IPL 2026: രാജസ്ഥാന് വലിയ ആശ്വാസം, ധോണിക്ക് പിന്നാലെ ബ്രെവിസിനും പരിക്ക്; ഇന്ന് കളിക്കാൻ ഉണ്ടാകില്ല, സിഎസ്കെയ്ക്ക് എളുപ്പമാവില്ല

2 months ago 10

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam30 Mar 2026, 7:24 americium IST

IPL 2026: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2026 സീസൺ ആരംഭിക്കാനിരിക്കെ ചെന്നെെ സൂപ്പർ കിങ്സിന് വലിയ തിരിച്ചടിയായി പരിക്ക് മാറിയിരിക്കുകയാണ്. മൂന്ന് താരങ്ങളാണ് ആദ്യ മത്സരത്തിന് മുമ്പ് പരിക്കേറ്റ് പുറത്തായത്

ഹൈലൈറ്റ്:

  • സഞ്ജുവിന്റെ സിഎസ്കെയിലെ അരങ്ങേറ്റം ഇന്ന്
  • ജയിച്ച് തുടങ്ങാൻ രാജസ്ഥാനും സിഎസ്കെയും
  • പരിക്ക് സിഎസ്കെയ്ക്ക് തിരിച്ചടി
dewald brevisഡെവാൾഡ് ബ്രെവിസ്(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ ഇന്ന് സൂപ്പർ പോരാട്ടം നടക്കാൻ പോവുകയാണ്. രാജസ്ഥാൻ റോയൽസും ചെന്നെെ സൂപ്പർ കിങ്സുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ഇത്തവണ ആർസിബി-രാജസ്ഥാൻ പോരാട്ടത്തിന് വാശിയേറും. അതിന് കാരണം സഞ്ജു സാംസണിന്റെ കൂടുമാറ്റമാണ്. രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനമടക്കം ഉപേക്ഷിച്ചാണ് സഞ്ജു സാംസൺ ചെന്നെെ സൂപ്പർ കിങ്സിലേക്ക് പോയത്. അതുകൊണ്ടുതന്നെ സഞ്ജുവില്ലാതെ ജയിച്ച് കാണിക്കേണ്ടത് രാജസ്ഥാന സംബന്ധിച്ച് അഭിമാന പ്രശ്നമാണെന്ന് പറയാം.എന്നാൽ സൂപ്പർ പോരാട്ടത്തിന് ഇറങ്ങും മുമ്പ് രാജസ്ഥാൻ റോയൽസിന് ആശ്വസിക്കാവുന്ന പരിക്കിന്റെ വാർത്തകളാണ് സിഎസ്കെ ക്യാമ്പിൽ നിന്ന് പുറത്തുവരുന്നത്. എംഎസ് ധോണിയുടെ പരിക്കിക്ക് സിഎസ്കെയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഇപ്പോഴിതാ സൂപ്പർ താരം ഡെവാൾഡ് ബ്രെവിസിനും പരിക്കേറ്റിരിക്കുകയാണ്. ആദ്യത്തെ രണ്ട് മൂന്ന് മത്സരങ്ങളെങ്കിലും താരത്തിന് നഷ്ടമാകുമെന്നാണ് വിവരം. ബ്രെവിസിന് പരിക്കേറ്റ കാര്യം സിഎസ്കെയും സ്ഥിരീകരിച്ചിട്ടുണ്ട്.

ക്ലാസൻ്റെ പുറത്താകലിൽ സംശയം ശക്തമാക്കി വീഡിയോ ദൃശ്യങ്ങൾ പുറത്ത്


പേസർ നതാൻ ഇല്ലിസ് പരിക്കേറ്റ് നേരത്തെ ടീമിന് പുറത്തായി. സീസണിലെ ആദ്യ മത്സരം കളിക്കുന്നതിന് മുമ്പ് തന്നെ പരിക്ക് സിഎസ്കെയ്ക്ക് വില്ലനായി മാറിയെന്നതാണ് എടുത്തു പറയേണ്ടത്. രാജസ്ഥാൻ റോയൽസിന് മത്സരത്തിൽ കൂടുതൽ ആധിപത്യം നേടിക്കൊടുക്കുന്ന പരിക്കാണ് സിഎസ്കെയിൽ സംഭവിച്ചിരിക്കുന്നത്. നാലാം നമ്പറിലാണ് ഡെവാൾഡ് ബ്രെവിസ് സിഎസ്കെയ്ക്കായി കളിക്കുന്നത്.

ബ്രെവിസ് കളിക്കാതെ വരുമ്പോൾ നാലാം നമ്പറിൽ ആരെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. യുവതാരങ്ങളെ അമിതമായി ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് സിഎസ്കെ എത്തിയിരിക്കുകയാണ്. ഓപ്പണിങ്ങിൽ സഞ്ജു സാംസണും റുതുരാജ് ഗെയ്ക് വാദും ഇറങ്ങുമെന്ന് റുതുരാജ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ബ്രെവിസിന്റെ അഭാവത്തിൽ മൂന്നാം നമ്പറിൽ ആയുഷ് മാത്രെയെ കൊണ്ടുവരേണ്ടിവരും.
Samayam MalayalamIPL 2026: തോറ്റ് തുടങ്ങുന്ന മുംബെെയെ ഭയക്കണം, പക്ഷെ ആദ്യ മത്സരം ജയിച്ചാലോ? കപ്പ് പ്രതീക്ഷിക്കണോ, ചരിത്രം ഇങ്ങനെ
നാലാം നമ്പറിൽ ബ്രെവിസിന് പകരം ഉർവിൽ പട്ടേൽ എത്തിയേക്കും. മാത്രെയും ഉർവിലും യുവതാരങ്ങളാണ്. അതുകൊണ്ടുതന്നെ ഇവർക്ക് എത്രത്തോളം മികവ് കാട്ടാൻ സാധിക്കുമെന്നത് കണ്ടറിയണം. ബ്രെവിസിന്റെ വിടവ് സിഎസ്കെയിൽ നിഴലിച്ച് തന്നെ നിൽക്കും. അഞ്ചാം നമ്പറിൽ ശിവം ദുബെ കളിക്കുമ്പോൾ ആറാം നമ്പറിലേക്ക് സർഫറാസ് ഖാൻ എത്തിയേക്കും. ഏഴാം നമ്പറിൽ കാർത്തിക് ശർമ, പ്രശാന്ത് വീർ എന്നിവരിലൊരാൾ കളിക്കാനാണ് സാധ്യത.

രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ച് ടീം കരുത്ത് നോക്കുമ്പോൾ ഇപ്പോൾ സിഎസ്കെയെക്കാൾ ശക്തമാണ്. സഞ്ജു സാംസണിന്റെ അഭാവത്തിലും ടീം സൂപ്പറാണെന്ന് നിസംശയം പറയാം. യശ്വസി ജയ്സ്വാൾ, വെെഭവ് സൂര്യവംശി വെടിക്കെട്ട് ഓപ്പണിങ് കൂട്ടുകെട്ടാണ് രാജസ്ഥാന്റെ കരുത്ത്. മൂന്നാം നമ്പറിൽ റിയാൻ പരാഗും നാലാം നമ്പറിൽ ദ്രുവ് ജുറേലും പിന്നാലെ ഷിംറോൻ ഹെറ്റ്മെയറുമെല്ലാം എത്തുമ്പോൾ രാജസ്ഥാന്റെ ബാറ്റിങ് നിര ശക്തം.

IPL 2026: കെകെആറിനെ പഞ്ഞിക്കിട്ട് രോഹിത് ശർമ, സിക്സറിൽ മറ്റൊരു ഏഷ്യക്കാരനുമില്ലാത്ത നേട്ടം; ഫിഫ്റ്റിയിലും ചരിത്ര റെക്കോഡ്

ജോഫ്രാ ആർച്ചർ നയിക്കുന്ന ബൗളിങ് നിര അൽപ്പം ആശങ്കയുണ്ടാക്കുന്നതാണ്. എന്നാൽ രവീന്ദ്ര ജഡേജയുടെ വരവ് ടീമിന് ഗുണം ചെയ്തേക്കും. നിലവിൽ രാജസ്ഥാന് മാനസികമായി മുൻതൂക്കം നൽകുന്ന തിരിച്ചടികളാണ് സിഎസ്കെയ്ക്ക് സംഭവിച്ചിരിക്കുന്നത്. ഇത് മുതലാക്കാൻ രാജസ്ഥാന് സാധിക്കുമോയെന്നതാണ് ഇനി കാത്തിരുന്ന് കണ്ടറിയേണ്ടത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article