Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•28 Mar 2026, 8:30 americium IST
IPL 2026: സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ടതോടെയാണ് പുതിയ ക്യാപ്റ്റനെ ടീമിന് നിയമിക്കേണ്ടി വന്നത്. രവീന്ദ്ര ജഡേജ, യശ്വസി ജയ്സ്വാൾ, ദ്രുവ് ജുറേൽ എന്നിവരെയെല്ലാം തഴഞ്ഞായിരുന്നു റിയാൻ പരാഗിനെ രാജസ്ഥാൻ ക്യാപ്റ്റനാക്കിയത്
ഹൈലൈറ്റ്:
- രാജസ്ഥാൻ റോയൽസ് ഇത്തവണ കിടിലൻ നിര
- റിയാൻ പരാഗിന്റെ മികവിൽ വിശ്വസിച്ച് രാജസ്ഥാൻ
- സഞ്ജുവിന്റെ അഭാവത്തിലും കപ്പ് നേടാൻ രാജസ്ഥാൻ
രവീന്ദ്ര ജഡേജ(ഫോട്ടോസ്- Vijaya Karnataka Web)2026 ഐപിഎല്ലില്‍ ചെന്നെെയുടെ സാധ്യതകള്‍ എന്തൊക്കെ?
ഇപ്പോഴിതാ രാജസ്ഥാൻ റോയൽസ് കാട്ടിയത് വലിയ പിഴവാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുൻ രാജസ്ഥാൻ റോയൽസ് താരവും സ്പിൻ ഓൾറൗണ്ടറുമായ ആർ അശ്വിൻ. ഇപ്പോൾത്തന്നെ രാജസ്ഥാന്റെ നായകസ്ഥാനത്തേക്ക് റിയാൻ പരാഗിനെ കൊണ്ടുവന്നത് തെറ്റായ തീരുമാനം ആണെന്നാണ് അശ്വിൻ പറയുന്നത്. രവീന്ദ്ര ജഡേജയെ രണ്ട് വർഷത്തേക്ക് ക്യാപ്റ്റനാക്കി പരാഗിന് നായകനായി വളരാൻ അവസരം നൽകണമായിരുന്നുവെന്നാണ് അശ്വിൻ അഭിപ്രായപ്പെടുന്നത്.
'രാജസ്ഥാൻ റോയൽസിന്റെ നേതൃത്വപരമായ അടിത്തറയെക്കുറിച്ച് എനിക്ക് വലിയ ഉറപ്പ് പറയാൻ സാധിക്കില്ല. രവീന്ദ്ര ജഡേജയെ രണ്ട് വർഷം ക്യാപ്റ്റനാക്കി റിയാൻ പരാഗിനെ ജഡേജക്ക് കീഴിൽ വളർത്താൻ ശ്രമിക്കണമായിരുന്നു. റിയാൻ പരാഗിനെ വളർത്താനുള്ള എല്ലാ സാങ്കേതിക മികവും രാജസ്ഥാനുണ്ട്. ക്യാപ്റ്റനായുള്ള റിയാൻ പരാഗിന്റെ മുകളിൽ വലിയ ഭാരമാണ്. അവൻ സ്വതന്ത്ര്യ മനസോടെ കളിക്കുന്ന കളിക്കാരനാണ്. പരാഗ് അസം ക്യാപ്റ്റനായിട്ടുണ്ട്. എന്നാൽ അസം ക്യാപ്റ്റനാവുന്നതും ഐപിഎൽ ക്യാപ്റ്റനാവുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
ജോഫ്രാ ആർച്ചർ ഒരേ സമയം മികവ് കാട്ടുകയും ചിലപ്പോൾ മോശം പ്രകടനം പുറത്തെടുക്കുകയും ചെയ്യും. ആർച്ചറെ എങ്ങനെ പരാഗ് നിയന്ത്രിക്കുമെന്നതാണ് വലിയ വെല്ലുവിളി. രവി ബിഷ്നോയ് അത്ര മികച്ച സീസണ് ശേഷമല്ല ഇത്തവണ എത്തുന്നത്. ജഡേജ സ്വാഭാവികമായുള്ള പതിവ് മികവ് പുറത്തെടുക്കുന്ന താരമാണ്. ഷിംറോൻ ഹെറ്റ്മെയറിന്റെ ബാറ്റിങ്ങാണ് മറ്റൊരു പ്രധാന പ്രശ്നം.' അശ്വിൻ പറഞ്ഞു.
അവസാന സീസണിൽ സഞ്ജു സാംസണിന്റെ അഭാവത്തിൽ റിയാൻ പരാഗ് രാജസ്ഥാനെ 8 മത്സരത്തിൽ നയിച്ചിരുന്നു. രണ്ട് മത്സരത്തിലാണ് പരാഗിന് രാജസ്ഥാനെ ജയിപ്പിക്കാനായത്. 14 മത്സരത്തിൽ നിന്ന് 10 പോയിന്റാണ് അവസാന സീസണിൽ രാജസ്ഥാൻ നേടിയത്. പരാഗ് ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്തിയെങ്കിലും ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹം നിരാശപ്പെടുത്തി.
IPL 2026: ഇന്ത്യക്കായി ഇതുവരെ അരങ്ങേറിയിട്ടില്ല, പക്ഷെ ഇത്തവണത്തെ ഐപിഎല്ലിൽ മിന്നിച്ചേക്കും; ആറ് പേർ ഇവരാണ്
ആഭ്യന്തര ക്രിക്കറ്റിൽ ക്യാപ്റ്റനെന്ന നിലയിൽ അനുഭവസമ്പത്തുണ്ടെങ്കിലും ഐപിഎല്ലിൽ നായകനെന്ന നിലയിൽ പരാഗിന് വലിയ മികവ് അവകാശപ്പെടാനാവില്ല. സഞ്ജു സാംസണ് കീഴിൽ ഫെെനൽ കളിച്ച ടീമാണ് രാജസ്ഥാൻ. അതുകൊണ്ടുതന്നെ പരാഗിന് മുന്നിൽ വലിയ വെല്ലുവിളിയാണുള്ളത്. എന്തായാലും ഇത്തവണ രാജസ്ഥാൻ ടീം മാനേജ്മെന്റ് പരാഗിനെ വിശ്വസിച്ച് മുന്നോട്ട് പോകാനാണ് സാധ്യത. എന്താകും രാജസ്ഥാന്റെ വിധിയെന്നത് കാത്തിരുന്ന് കാണാം.









English (US) ·