Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•18 Mar 2026, 12:45 p.m. IST
IPL 2026: ഇന്ത്യൻ പ്രീമിയർ ലീഗിലെ അവസാന അങ്കത്തിനായാണ് രോഹിത് ശർമ തയ്യാറെടുക്കുന്നതെന്ന് പറയാം. ഈ സീസണോടെ രോഹിത് കളി മതിയാക്കിയേക്കും. രോഹിത്തിനെ ഐപിഎല്ലിലെ രാജാവായി കാണുന്ന ആരാധകർ ഏറെയാണെന്ന് പറയാം
ഹൈലൈറ്റ്:
- മുംബെെയുടെ ഓപ്പണറായി രോഹിത് ഇറങ്ങും
- വമ്പൻ പ്രകടനം ലക്ഷ്യം വെച്ച് രോഹിത് ശർമ
- മുംബെെയുടെ ഉന്നം ആറാം ഐപിഎൽ കിരീടം
രോഹിത് ശർമ(ഫോട്ടോസ്- ANI)ആറാം കിരീടം ലക്ഷ്യം; രോഹിത് ശർമയുടെ കരുത്തിൽ മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നു
ഐപിഎല്ലിൽ 20ലധികം മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത് വെറും മൂന്ന് താരങ്ങൾ മാത്രമാണ്. ഇതിലൊരാൾ രോഹിത് ശർമയാണ്. ഐപിഎല്ലിലെ റൺവേട്ടക്കാരിൽ 6000 റൺസ് എന്ന നേട്ടം നാല് താരങ്ങൾക്കാണുള്ളത്. ഇതിലൊരാളും രോഹിത് ശർമയാണ്. ഐപിഎല്ലിൽ 250 സിക്സറുകളെന്നത് അഞ്ച് പേർക്ക് മാത്രം അവകാശപ്പെടാനാവുന്ന നേട്ടമാണ്.
ഇതിലും ഒരാൾ രോഹിത് ശർമ യാണെന്നതാണ് എടുത്തു പറയേണ്ടത്. ഐപിഎല്ലിൽ 500 ബൗണ്ടറികളെന്ന നേട്ടം ആറ് പേർക്ക് മാത്രമാണുള്ളത്. ഇതിലും ഒരാൾ രോഹിത് ശർമയാണ്. ഐപിഎല്ലിൽ 100 ക്യാച്ചുകൾ നേടിയത് വെറും 5 പേർ മാത്രമാണ്. ഇതിലൊരാളും ഹിറ്റ്മാനാണ്. ഐപിഎല്ലിൽ ഇതുവരെ കിരീടം നേടിയത് 9 ക്യാപ്റ്റന്മാരാണ്. ഇതിൽ അഞ്ച് തവണ കിരീടം നേടി എംഎസ് ധോണിക്കൊപ്പം രോഹിത് ശർമ തലപ്പത്തുണ്ട്.
100 വിജയങ്ങളുടെ ഭാഗമാവാൻ സാധിച്ച 12 താരങ്ങളാണ് ഐപിഎല്ലിലുള്ളത്. ഇതിലും രോഹിത് ശർമയുടെ പേര് കാണാൻ സാധിക്കും. ഐപിഎൽ ഫെെനലിലെ താരമായത് 17 താരങ്ങളാണ്. രോഹിത്തിനും ഈ നേട്ടത്തിന്റെ ഭാഗമാവാൻ സാധിച്ചു. 18 താരങ്ങൾക്ക് എമേർജിങ് പ്ലേയർ പുരസ്കാരം നേടാനായിട്ടുണ്ട്. ഇതിലും രോഹിത്തിന്റെ പേരുണ്ട്.
ബാറ്റിങ് കണക്കുകളെ മാറ്റിനിർത്തി ബൗളിങ്ങിലേക്കെത്തിയാലും രോഹിത്തിന്റെ പേര് പല റെക്കോഡുകളിലും കാണും. ഐപിഎല്ലിൽ ഹാട്രിക് നേടിയ 20 ബൗളർമാരിലൊരാൾ രോഹിത് ശർമയാണ്. ഐപിഎല്ലിൽ 40 ബൗളർമാർ 4 വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്. ഇതിലും രോഹിത് ശർമയുടെ പേര് കാണാനാവും. ഐപിഎല്ലിൽ സെഞ്ചുറി നേടിയ 58 താരങ്ങളിലൊരാൾ രോഹിത് ശർമയാണ്.
IPL 2026: ഐപിഎൽ പടിവാതുക്കൽ, പരിക്കിൽ വലഞ്ഞ് ടീമുകൾ; കൂടുതൽ തിരിച്ചടി ആർക്ക്? തലപുകച്ച് ഈ മൂന്ന് ടീമുകൾ
എന്നാൽ ഈ റെക്കോഡുകളെല്ലാം സ്വന്തമാക്കിയിട്ടുള്ളത് ഒരേയൊരു താരമാണ്. അത് രോഹിത് ശർമ മാത്രമാണ്. ഇത്തവണയും നായകസ്ഥാനമില്ലാതെ രോഹിത് ശർമ ഓപ്പണർ റോളിൽ മുംബെെക്കായി ഇറങ്ങും. അവസാന സീസണിൽ ഇംപാക്ട് പ്ലയറായി ബാറ്റിങ്ങിൽ മാത്രമാണ് രോഹിത്തിനെ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത്തവണ രോഹിത്തിനെ മുഴുവൻ സമയവും കളത്തിൽ കാണാനായേക്കും.
അന്താരാഷ്ട്ര ടി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിച്ച രോഹിത് ഏകദിനത്തിൽ കളി തുടരുന്നുണ്ട്. എന്നാൽ ഇനിയും ഐപിഎല്ലിൽ തുടരാൻ രോഹിത് വലിയ താൽപര്യം കാട്ടിയേക്കില്ല. ഹാർദിക് പാണ്ഡ്യ മുംബെെയുടെ നായകനായ സാഹചര്യത്തിൽ ഇനി രോഹിത്തിന് കാര്യങ്ങൾ എളുപ്പമാവില്ല. അതുകൊണ്ടുതന്നെ ഈ സീസണോടെ രോഹിത് വിരമിക്കുമെന്ന് തന്നെ വിലയിരുത്താം.








English (US) ·