ഒമ്പത് മത്സരങ്ങൾ ശേഷിക്കെ പ്ലേ ഓഫിലെത്താൻ എല്ലാ മത്സരത്തിലും കെകെആറിന് ജയിക്കേണ്ടതായുണ്ട്. നിലവിലെ മോശം ഫോമിൽ നിന്ന് തിരിച്ചുവരവ് നടത്താൻ കെകെആറിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

കാമറൂൺ ഗ്രീനിനെ നന്നായി ഉപയോഗിക്കാനാവുന്നില്ല



ഓസ്ട്രേലിയൻ മീഡിയം പേസ് ഓൾറൗണ്ടറായ കാമറൂൺ ഗ്രീൻ ഇത്തവണ കെകെആറിന്റെ നിർണ്ണായക താരമായിരുന്നു. 25.2 കോടിക്ക് ഗ്രീനിനെ ടീമിലെത്തിച്ച കെകെആറിന് താരത്തെ നന്നായി ഉപയോഗിക്കാൻ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. ടോപ് ഓഡറിലും ഫിനിഷർ റോളിലും മധ്യനിരയിലുമെല്ലാം പരീക്ഷിച്ചെങ്കിലും ഒന്നും ക്ലിക്കാവുന്നില്ലെന്നതാണ് സത്യം. ബൗളിങ്ങിലും പ്രതീക്ഷിച്ച മികവിലേക്കെത്താൻ ഗ്രീന് സാധിക്കുന്നില്ല.

ഗ്രീന്റെ മോശം ഫോം ഇത്തവണ കെകെആർ പിന്നോട്ട് പോകാനുള്ള പ്രധാന കാരണമാണ്. ഇത്രയും വലിയൊരു തുക മുടക്കിയിട്ടും അതിനൊത്ത പ്രകടനം നടത്താൻ ഗ്രീന് സാധിക്കുന്നില്ല. അഞ്ച് മത്സരത്തിൽ നിന്ന് 56 റൺസാണ് താരം ആകെ നേടിയത്. വരുന്ന മത്സരങ്ങളിലൂടെയെങ്കിലും ഗ്രീൻ ഫോമിലേക്കെത്താത്ത പക്ഷം ഇത്തവണ കെകെആർ തോൽവി ആവർത്തിക്കാനാണ് സാധ്യത.

IPL 2026: ഓപ്പണിങ്ങിൽ തിളങ്ങാനാവാതെ റുതുരാജ്, വീണ്ടും ഫ്ളോപ്പായി; റോൾ മാറേണ്ടത് അത്യാവശ്യം, കണക്കുകൾ നിരാശപ്പെടുത്തും

റിങ്കു സിങ്ങിന് മികവ് കാട്ടാൻ സാധിക്കുന്നില്ല



റിങ്കു സിങ് കെകെആറിന്റെ വിശ്വസ്തനായ ഫിനിഷറാണ്. ഒരോവറിൽ അഞ്ച് സിക്സറടക്കം പറത്തി കെകെആറിനെ വിജയിപ്പിച്ച ചരിത്രം റിങ്കുവിന് അവകാശപ്പെടാൻ സാധിക്കും. എന്നാൽ ഇത്തവണ റിങ്കുവിൽ നിന്ന് ഇത്തരമൊരു പ്രകടനം ഉണ്ടാവുന്നില്ല. അഞ്ച് മത്സരത്തിൽ നിന്ന് 78 റൺസാണ് റിങ്കു ആകെ നേടിയത്. പല മത്സരത്തിലും റിങ്കു ഫിനിഷർ റോളിൽ മികവ് കാട്ടിയിരുന്നെങ്കിൽ കെകെആറിന് ജയിക്കാൻ സാധിക്കുമായിരുന്നു. പക്ഷെ റിങ്കു നിരാശപ്പെടുത്തുന്നത് തിരിച്ചടിയാണെന്ന് തന്നെ പറയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article