Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•2 May 2026, 7:36 americium IST
IPL 2026: 225 റൺസ് അടിച്ചെടുത്തിട്ടും രാജസ്ഥാൻ റോയൽസിന് തട്ടകത്തിൽ ജയിക്കാൻ സാധിക്കാതെ പോയി. ബൗളർമാരുടെ പ്രകടനം നിരാശപ്പെടുത്തിയെങ്കിലും ബാറ്റിങ് നിരയുടെ പിഴവും രാജസ്ഥാന് തിരിച്ചടിയായി മാറി
ഹൈലൈറ്റ്:
- രാജസ്ഥാൻ നാലാം സ്ഥാനത്ത് തുടരുന്നു
- ഡൽഹിയുടെ ജയം ഏഴ് വിക്കറ്റിന്
- രാജസ്ഥാന് ഇനിയുള്ള മത്സരങ്ങൾ നിർണ്ണായകം
രാജസ്ഥാൻ vs ഡൽഹി(ഫോട്ടോസ്- AP)സഞ്ജു സാംസണ് ഹാപ്പി ന്യൂസ്, ഏകദിന ടീമിലേക്ക് തിരിച്ചെത്തും?
രാജസ്ഥാന് പവർപ്ലേയിൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ സാധിക്കാതെ പോയി. യശ്വസി ജയ്സ്വാൾ ആറ് റൺസിലും വെെഭവ് സൂര്യവംശി നാല് റൺസിലും പുറത്തായതോടെ പവർപ്ലേയിൽ 56 റൺസ് മാത്രമാണ് രാജസ്ഥാന് നേടാനായത്. ഡൽഹി പവർപ്ലേയിൽ 70 റൺസാണ് അടിച്ചെടുത്തത്.
ദ്രുവ് ജുറേൽ പ്രതീക്ഷിച്ച സ്ട്രെെക്ക് റേറ്റിൽ കളിച്ചില്ല. രണ്ട് വിക്കറ്റ് പോയ ശേഷം വിക്കറ്റ് കാത്ത് കളിക്കാനാണ് ജുറേൽ ശ്രമിച്ചത്. എന്നാൽ പിന്നീട് ആക്രമിച്ച് റൺസുയർത്താൻ താരത്തിന് സാധിച്ചില്ല. 30 പന്തിൽ 42 റൺസാണ് ജുറേൽ നേടിയത്. നാല് ഫോറും ഒരു സിക്സും ജുറേൽ പറത്തി. 140 സ്ട്രെെക്ക് റേറ്റിൽ മാത്രമാണ് അദ്ദേഹം കളിച്ചത്. അഞ്ചാം നമ്പറിൽ രവീന്ദ്ര ജഡേജയെ കളിപ്പിക്കാനുള്ള രാജസ്ഥാന്റെ തീരുമാനവും പാളി.
ജഡേജ സ്പിന്നിനെതിരേ ആധിപത്യം കാട്ടുമെന്ന വിലയിരുത്തലിലാണ് രാജസ്ഥാൻ ഇത്തരമൊരു തീരുമാനം എടുത്തത്. കാരണം കുൽദീപ് യാദവിന്റെ രണ്ട് ഓവർ ബാക്കിയുള്ള സമയത്താണ് ജഡേജയെ ബാറ്റിങ്ങിന് ഇറക്കിയത്. പക്ഷെ പ്രതീക്ഷിച്ച പ്രകടനം നടത്താൻ ജഡേജക്ക് സാധിക്കാതെ പോയി. 14 പന്തിൽ 20 റൺസാണ് ജഡേജ ആകെ നേടിയത്. 142.86 ആയിരുന്നു സ്ട്രെെക്ക് റേറ്റ്. ശുഭം ദുബെയും പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിച്ചില്ല. ആറ് പന്തിൽ ആറ് റൺസാണ് നേടിയത്.
240ന് മുകളിലേക്കെങ്കിലും രാജസ്ഥാൻ സ്കോർ ഉയർത്തണമായിരുന്നു. കാരണം ജയ്പൂരിലെ സാഹചര്യം ബാറ്റിങ്ങിന് അനുകൂലമായിരുന്നു. ഡൽഹിക്കെതിരേ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച രാജസ്ഥാന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് തന്നെ പറയാം. മഞ്ഞ് വീഴ്ചയുടെ സഹായം രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനെ സഹായിക്കുന്നുണ്ടായിരുന്നു,
IPL 2026: സ്റ്റാർക്കിനെ നേരിടേണ്ടി വന്നില്ല, വെെഭവിനെ ക്ലീൻബൗൾഡാക്കി ജാമിസൻ; യുവതാരത്തിന്റെ ദൗർബല്യം മുതലാക്കി
രാജസ്ഥാന്റെ കഴിഞ്ഞ മത്സരങ്ങളിലെ വിജയം നോക്കുമ്പോൾ പ്രധാനമായും പവർപ്ലേയ്ക്കുള്ളിൽ വിക്കറ്റ് നേടാൻ സാധിച്ചിരുന്നു. ജോഫ്രാ ആർച്ചറോ നാന്ദ്രേ ബർഗറോ ഈ ദൗത്യം നന്നായി ചെയ്തിരുന്നതാണ്. എന്നാൽ ഇന്നലെ അതുണ്ടായില്ല. ആർച്ചറേയും ബർഗറേയും തുടക്കം മുതൽ തല്ലിപ്പറത്തി. ആദ്യ 10 ഓവറിനുള്ളിൽ രാജസ്ഥാൻ റോയൽസിൽ നിന്ന് കളി നഷ്ടമായിരുന്നു.
പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തിയ രവി ബിഷ്നോയ് രണ്ട് ഓവറിൽ 28 റൺസാണ് വിട്ടുകൊടുത്തത്. എന്തായാലും നിലവിൽ 10 മത്സരത്തിൽ നിന്ന് 12 പോയിന്റോടെ രാജസ്ഥാൻ നാലാം സ്ഥാനത്തുണ്ട്. പക്ഷെ മിക്ക സീസണിലേതുപോലെ ഇത്തവണയും മികച്ച തുടക്കം ലഭിച്ചിട്ട് അവസാനം പടിക്കൽ കലമുടച്ച് രാജസ്ഥാൻ പുറത്താകുമോയെന്നാണ് ആരാധകർ ആശങ്കപ്പെടുന്നത്.








English (US) ·