Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•6 Apr 2026, 7:40 americium IST
IPL 2026: ചെന്നെെ സൂപ്പർ കിങ്സ് അഞ്ച് തവണ ചാമ്പ്യന്മാരായ ടീമാണ്. ഇത്തവണ വലിയ പ്രതീക്ഷകളോടെയെത്തിയ സിഎസ്കെയ്ക്ക് തൊട്ടതെല്ലാം പിഴക്കുകയാണ്. ആദ്യത്തെ മൂന്ന് മത്സരത്തിലും സിഎസ്കെയ്ക്ക് തോൽവി നേരിടേണ്ടി വന്നു
ഹൈലൈറ്റ്:
- സിഎസ്കെ അവസാന സ്ഥാനത്ത്
- സിഎസ്കെയുടെ ബൗളിങ് ദുർബലം
- സഞ്ജു സാംസണ് ഫോം കണ്ടെത്താനാവുന്നില്ല
ചെന്നെെ സൂപ്പർ കിങ്സ്(ഫോട്ടോസ്- ANI)വിമർശകർക്ക് മറുപടി; ക്യാപ്റ്റൻസിയിൽ തകർപ്പൻ പ്രകടനവുമായി റിയാൻ പരാഗ്
മൂന്ന് തോൽവികൾ വഴങ്ങിയ സിഎസ്കെയ്ക്ക് പ്ലേ ഓഫിലേക്കെത്തുക ഇനി എളുപ്പമാവില്ല. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ സിഎസ്കെ ഇനി എന്താണ് ചെയ്യേണ്ടത്. പരിശോധിക്കാം. ഒരു ടീമിന് പ്ലേ ഓഫിലെത്താൻ സ്വാഭാവികമായി വേണ്ടത് 18-20 പോയിന്റുകളാണ്. 20 പോയിന്റ് ഉറപ്പിക്കാനായാൽ മറ്റാരുടേയും സഹായമില്ലാതെ പ്ലേ ഓഫിലേക്കെത്താൻ സിഎസ്കെയ്ക്ക് സാധിക്കും. 14 മത്സരത്തിലെ മൂന്ന് മത്സരങ്ങൾ കളിച്ച സിഎസ്കെയ്ക്ക് ഇനി 11 മത്സരമാണ് പ്ലേ ഓഫിന് മുമ്പ് ശേഷിക്കുന്നത്.
11 മത്സരത്തിൽ നിന്ന് 10 മത്സരത്തിലെങ്കിലും ജയിക്കാനായാൽ സിഎസ്കെയ്ക്ക് പ്ലേ ഓഫിലെത്താൻ സാധിക്കും. അല്ലാത്ത പക്ഷം മഞ്ഞപ്പടക്ക് കാര്യങ്ങൾ എളുപ്പമായിരിക്കില്ലെന്നുറപ്പ്. 10 മത്സരങ്ങൾ ജയിക്കുകയെന്നത് നിലവിലെ സിഎസ്കെ ടീമിനെ സംബന്ധിച്ച് ബാലികേറാ മല തന്നെയാണ്. നാഥനില്ലാ കളരിയാണ് നിലവിലെ സിഎസ്കെ ടീം എന്ന് പറയാൻ. റുതുരാജ് ഗെയ്ക് വാദ് തന്ത്രശാലിയായ നായകനല്ലെന്ന് നിസംശയം പറയാം.
ആർസിബിയുടെ ടിം ഡേവിഡിനെ ഫിനിഷർ റോളിൽ പ്രതീക്ഷിച്ച് കൃത്യമായ പദ്ധതികൾ തയ്യാറാക്കാൻ റുതുരാജ് ഗെയ്ക് വാദിന് സാധിക്കുമായിരുന്നു. എന്നാൽ ഡേവിഡ് കത്തിക്കയറുമ്പോൾ ഒന്നും ചെയ്യാനില്ലാത്ത ക്യാപ്റ്റനായി കാഴ്ചക്കാരനായി ഗെയ്ക് വാദ് മാറുന്നതാണ് കാണാനായത്. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് റുതുരാജിനെ മാറ്റാതെ സിഎസ്കെയ്ക്ക് രക്ഷയില്ലെന്ന് പറയാം.
സഞ്ജു സാംസണെ വേണ്ടവിധം ഉപയോഗിക്കാൻ സിഎസ്കെയ്ക്ക് സാധിക്കുന്നില്ല. സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനെ ഫെെനൽ കളിപ്പിച്ചിട്ടുള്ള ക്യാപ്റ്റനാണ്. എന്നാൽ സിഎസ്കെയിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റോളിൽ സഞ്ജു ഒതുങ്ങുന്നു. സഞ്ജുവിനോട് കാര്യമായ ചർച്ചകൾ നടത്താൻ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക് വാദ് തയ്യാറാവുന്നില്ല. ഈ സാഹചര്യത്തിൽ സിഎസ്കെയ്ക്ക് മുന്നോട്ട് പോക്ക് പ്രയാസമാണെന്ന് തന്നെ പറയാം.
IPL 2026: 6, 7, 9, വീണ്ടും നിറം മങ്ങി സഞ്ജു സാംസൺ, സിഎസ്കെ ജഴ്സിയിൽ മികവ് കാട്ടാനാവുന്നില്ല; ഇനിയും ആരാധകർ കാത്തിരിക്കണം
മധ്യനിരയിൽ സർഫറാസ് ഖാൻ ഭേദപ്പെട്ട് നിൽക്കുന്നത് മാറ്റി നിർത്തിയാൽ പ്രതീക്ഷ നൽകുന്നതൊന്നും ഇപ്പോൾ സിഎസ്കെയിൽ സംഭവിക്കുന്നില്ല. ബൗളിങ് നിരയിൽ പ്രശ്നങ്ങളേറെയാണ്. ഈ നിലവാരംവെച്ച് സിഎസ്കെ ഇത്തവണ പ്ലേ ഓഫിലെത്താൻ വിരളമായ സാധ്യത മാത്രമാണ് മുന്നിലുള്ളതെന്ന് പറയാം. എംഎസ് ധോണി തിരിച്ചെത്തിയാലും സിഎസ്കെയ്ക്ക് മടങ്ങിവരവ് പ്രയാസമാണെന്നതാണ് വസ്തുത.









English (US) ·