ഹൈലൈറ്റ്:
- നാല് മത്സരവും ജയിച്ച് രാജസ്ഥാൻ
- ക്യാപ്റ്റൻസിയിൽ കെെയടി നേടി പരാഗ്
- വെെഭവ് സൂര്യവംശി മികച്ച ഫോമിൽ
റിയാൻ പരാഗ്(ഫോട്ടോസ്- AP)കെകെആറിനെ തരിപ്പണമാക്കിയ മുകുൾ ചൗധരി ആരാണ്?
'റിയാൻ പരാഗ് രാജസ്ഥാനായി കളിക്കുന്നത് അവൻ ക്യാപ്റ്റനായതിനാൽ മാത്രമാണ്. റിയാൻ പരാഗ് തോന്നിയതുപോലെ കളിച്ച് ഔട്ടാവുകയാണ്. പല സീസണുകളിൽ കളിച്ചിട്ടുള്ള താരമായ പരാഗ് വിരളമായ സാഹചര്യത്തിലാണ് തിളങ്ങിയിട്ടുള്ളത്. അഹങ്കാരം കാരണമാണ് അവൻ പുറത്തായിരിക്കുന്നത്. അവൻ ഉത്തരവാദിത്തം കാണിച്ച് കളിക്കണമായിരുന്നു. ഫോമിലേക്കെത്താനുള്ള ശ്രമം അവന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല' യുട്യൂബ് ചാനലിൽ സംസാരിക്കവെ ശ്രീകാന്ത് പറഞ്ഞു.
നാല് മത്സരത്തിൽ നിന്ന് 46 റൺസ് മാത്രമാണ് പരാഗിന് നേടാനായിട്ടുള്ളത്. ബാറ്റ്സ്മാനെന്ന നിലയിൽ സഞ്ജുവിന്റെ വിടവ് നികത്തുന്ന നിലയിലേക്ക് എത്താൻ പരാഗിന് സാധിക്കുന്നില്ല. കളത്തിലേക്കെത്തി വലിയ ആത്മവിശ്വാസം കാട്ടുന്നുണ്ടെങ്കിലും മോശം ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുന്നു. പരാഗിന്റെ നിലവിലെ ബാറ്റിങ് പ്രകടനം നിരാശപ്പെടുത്തുന്നത് തന്നെയാണ്.
എന്നാൽ ക്യാപ്റ്റനെന്ന നിലയിൽ പരാഗിന്റെ നീക്കങ്ങൾ മികച്ചതാണ്. മികച്ച ബൗളിങ് വ്യത്യാസങ്ങൾ വരുത്താനും ഫീൽഡിങ് വിന്യാസം വരുത്താനും പരാഗിന് സാധിക്കുന്നുണ്ട്. ഇതെല്ലാം രാജസ്ഥാന്റെ വിജയത്തിലും നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പരാഗിനെ വിമർശിക്കാൻ ഇപ്പോൾ ആരാധകർ തയ്യാറാവില്ല. ടീം തോൽവി നേരിടുന്ന പക്ഷം പരാഗും വിമർശനം നേരിടുമെന്നുറപ്പാണ്.
യുവതാരം വെെഭവ് സൂര്യവംശിയെ ശ്രീകാന്ത് പ്രശംസിച്ചു. ഇന്ത്യയുടെ അടുത്ത ടി20 പരമ്പരയിൽ വെെഭവും വേണമെന്നാണ് ശ്രീകാന്ത് പറയുന്നത്. 'ഇന്ത്യയുടെ സെലക്ടർമാർ അടുത്ത ടി20 പരമ്പരയിൽ വെെഭവിനെ കളിപ്പിക്കണമെന്നാണ് എനിക്ക് ആവശ്യപ്പെടാനുള്ളത്. ഇന്ത്യയുടെ അടുത്ത പരമ്പരയിൽ അവൻ കളിക്കണം. കളിക്കാൻ ഇറക്കുന്നതിന് മുമ്പ് 15 മത്സരത്തിൽ ഫ്ളോപ്പായാലും പുറത്തിരുത്തില്ലെന്ന ഉറപ്പ് അവന് നൽകണം.
IPL 2026: വെെഭവും ജുറേലും കസറി, വിജയക്കുതിപ്പ് തുടർന്ന് രാജസ്ഥാൻ റോയൽസ്; ആർസിബിക്ക് സീസണിലെ ആദ്യ തോൽവി
തുടർച്ചയായി 15 മത്സരങ്ങൾ അവനെ കളിപ്പിച്ചാൽ അതിൽ എട്ട് മത്സരങ്ങളെങ്കിലും ഒറ്റക്ക് ജയിപ്പിക്കാൻ അവന് സാധിക്കും. ആർസിബി ബൗളർമാർക്ക് ഉത്തരമില്ലാത്ത തരത്തിലാണ് വെെഭവ് ബാറ്റ് ചെയ്തത്. വലിയ ഇംപാക്ട് സൃഷ്ടിക്കാൻ അവന് സാധിക്കും' ശ്രീകാന്ത് പറഞ്ഞു.
സഞ്ജു സാംസൺ ടീം വിട്ടതോടെ രാജസ്ഥാൻ കൂടുതൽ ശക്തമായിരിക്കുകയാണെന്ന് പറയാം. ഇപ്പോൾ എല്ലാ യുവതാരങ്ങളും ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. എന്നാൽ വെെഭവ് സൂര്യവംശിയുടെയും യശ്വസി ജയ്സ്വാളിന്റേയും പ്രകടനമാണ് നിർണ്ണായകം. രണ്ട് പേരും മോശം ഫോമിലേക്ക് പോയാൽ രാജസ്ഥാനെയത് പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.









English (US) ·