Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•23 May 2026, 8:37 americium IST
IPL 2026: മുംബെെ, സിഎസ്കെ, കെകെആർ തുടങ്ങിയ ഐപിഎല്ലിലെ വമ്പൻ ടീമുകൾക്കൊന്നും ഇത്തവണ കാര്യമായ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ലെന്നത് ആരാധകരെ നിരാശരാക്കുന്നു
ഹൈലൈറ്റ്:
- ഹാർദിക് ഇത്തവണ തീർത്തും നിരാശപ്പെടുത്തി
- ബുംറക്ക് ആകെ നേടാനായത് 4 വിക്കറ്റ്
- സിഎസ്കെ താരങ്ങളിൽ മിക്കവരും ഫ്ളോപ്പ്
ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്(ഫോട്ടോസ്- AP)സഞ്ജുവിന്റെ സെഞ്ചുറികളും രക്ഷിച്ചില്ല; ചെന്നൈയുടെ തകർച്ചയ്ക്ക് കാരണം വ്യക്തമാക്കി ക്യാപ്റ്റൻ
ഓപ്പണർമാരായി അജിൻക്യ രഹാനെയേയും റുതുരാജ് ഗെയ്ക് വാദിനേയും പരിഗണിക്കാം. രഹാനെ കെകെആർ ക്യാപ്റ്റനാണ്. റുതുരാജ് സിഎസ്കെയുടെ നായകനും. രണ്ട് പേർക്കും കാര്യമായ പ്രകടനം നടത്താൻ സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. സീനിയർ താരമായ രഹാനെ 13 മത്സരത്തിൽ നിന്ന് 272 റൺസാണ് നേടിയത്. 22.67 ശരാശരിയും 130.14 സ്ട്രെെക്ക് റേറ്റുമാണ് രഹാനെക്കുള്ളത്.
റുതുരാജ് ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പ് നേടിയിട്ടുള്ള താരമാണെങ്കിലും ഈ സീസണിൽ നിരാശപ്പെടുത്തി. 14 മത്സരത്തിൽ നിന്ന് 28 ശരാശരിയിൽ 337 റൺസാണ് റുതുരാജിന് നേടാനായത്. 123.44 സ്ട്രെെക്ക് റേറ്റാണ് റുതുരാജിനുള്ളത്. രണ്ട് ഫിഫ്റ്റിയാണ് ആകെ നേടിയത്.
മൂന്നാം നമ്പറിൽ ഋഷഭ് പന്തിനെ കളിപ്പിക്കാം. ലഖ്നൗ സൂപ്പർ ജയ്ന്റ്സ് നായകനായ ഋഷഭ് പന്തിന് ഇത്തവണ തൊട്ടതെല്ലാം പിഴച്ചിരിക്കുകയാണ്. 13 മത്സരത്തിൽ നിന്ന് 286 റൺസാണ് ഋഷഭ് നേടിയിരിക്കുന്നത്. 28 മാത്രമാണ് ശരാശരി. ഋഷഭിന് കീഴിൽ ലഖ്നൗ തീർത്തും നിരാശപ്പെടുത്തുകയും ചെയ്തു.
നാലാം നമ്പറിൽ സൂര്യകുമാർ യാദവിനാണ് അവസരം. മുംബെെ ഇന്ത്യൻസ് താരമായ സൂര്യകുമാറിന് 12 മത്സരത്തിൽ നിന്ന് 210 റൺസാണ് ആകെ നേടാനായത്. ഇന്ത്യയുടെ ടി20 നായകൻ കൂടിയായ സൂര്യകുമാറിന് ഇത്തവണ കാര്യമായൊന്നും ചെയ്യാൻ സാധിച്ചിട്ടില്ല.
RCB vs SRH IPL 2026: സഞ്ജുവിനെ മറികടന്ന് ഇഷാൻ; ആർസിബിക്കെതിരേ ചരിത്ര നേട്ടം; ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ തലപ്പത്ത്
അഞ്ചാം നമ്പറിൽ നിക്കോളാസ് പുരാനെ പരിഗണിക്കാം. 13 മത്സരത്തിൽ നിന്ന് 232 റൺസാണ് വെടിക്കെട്ട് താരം ആകെ നേടിയത്. ഒരു അർധ സെഞ്ചുറിയൊഴികെ കാര്യമായൊന്നും അവകാശപ്പെടാൻ പുരാന് സാധിക്കില്ല. ഈ സീസണോടെ പുരാനെ ലഖ്നൗ ഒഴിവാക്കിയേക്കും.
ആറാം നമ്പറിൽ ഹാർദിക് പാണ്ഡ്യക്കാണ് അവസരം. മുംബെെ ഇന്ത്യൻസ് നായകനായ ഹാർദിക്കിന് ഇത്തവണ മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. ഒമ്പത് മത്സരത്തിൽ നിന്ന് വെറും 172 റൺസാണ് ഹാർദിക്കിന് നേടാനായത്. 21 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി. നാല് വിക്കറ്റാണ് ആകെ നേടാനായത്.
രാജസ്ഥാൻ റോയൽസിന്റെ ഷിംറോൻ ഹെറ്റ്മെയറാണ് ഏഴാമൻ. വെടിക്കെട്ട് ഫിനിഷർമാരിലൊരാളായ ഹെറ്റ്മെയറെ രാജസ്ഥാൻ പ്ലേ ഓഫിൽ നിന്ന് തഴഞ്ഞിരിക്കുകയാണ്. എട്ട് മത്സരത്തിൽ നിന്ന് 78 റൺസാണ് ഹെറ്റ്മെയർക്ക് സീസണിൽ നേടാനായിരിക്കുന്നത്.
എട്ടാം നമ്പറിൽ ലഖ്നൗവിന്റെ ദിഘ് വേഷ് റാത്തിയെ പരിഗണിക്കാം. ഈ സീസണിൽ ഒമ്പത് മത്സരത്തിൽ നിന്ന് അഞ്ച് വിക്കറ്റാണ് ദിഘ് വേഷിന് നേടാനായത്. സ്പിന്നറെന്ന നിലയിൽ ദിഘ് വേഷ് കാര്യമായ പ്രകടനം നടത്തിയിട്ടില്ലെന്ന് നിസംശയം പറയാം.
ഒമ്പതാം നമ്പറിൽ ജസ്പ്രീത് ബുംറക്കാണ് അവസരം. മുംബെെ ഇന്ത്യൻസിന്റെ സ്റ്റാർ പേസറായ ബുംറക്ക് 13 മത്സരത്തിൽ നിന്ന് നാല് വിക്കറ്റാണ് ആകെ നേടാനായത്. ബുംറയുടെ മോശം ഫോമാണ് ഇത്തവണ മുംബെെക്ക് വലിയ തിരിച്ചടിയായത്. മുംബെെയുടെ തന്നെ ട്രന്റ് ബോൾട്ടാണ് നിരാശപ്പെടുത്തിയ മറ്റൊരു താരം. ഈ സീസണിൽ അഞ്ച് മത്സരത്തിൽ നിന്ന് രണ്ട് വിക്കറ്റാണ് ബോൾട്ടിന് നേടാനായത്. മാർക്കോ യാൻസനാണ് 11ാമൻ. 12 മത്സരത്തിൽ നിന്ന് ഏഴ് വിക്കറ്റാണ് യാൻസന് നേടാനായത്.








English (US) ·