IPL 2026: രാജസ്ഥാൻ ടീമിൽ പരാ​ഗ് രാജാവ്, ക്യാപ്റ്റനായത് എങ്ങനെയെന്ന് എല്ലാവർക്കും അറിയാം; പരിഹസിച്ച് ക്രിസ് ശ്രീകാന്ത്

2 months ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam24 Mar 2026, 11:39 americium IST

IPL 2026: രാജസ്ഥാൻ റോയൽസ് ഇത്തവണ വലിയ മാറ്റങ്ങളോടെയാണ് എത്തുന്നത്. സഞ്ജു സാംസൺ ടീം വിട്ട ശേഷം രാജസ്ഥാൻ കളിക്കുന്ന ആദ്യ സീസണാണ് വരാനിരിക്കുന്നത്. റിയാൻ പരാ​ഗാണ് ഇത്തവണ രാജസ്ഥാനെ നയിക്കുന്നത്

ഹൈലൈറ്റ്:

  • രാജസ്ഥാന്റെ ടീം കരുത്ത് ശക്തം
  • സാം കറന്റെ പരിക്ക് രാജസ്ഥാന് തിരിച്ചടി
  • ക്യാപ്റ്റൻ റിയാൻ പരാഗിന് കാര്യങ്ങൾ എളുപ്പമല്ല

riyan paragറിയാൻ പരാഗ്(ഫോട്ടോസ്- Getty Images)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആരംഭിക്കാനായുള്ള കാത്തിരിപ്പ് അവസാനിക്കാൻ പോവുകയാണ്. 28ന് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും മുൻ ചാമ്പ്യന്മാരായ സൺറെെസേഴ്സ് ഹെെദരാബാദും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഇത്തവണത്തെ ഐപിഎൽ സീസൺ ആരംഭിക്കുന്നത്. ഇത്തവണ എല്ലാ ടീമുകളും ഒന്നിനൊന്ന് ശക്തമായതിനാൽ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്.ഇത്തവണ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ടീമുകളിലൊന്ന് രാജസ്ഥാൻ റോയൽസാണ്. സഞ്ജു സാംസൺ കൂടുമാറിയതിന് ശേഷം കളിക്കുന്ന ആദ്യ സീസണിൽ രാജസ്ഥാന്റെ പ്രകടനം എങ്ങനെയാവുമെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. സഞ്ജുവിന് പകരം റിയാൻ പരാഗിനെ രാജസ്ഥാൻ ക്യാപ്റ്റനായി പ്രഖ്യാപിച്ചിട്ടുണ്ട്. ദ്രുവ് ജുറേൽ, യശ്വസി ജയ്സ്വാൾ, രവീന്ദ്ര ജഡേജ എന്നിവരെയെല്ലാം മറികടന്നാണ് പരാഗിനെ രാജസ്ഥാൻ ക്യാപ്റ്റനാക്കിയത്.

ധോണിക്കൊപ്പം സഞ്ജു; ചെപ്പോക്കിനെ ഇളക്കിമറിച്ച് 'ബ്ലോക്ക്ബസ്റ്റർ' എൻട്രി


ഇപ്പോഴിതാ രാജസ്ഥാൻ ടീമിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രിസ് ശ്രീകാന്ത്. പരാഗ് എങ്ങനെയാണ് രാജസ്ഥാന്റെ ക്യാപ്റ്റനായതെന്ന് എല്ലാവർക്കും അറിയാമെന്നാണ് ശ്രീകാന്തിന്റെ പരിഹാസം. 'റിയാൻ പരാഗ് എങ്ങനെയാണ് രാജസ്ഥാന്റെ ക്യാപ്റ്റനായതെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അവനെ രാജാവിനെപ്പോലെയാണ് രാജസ്ഥാൻ റോയൽസ് കാണുന്നത്. അവസാന സീസൺ പരാഗിനെ സംബന്ധിച്ച് ഒട്ടും മികച്ചതായിരുന്നില്ല.

എന്നാൽ അതിന് മുമ്പുള്ള സീസണിൽ ശ്രദ്ധേയ പ്രകടനം നടത്തി. എന്നാൽ കഴിഞ്ഞവർഷം കാര്യമായൊന്നും ചെയ്യാൻ അവന് സാധിച്ചില്ല'. ശ്രീകാന്ത് പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിലടക്കം ക്യാപ്റ്റനായുള്ള അനുഭവസമ്പത്ത് റിയാൻ പരാഗിനുണ്ട്. എന്നാൽ വലിയ സ്ഥിരത അവകാശപ്പെടാൻ പരാഗിന് സാധിക്കില്ല. അവസാന സീസണിൽ സഞ്ജുവിന്റെ അഭാവത്തിൽ പരാഗാണ് രാജസ്ഥാനെ നയിച്ചത്. ടീമിനെ പ്രതീക്ഷക്കൊത്ത് ഉയർത്തിക്കൊണ്ടുവരാൻ പരാഗിന് കഴിഞ്ഞിരുന്നില്ല.
Samayam Malayalamആറിൽ അ‍ഞ്ച് തോൽവി, കറ്റാലയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്, പുതിയ പരിശീലകനായി ആഷ്ലി എത്തുന്നു; ഇനി കളി മാറും
തന്റേതായ ദിവസം കത്തിക്കയറുമെന്നത് മാറ്റി നിർത്തിയാൽ പരാഗിനെ വിശ്വസ്തനായി കാണാനാവില്ല. 166.52 പ്രഹര ശേഷിയിൽ‌ 393 റൺസാണ് അവസാന സീസണിൽ പരാഗ് നേടിയത്. 2017 മുതൽ രാജസ്ഥാന്റെ സജീവ താരമാണ് പരാഗ്. മോശം ഫോമിലും രാജസ്ഥാൻ പരാഗിന് അവസരം നൽകി. 84 മത്സരത്തിൽ നിന്ന് 1566 റൺസാണ് പരാഗ് നേടിയത്. ഇത്തവണ നായകസ്ഥാനം കൂടിയെത്തുമ്പോൾ പരാഗിന് കാര്യങ്ങൾ എളുപ്പമാവുമോയെന്നതാണ് കണ്ടറിയേണ്ടത്. സഞ്ജു സാംസണിന്റെ വിടവ് നികത്തുക പരാഗിനെ സംബന്ധിച്ച് പ്രയാസമായിരിക്കും.

എന്നാൽ രാജസ്ഥാന്റെ ടീം കരുത്ത് ഇത്തവണ മോശമല്ല. സഞ്ജു പോയെങ്കിലും ആ വിടവ് നികത്താൻ വെെഭവ് സൂര്യവംശിയുടെ ബാറ്റിങ്ങിലൂടെ സാധിക്കുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്. എന്നാൽ രാജസ്ഥാന്റെ നായകസ്ഥാനത്ത് യശ്വസി ജയ്സ്വാളിനും റിയാൻ പരാഗിനുമെല്ലാം നോട്ടമുണ്ടായിരുന്നു. ഇവരെയെല്ലാം മറികടന്ന് പരാഗ് നായകനായത് രാജസ്ഥാൻ ടീം മാനേജ്മെന്റിന്റെ വ്യക്തിപരമായ താൽപര്യങ്ങൾക്കൊണ്ടാണ്.

IPL 2026: സിഎസ്കെ ആരാധകർക്ക് സഞ്ജുവിന്റെ ഉറപ്പ്, മലയാളി താരം പറഞ്ഞത് ഒരു കാര്യം; ആർപ്പുവിളിച്ച് കാണികൾ

അതുകൊണ്ടുതന്നെ പല താരങ്ങൾക്കും ഈ തീരുമാനത്തിൽ അതൃപ്തിയുണ്ട്. ഇത് ടീമിനെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. കുമാർ സങ്കക്കാരയെന്ന പരിശീലകനിൽ രാജസ്ഥാന് വലിയ പ്രതീക്ഷയുണ്ട്. ഇത്തവണത്തെ മികച്ച ടീമിനെ ഒത്തിണക്കത്തിലൂടെ കൊണ്ടുപോകാനും കിരീടത്തിലേക്കെത്തിക്കാനും സങ്കക്കാരക്ക് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. എന്തായാലും രാജസ്ഥാന് ഈ സീസണിൽ വലിയ പ്രതീക്ഷയാണുള്ളത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article