Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•3 Apr 2026, 8:25 americium IST
IPL 2026: സഞ്ജു സാംസണെ സിഎസ്കെ ടീമിലേക്കെത്തിച്ചത് പവർപ്ലേയിലെ പ്രശ്നത്തിനുള്ള ഉത്തരമെന്ന നിലയിലാണ്. എന്നാൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാൻ സഞ്ജു സാംസണ് ആദ്യ മത്സരത്തിൽ സാധിച്ചിട്ടില്ല.
ഹൈലൈറ്റ്:
- സഞ്ജുവിന്റെ പ്രകടനം സിഎസ്കെയ്ക്ക് നിർണ്ണായകം
- തട്ടകത്തിൽ ആദ്യ മത്സരത്തിന് സിഎസ്കെ ഇന്നിറങ്ങും
- ചെപ്പോക്കിൽ സഞ്ജുവിന് അത്ര മികച്ച റെക്കോഡില്ല
സഞ്ജു സാംസൺ(ഫോട്ടോസ്- ANI)കളി തോറ്റതോടെ ഗോയങ്ക കലിപ്പിൽ, ഋഷഭിനെ നിർത്തിപ്പൊരിച്ചു, വിവാദം കത്തുന്നു
പഞ്ചാബിനെതിരേ സഞ്ജു സാംസൺ തിളങ്ങുമോ?. മുൻ കണക്കുകൾ എങ്ങനെയാണെന്ന് പരിശോധിക്കാം. പഞ്ചാബിനെതിരേ മോശമല്ലാത്ത ബാറ്റിങ് കണക്കുകൾ സഞ്ജുവിന് അവകാശപ്പെടാൻ സാധിക്കും. 25 മത്സരത്തിൽ നിന്ന് 796 റൺസാണ് പഞ്ചാബിനെതിരേ സഞ്ജു നേടിയിട്ടുള്ളത്. രണ്ട് അർധ സെഞ്ചുറികളാണ് സഞ്ജുവിന്റെ സമ്പാദ്യം. 32 സിക്സും 69 ഫോറും പഞ്ചാബിനെതിരേ നേടാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. 142.39 ആണ് സഞ്ജുവിന്റെ സ്ട്രെെക്ക് റേറ്റ്. പഞ്ചാബിനെതിരേ കൂടുതൽ റൺസുള്ള എട്ടാമത്തെ താരമാണ് സഞ്ജു.
പഞ്ചാബ് കിങ്സിന്റെ ബൗളിങ് നിര ശക്തമായതിനാൽ ബാറ്റിങ് വെടിക്കെട്ട് എളുപ്പമാവില്ല. അർഷ്ദീപ് സിങ്ങിന്റെ ന്യൂബോളിലെ വെല്ലുവിളിയാണ് പ്രധാന പ്രശ്നം. സഞ്ജുവിന് വെല്ലുവിളി ഉയർത്തി മാർക്കോ യാൻസന്റെ ബൗളിങ്ങുമുണ്ട്. ഇടം കെെയൻ പേസറുടെ ന്യൂബോളിലെ സ്വിങ് സഞ്ജുവിന് വെല്ലുവിളിയാണ്. നേരത്തെ സഞ്ജുവിനെ പ്രയാസപ്പെടുത്തിയിട്ടുള്ള ബൗളർമാരിലൊരാളാണ് സഞ്ജു സാംസൺ.
യുസ് വേന്ദ്ര ചഹാലിന്റെ സ്പിന്നും സഞ്ജുവിന് ഭീഷണി ഉയർത്തും. രാജസ്ഥാൻ റോയൽസിൽ സഞ്ജുവിന്റെ സഹതാരമായിരുന്ന ചഹാൽ മലയാളി താരത്തിന് വലിയ തലവേദന സൃഷ്ടിക്കാൻ സാധ്യതയുണ്ട്. എന്നാൽ ന്യൂബോളിലെ വെല്ലുവിളി ആദ്യം മറികടക്കാൻ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. ആദ്യ മത്സരത്തിലെ സഞ്ജുവിന്റെ മോശം പ്രകടനത്തിന് കാരണം തന്റെ മുൻ ടീമായ രാജസ്ഥാനെതിരേ കളിക്കുന്നുവെന്ന വെെകാരികതയാണ്.
എന്നാൽ പഞ്ചാബിനെതിരേ ഈ പ്രശ്നം സഞ്ജുവിനെ ബാധിക്കാൻ സാധ്യതയില്ല. എന്നാൽ ചെപ്പോക്കിലെ സഞ്ജുവിന്റെ ഐപിഎൽ കണക്കുകൾ മോശമാണ്. സ്പിന്നർമാരെ കെെയയഞ്ഞ് സഹായിക്കുന്ന ചെപ്പോക്കിൽ സഞ്ജു 59 പന്തിൽ 59 റൺസാണ് ആകെ നേടിയിട്ടുള്ളത്. സഞ്ജുവിനെ ഏറ്റവും പ്രയാസപ്പെടുത്തിയിട്ടുള്ള വേദികളിലൊന്നാണ് ചെപ്പോക്ക് എന്നത് സമ്മർദ്ദം സൃഷ്ടിക്കുന്നു.
IPL 2026: വിജയ വഴിയിൽ ഹെെദരാബാദ്, കെകെആറിന് രണ്ടാം തോൽവി; രഹാനെക്കും സംഘത്തിനും പിഴക്കുന്നത് എവിടെ? പ്രശ്നം ബാറ്റിങ്ങിൽ
സഞ്ജു സാംസൺ ഓപ്പണർ റോളിൽ നൽകുന്ന തകർപ്പൻ തുടക്കം സിഎസ്കെയ്ക്ക് വളരെ നിർണ്ണായകമാവും. പവർപ്ലേയിൽ സിഎസ്കെയുടെ പ്രശ്നം പരിഹരിക്കാനാണ് സഞ്ജുവിനെ ഓപ്പണർ റോളിൽ കൊണ്ടുവന്നിട്ടുള്ളത്. അതിന്റെ സമ്മർദ്ദം സഞ്ജുവിന് മുന്നിലുണ്ട്. തല്ലിത്തകർത്ത് തുടങ്ങാൻ സഞ്ജുവിന് സാധിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
സഞ്ജു നിരവധി വെല്ലുവിളികളെ മറികടന്നാണ് കരിയറിൽ ഇതുവരെ എത്തിയത്. അതുകൊണ്ടുതന്നെ സിഎസ്കെയ്ക്കും പ്രതീക്ഷകളേറെയാണ്. ആദ്യ മത്സരത്തിലെ മോശം ഫോം മറികടന്ന് സഞ്ജു തിരിച്ചെത്തുമോയെന്നത് കാത്തിരുന്ന് കാണാം.









English (US) ·