IPL 2026: രജത് പാട്ടീധാറിന്റേത് ഔട്ടല്ലേ? ഹോൾഡർ പന്ത് നിലത്ത് തട്ടിച്ചോ; തേർഡ് അംപയറെ ചോദ്യം ചെയ്ത് വിരാട് കോഹ്ലി, വിവാദം

1 month ago 7

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam30 Apr 2026, 9:10 p.m. IST

IPL 2026: ​ഗുജറാത്ത് ടെെറ്റൻസിനെതിരേ ഭേദപ്പെട്ട തുടക്കം ആർസിബിക്ക് ലഭിച്ചു. എന്നാൽ ഇതിനെ മുതലാക്കാൻ പിന്നാലെ എത്തിയവർക്ക് സാധിക്കാതെ പോയി. ഇതോടെ ബാറ്റിങ് തകർച്ചയാണ് ആർസിബിക്ക് നേരിടേണ്ടി വന്നത്

ഹൈലൈറ്റ്:

  • രജത് പാട്ടീധാറിന്റെ വിക്കറ്റ് വിവാദത്തിൽ
  • തകർപ്പൻ ക്യാച്ചുമായി ജേസൻ ഹോൾഡർ
  • തേർഡ് അംപയറുടെ തീരുമാനം വിവാദത്തിൽ

virat kohli, jason holderവിരാട് കോഹ്ലി, ജേസൻ ഹോൾഡർ (Photo: X)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ സൂപ്പർ പോരാട്ടത്തിൽ ഗുജറാത്ത് ടെെറ്റൻസിനെതിരേ ആർസിബി ആദ്യം ബാറ്റ് ചെയ്യുകയാണ്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആർസിബിക്ക് ബാറ്റിങ് തകർച്ച നേരിട്ടിരിക്കുകയാണ്. പ്രതീക്ഷിച്ച പ്രകടനം നടത്താൻ ആർസിബി ബാറ്റ്സ്മാൻമാർക്ക് സാധിച്ചില്ല. വിരാട് കോഹ്ലി വെടിക്കെട്ട് തുടക്കം നൽകിയെങ്കിലും പിന്നാലെ എത്തിയവർക്കാർക്കും വലിയ സ്കോറിലേക്ക് ഉയരാൻ സാധിക്കാതെ പോയി.ഇപ്പോഴിതാ ആർസിബി ക്യാപ്റ്റനായ രജത് പാട്ടീധാറിന്റെ വിക്കറ്റ് വിവാദമായിരിക്കുകയാണ്. 15 പന്തിൽ 19 റൺസാണ് രജത് നേടിയത്. രണ്ട് ഫോറും ഒരു സിക്സും പറത്തിയ രജത്തിനെ അർഷാദ് ഖാന്റെ പന്തിൽ ജേസൻ ഹോൾഡറുടെ ക്യാച്ചിലാണ് രജത് മടങ്ങിയത്. സൂപ്പർ ക്യാച്ചിലൂടെയാണ് ഹോൾഡർ രജത്തിനെ മടക്കിയത്. എന്നാൽ പന്ത് കെെയിലാക്കിയ ശേഷം ഹോൾഡറുടെ കെെ നിലത്ത് തട്ടിയിരുന്നു.

ഡ്രസിങ് റൂമിലിരുന്ന് പുകവലിച്ച് റിയാൻ പരാഗ്, രാജസ്ഥാൻ നായകൻ കടുത്ത നടപടി നേരിട്ടേക്കും


പന്തുള്ള കെെയാണ് നിലത്ത് തട്ടിയത് എന്നതാണ് വീഡിയോയിൽ വ്യക്തമാകുന്നത്. തേർഡ് അംപയർ ഇത് ഔട്ട് വിധിച്ചെങ്കിലും പന്ത് നിലത്ത് തട്ടിയത് സൂഷ്മ പരിശോധന നടത്തിയില്ല. ഇതോടെ രജത്തിന് കളം വിടേണ്ടി വന്നു. എന്നാൽ‌ തേർഡ് അംപയറുടെ തീരുമാനം ആർസിബി താരങ്ങളും പരിശീലകരും ചോദ്യം ചെയ്തു. ഡഗൗട്ടിലിരുന്ന വിരാട് കോഹ്ലിയടക്കം തേർഡ് അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടായി.

തേർഡ് അംപയറുടെ തീരുമാനം അനുസരിച്ച് രജത്തിന് കളം വിടേണ്ടി വന്നെങ്കിലും ഇപ്പോൾ ഇത് വിവാദമായിരിക്കുകയാണ്. തേർഡ് അംപയർക്ക് പിഴവ് സംഭവിച്ചുവെന്നാണ് ആർസിബി ആരാധകർ പറയുന്നത്. പ്രചരിക്കുന്ന വീഡിയോയിലും പന്ത് നിലത്ത് തട്ടിയെന്ന സംശയം ഉയരുന്നുണ്ട്. എന്തായാലും രജത്തിന്റെ വിക്കറ്റിന്റെ പേരിൽ കൂടുതൽ വിവാദം ഉയരാൻ സാധ്യതകൾ ഏറെയാണ്.
Samayam MalayalamSanju Samson: സഞ്ജു സാംസണ് ഹാപ്പി ന്യൂസ്, ഏകദിന ടീമിലേക്ക് തിരിച്ചെത്തും? സീറ്റ് പോവുക ഋഷഭ് പന്തിന്, നിർ‌ണ്ണായക മാറ്റത്തിന് ടീം ഇന്ത്യ
ജേക്കബ് ബദലിന്റെ വിക്കറ്റാണ് ആർസിബിക്ക് ആദ്യം നഷ്ടമായത്. അഞ്ച് പന്തിൽ അഞ്ച് റൺസെടുത്ത ബദലിനെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. വിരാട് കോഹ്ലി 13 പന്തിൽ 28 റൺസെടുത്താണ് മടങ്ങിയത്. കഗിസോ റബാഡയെ തുടർച്ചയായി അഞ്ച് ബൗണ്ടറി പായിച്ച് കോഹ്ലി കെെയടി നേടിയെങ്കിലും റബാഡ തന്നെ കോഹ്ലിയെ പുറത്താക്കുകയായിരുന്നു. ജിതേഷ് ശർമക്ക് സ്ഥിരത കാട്ടാൻ സാധിക്കുന്നില്ല.

മൂന്ന് പന്തിൽ ഒരു റൺസെടുത്താണ് ജിതേഷ് പുറത്തായത്. വെടിക്കെട്ട് ബാറ്റ്സ്മാൻ ടിം ഡേവിഡ് പ്രതീക്ഷ നൽകിയെങ്കിലും വലിയ സ്കോർ നേടാനായില്ല. ആറ് പന്തിൽ ഒമ്പത് റൺസാണ് ഡേവിഡ് നേടിയത്. ക്രുണാൽ പാണ്ഡ്യ നാല് പന്തിൽ നാല് റൺസെടുത്ത് അർഷാദ് ഖാന് മുന്നിൽ വീണു. റൊമാരിയോ ഷെഫേർഡിനും വലിയ ഇംപാക്ട് സൃഷ്ടിക്കാനായില്ല.

IPL 2026: ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും, അടുത്ത സീസണിൽ ഇവർ നായകന്മാർ? സഞ്ജുവിനടക്കം കോളടിച്ചേക്കും

15 പന്തിൽ 17 റൺസാണ് താരം നേടിയത്. 24 പന്തിൽ 40 റൺസെടുത്ത ദേവ്ദത്ത് പടിക്കലിനെ റാഷിദ് ഖാൻ ക്ലീൻബൗൾഡാക്കിയത് മത്സരത്തിൽ നിർണ്ണായകമായി മാറി. തുടക്കത്തിലേ അൽപ്പം പതറിയെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്താൻ ഗുജറാത്ത് ബൗളർമാർക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article