IPL 2026: രാജസ്ഥാനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി, ഡ​ഗൗട്ടിലെ ഫോൺ ഉപയോ​ഗം വിവാ​ദത്തിൽ; നടപടിക്ക് ബിസിസിഐ

1 day ago 1

ഹൈലൈറ്റ്:

  • തോൽവി അറിയാതെ രാജസ്ഥാൻ
  • വെെഭവ് സൂര്യവംശി മികച്ച ഫോമിൽ
  • ക്യാപ്റ്റനായി തിളങ്ങി റിയാൻ പരാഗ്
rajasthan royalsരാജസ്ഥാൻ റോയൽസ്(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ തകർപ്പൻ പ്രകടനം നടത്തി മുന്നേറുകയാണ് രാജസ്ഥാൻ റോയൽസ് . കളിച്ച നാല് മത്സരത്തിലും ജയിച്ച് പോയിന്റ് പട്ടികയിൽ തലപ്പത്താണ് രാജസ്ഥാനുള്ളത്. സഞ്ജു സാംസണിന്റെ അഭാവം ബാധിക്കാതെ റിയാൻ പരാഗിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ രാജസ്ഥാൻ മികച്ച പ്രകടനം പുറത്തെടുക്കുകയാണ്. എന്നാൽ ആർസിബിക്കെതിരായ മത്സരത്തിലെ രാജസ്ഥാന്റെ നീക്കം വിവാദത്തിൽ കലാശിച്ചിരിക്കുകയാണ്. ഡഗൗട്ടിലിരുന്ന് മൊബെെൽ ഫോൺ ഉപയോഗിച്ചതാണ് വിവാദമായി മാറിയിരിക്കുന്നത്. മത്സരത്തിനിടെ മൊബെെൽ ഉപയോഗിക്കുന്നത് ബിസിസി ഐ കർശനമായി നിരോധിച്ചിരിക്കുന്ന കാര്യമാണ്. എന്നാൽ രാജസ്ഥാൻ ടീം മാനേജറായ റോമി ബിന്ദർ മത്സരം നടക്കുന്നതിനിടെ മൊബെെൽ ഫോൺ ഉപയോഗിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായിരിക്കുന്നത്.

ഐപിഎല്ലിൽ വെടിക്കെട്ട്; 15കാരൻ വൈഭവ് സൂര്യവംശി ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്?


യുവതാരം വെെഭവ് സൂര്യവംശി അടുത്തിരിക്കവെയാണ് റോമി ഫോൺ ഉപയോഗിച്ചത്. ഇത് വെെഭവ് നോക്കി ഇരിക്കുന്നതും വീഡീയോയിൽ വ്യക്തമാണ്. വീഡിയോ പ്രചരിച്ചതോടെ വലിയ വിമർശനം രാജസ്ഥാൻ ടീമിനെതിരേ ഉയർന്നു. ഇപ്പോഴിതാ കർശന നടപടിക്ക് ബിസിസി ഐ തയ്യാറെടുക്കുകയാണെന്നാണ് പുറത്ത് വരുന്ന വിവരം. റോമി ബിന്ദർ ഐസിസിയുടെ നിയമം തെറ്റിച്ചിരിക്കുകയാണ്.

മത്സരം നടക്കുമ്പോൾ മൊബെെൽ ഫോൺ ഉപയോഗിക്കുകയെന്നത് ഗുരുതരമായ കുറ്റമാണ്. ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും നടപടി ഉണ്ടാവുമെന്നാണ് ബിസിസി ഐ വൃത്തത്തെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടീം മാനേജർക്ക് ഡ്രസിങ് റൂമിൽ മൊബെെൽ ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഡഗൗട്ടിലിരുന്ന് ഫോൺ ഉപയോഗിക്കാൻ ആർക്കും അനുവാദമില്ല. അതുകൊണ്ടുതന്നെ ഗുരുതമായ വീഴ്ചയാണ് രാജസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.
Samayam MalayalamIPL 2026: തിരുമ്പി വന്തിട്ടെ... സഞ്ജു സാംസണ് സെഞ്ചുറി, ഐപിഎല്ലിൽ ഇത് നാലാം തവണ; മറ്റാർക്കുമില്ലാത്ത ചരിത്ര റെക്കോ‍‍ഡും
ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം ഒരു മത്സരത്തിൽ വിലക്കും താക്കീതും രാജസ്ഥാൻ മാനേജർക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ബിസിസി ഐയുടെ അന്വേഷണ കമ്മിറ്റി സംഭവം അന്വേഷിക്കും. തെറ്റ് ചെയ്തിട്ടുണ്ടെന്ന് ഇതിനോടകം വ്യക്തമായതിനാൽ ശിക്ഷ എന്താവുമെന്ന് മാത്രമാണ് കണ്ടറിയേണ്ടത്. ഒരിക്കലും ടീം മാനേജറുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടി ഉണ്ടാകാൻ പാടില്ലായിരുന്നു. ഒത്തുകളി ആരോപണത്തിലേക്കടക്കം വിരൽ ചൂണ്ടുന്നതാണ് മാനേജറുടെ നടപടിയെന്നാണ് വിമർശനം ഉയരുന്നത്.

എന്തായാലും സംഭവത്തെ ചെറിയൊരു പിഴവായി മാത്രം വിലയിരുത്തി തള്ളിക്കളയാൻ ബിസിസി ഐ തയ്യാറല്ലെന്ന് വ്യക്തം. നടപടി എന്താകുമെന്നത് കാത്തിരുന്ന് കണ്ടറിയണം. ഈ സീസണിൽ മികച്ച പ്രകടനമാണ് രാജസ്ഥാൻ കാഴ്ചവെക്കുന്നത്. കുമാർ സങ്കക്കാരയുടെ പരിശീലനത്തിന് കീഴിൽ രാജസ്ഥാൻ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.


IPL 2026: സഞ്ജു പോയതോടെ രാജസ്ഥാൻ സെറ്റായി, ഇതാണ് അവരുടെ ബെസ്റ്റ് ടോപ് ത്രീ; കാരണം ചൂണ്ടിക്കാട്ടി സെെമൺ ഡൂൾ

മോശം ഫോമിലുള്ള താരങ്ങളടക്കം ഇത്തവണ രാജസ്ഥാനായി ഉത്തരവാദിത്തം ഏറ്റെടുത്ത് പൊരുതുന്നു. യുവതാരം വെെഭവ് സൂര്യവംശിയുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്. കളിച്ച നാല് മത്സരത്തിൽ രണ്ട് അർധ സെഞ്ചുറി ഉൾപ്പെട റൺവേട്ടക്കാരിൽ തലപ്പത്താണ് സൂര്യവംശിയുള്ളത്. യശ്വസി ജയ്സ്വാളും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. മൂന്നാം നമ്പറിൽ ദ്രുവ് ജുറേലും ശോഭിക്കുന്നു.

പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസ് ഇത്തവണ കിടിലൻ ഫോമിലാണുള്ളത്. വലിയ കാത്തിരിപ്പിനൊടുവിൽ രണ്ടാം കിരീടത്തിലേക്കെത്താൻ രാജസ്ഥാന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article