Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•21 Mar 2026, 10:10 americium IST
IPL 2026: ഐപിഎല്ലിൽ മൂന്ന് തവണ ചാമ്പ്യന്മാരായ നിരയാണ് കൊൽക്കത്ത നെെറ്റ് റെെഡേഴ്സ്. എന്നാൽ അവസാന സീസണിൽ ടീമിന് പ്രതീക്ഷിച്ച പ്രകടനം നടത്താനായിരുന്നില്ല. ഇത്തവണ തകർപ്പൻ തിരിച്ചുവരവാണ് കെകെആർ ലക്ഷ്യമിടുന്നത്
ഹൈലൈറ്റ്:
- വരുൺ ചക്രവർത്തി നന്നായി തല്ലുവാങ്ങി
- ക്യാപ്റ്റൻ അജിൻക്യ രഹാനെയും മികവ് കാട്ടിയില്ല
- നാലാം കിരീടം ലക്ഷ്യമിട്ട് കെകെആർ
അൻകൃഷ് രഘുവംശിഐപിഎൽ ലേലത്തിൽ 'വില കുറഞ്ഞവർ', പക്ഷേ കളത്തിൽ 'തീപ്പൊരികൾ'
പർപ്പിൾ നെെറ്റ്സിനെ കെകെആർ നായകനായ അജിൻക്യ രഹാനെയും ഗോൾഡൻ നെെറ്റ്സിനെ റിങ്കു സിങ്ങുമാണ് നയിച്ചത്. ഗോൾഡൻ നെെറ്റ്സ് മുന്നോട്ടുവെച്ച 219 റൺസ് വിജയലക്ഷ്യത്തെ പർപ്പിൾ നെെറ്റ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു എന്നതാണ് എടുത്തു പറയേണ്ടത്. രഘുവംശി പർപ്പിൾ ടീമിനായി മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യാനെത്തിയത്. 55 പന്തിൽ 103 റൺസാണ് രഘുവംശി നേടിയത്. 9 ഫോറും 5 സിക്സും ഉൾപ്പെടെയാണ് രഘുവംശി ഈഡൻ ഗാർഡൻസിൽ കത്തിക്കയറിയത്.
കെകെആർ നായകൻ അജിൻക്യ രഹാനെക്ക് മികവ് കാട്ടാൻ സാധിച്ചില്ല. ഓപ്പണറായി ഇറങ്ങിയ രഹാനെ നാല് പന്തിൽ 2 റൺസാണ് നേടിയത്. ഫിൻ അലൻ 11 പന്തിൽ 23 റൺസെടുത്ത് പുറത്തായി. സീനിയർ താരം മനീഷ് പാണ്ഡെ 11 റൺസെടുത്ത് പുറത്തായി. രമൺദീപ് സിങ് 18 പന്തിൽ 20 റൺസ് നേടിയപ്പോൾ അനുകുൽ റോയിക്ക് 17 പന്തിൽ 28 റൺസാണ് സ്വന്തമാക്കാനായത്.
ബൗളർമാരുടെ പ്രകടനം കെകെആറിന് ആശങ്കയുണ്ടാക്കുന്നതാണ്. കെകെആറിന്റെ സ്റ്റാർ സ്പിന്നർ വരുൺ ചക്രവർത്തിക്ക് കാര്യമായ പ്രകടനം നടത്താൻ സാധിച്ചില്ല. മൂന്ന് ഓവറിൽ 37 റൺസാണ് വരുൺ വിട്ടുകൊടുത്തത്. 12.33 എന്ന മോശം ഇക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. ടി20 ലോകകപ്പിലും വരുണിന്റെ ഇക്കോണമി വളരെ മോശമായിരുന്നു. ഇത്തവണ വരുൺ മോശം പ്രകടനം നടത്തിയാൽ കെകെആറിനെ അത് പ്രതികൂലമായി ബാധിക്കാൻ സാധ്യത കൂടുതലാണ്.
യുവ പേസ് ബൗളർ കാർത്തിക് ത്യാഗി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. നാല് ഓവറിൽ 30 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് ത്യാഗി വീഴ്ത്തിയത്. വെെഭവ് അറോറ രണ്ട് വിക്കറ്റുകളും നേടി. ഹർഷിത് റാണയുടെ അഭാവം ഇത്തവണ കെകെആറിനുണ്ട്. സ്റ്റാർ പേസർക്ക് പരിക്കിനെത്തുടർന്നാണ് ഈ സീസൺ നഷ്ടമാകുന്നത്. ഇത് കെകെആറിനെ പ്രതികൂലമായി ബാധിക്കാൻ സാധ്യതകളേറെയാണ്.
രോഹിത്തും കോഹ്ലിയും ഏകദിന ലോകകപ്പിനുണ്ടാവില്ലേ? സീറ്റുറപ്പിക്കാതെ ബിസിസിഐ, ഐപിഎല്ലിന് ശേഷം നിർണ്ണായക തീരുമാനം
സിംബാബ് വെക്കാരൻ ബ്ലെസിങ് മുസറാബാനി ഒരു വിക്കറ്റ് നേടി. സർത്തക് രഞ്ജൻ 16 പന്തിൽ 37 റൺസ് നേടി. ഇത്തവണത്തെ സീസണിൽ തകർപ്പൻ തിരിച്ചുവരവാണ് കെകെആർ ആഗ്രഹിക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഭേദപ്പെട്ട താരനിരയാണ് കെകെആറിനുള്ളത്. എന്നാൽ ഇവരിൽ ആരൊക്കെ ഫോമിലേക്കെത്തുമെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.








English (US) ·