15കാരനായ താരത്തിന്റെ ബാറ്റിങ് മികവാണ് ഈ സീസണിൽ രാജസ്ഥാനെ രണ്ടാം ക്വാളിഫയർവരെ എത്തിച്ചതെന്ന് നിസംശയം പറയാം. 16 മത്സരത്തിൽ നിന്ന് 48.50 ശരാശരിയിൽ 776 റൺസാണ് വെെഭവ് നേടിയത്. ഒരു സെഞ്ചുറിയും അഞ്ച് അർധ സെഞ്ചുറിയും ഉൾപ്പെടെയാണ് വെെഭവ് ഈ സീസണിൽ മിന്നിച്ചത്. 63 ഫോറും 72 സിക്സുമാണ് വെെഭവ് നേടിയത്. രാജസ്ഥാൻ തോറ്റ് പുറത്തായപ്പോൾ കരഞ്ഞ് തളർന്നിരിക്കുന്ന വെെഭവിന്റെ മുഖം ഗുജറാത്ത് ആരാധകരെപ്പോലും നിരാശരാക്കിയിട്ടുണ്ടാവും.
പെലെയുടെ റെക്കോഡ് തകരുമോ? പത്താം നമ്പർ ജേഴ്സിയിൽ ചരിത്രമെഴുതാൻ നെയ്മർ
15 വയസ് മാത്രം പ്രായമുള്ള താരം സാധ്യമാകുന്നതെല്ലാം ചെയ്താണ് ഈ സീസൺ അവസാനിപ്പിച്ചത്. ഇനി അറിയേണ്ടത് വെെഭവിന് ഇന്ത്യയുടെ ടി20 ടീമിലേക്ക് വിളി ലഭിക്കുമോയെന്നതാണ്. ഐസിസി നിയമപ്രകാരം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനുള്ള പ്രായം വെെഭവിന് പൂർത്തിയായിക്കഴിഞ്ഞു. ഇന്ത്യയുടെ അയർലൻഡ് ടി20 പരമ്പരക്കുള്ള ടീമിൽ വെെഭവിനെ ഉൾപ്പെടുത്തുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഇപ്പോഴിതാ വെെഭവ് അന്താരാഷ്ട്ര മത്സരം കളിക്കാനുള്ള പക്വതയിലേക്കെത്തിയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് പരിശീലകനായ കുമാർ സംഗക്കാര. 'അവൻ ഇന്ന് വളരെ മനോഹരമായാണ് ബാറ്റ് ചെയ്തത്. ഒരുവശത്ത് വിക്കറ്റുകൾ പോയപ്പോഴും പൊരുതിനിന്ന് പ്രതിരോധിക്കാവുന്ന ടോട്ടലിലേക്ക് ടീമിനെ എത്തിക്കാൻ വെെഭവിന് സാധിച്ചു. 15 വയസുകാരനാണെങ്കിലും അവൻ വലിയ പക്വതയോടെയാണ് കളിക്കുന്നത്.
GT vs RR IPL 2026: ഗില്ലിന് മുന്നിൽ അടിതെറ്റി, കളി മാറ്റിയത് ആ ക്യാച്ച്; പരാഗിനും പാളി, രാജസ്ഥാന്റെ തോൽവിയുടെ കാരണങ്ങളിതാ
മത്സരത്തെ നന്നായി വിലയിരുത്തിയാണ് അവൻ കളിക്കുന്നത്. മത്സരത്തിന്റെ സാഹചര്യങ്ങളെ മനസിലാക്കി കളിക്കാൻ അവന് കഴിയുന്നുണ്ട്. ഭയമില്ലാതെ കളിക്കാൻ അവനാകുന്നു. ലോകോത്തര ബൗളർമാരെ നേരിട്ടാണ് അവൻ ഈ റൺസെല്ലാം നേടിയത്. അതുകൊണ്ടുതന്നെ ഏത് വെല്ലുവിളി ഏറ്റെടുക്കാനും വെെഭവ് തയ്യാറാണ്. ഇന്ത്യൻ ടീമിലേക്കുള്ള വിളി വളറെ വേഗം തന്നെ അവന് ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്' കുമാർ സംഗക്കാര പറഞ്ഞു.
പ്രകടന മികവ് നോക്കുമ്പോൾ വെെഭവ് സൂര്യവംശിയെ ഇന്ത്യ ടി20 ടീമിലേക്ക് കൊണ്ടുവരുന്നത് മികച്ച തീരുമാനമാണ്. എന്നാൽ വെെഭവിനെ ഓപ്പണറാക്കുമ്പോൾ ആരെ തഴയുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. സഞ്ജു സാംസൺ, അഭിഷേക് ശർമ ഓപ്പണിങ് കൂട്ടുകെട്ടാണ് നിലവിൽ ഇന്ത്യക്കുള്ളത്. മികച്ച ഫോമിലുള്ള ശുഭ്മാൻ ഗിൽ ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.
ടി20 ഓപ്പണർ റോളിലേക്ക് ഗിൽ തിരിച്ചെത്താനാണ് സാധ്യത. അങ്ങനെ വരുമ്പോൾ വെെഭവിന് ഇപ്പോൾ ടീമിൽ ഇടം നേടുക പ്രയാസമായിരിക്കും. 2028ലെ ടി20 ലോകകപ്പിനായി ഇനിയും സമയമുണ്ട്. അതുകൊണ്ടുതന്നെ വെെഭവിനെ ടീമിലേക്ക് വിളിക്കാൻ സെലക്ടർമാർ അൽപ്പം കൂടി കാത്തിരുന്നേക്കും. എന്താവും ടീം മാനേജ്മെന്റിന്റെ തീരുമാനമെന്ന് കാത്തിരുന്ന് തന്നെ കണ്ടറിയണം.








English (US) ·