IPL 2026: രോഹിത്തിന് പരിക്കേറ്റപ്പോൾ അവസരം, കിടിലൻ സെഞ്ചുറിയോടെ ക്വിന്റൻ ഡീകോക്ക്; എലെെറ്റ് ക്ലബ്ബിൽ സഞ്ജുവിനും രാഹുലിനുമൊപ്പം

1 month ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam16 Apr 2026, 9:29 p.m. IST

IPL 2026: മുംബെെ ഇന്ത്യൻസിനായി നേരത്തെ കളിച്ചിട്ടുള്ള താരമാണ് ക്വിന്റൻ ഡീകോക്ക്. ഇടവേളക്ക് ശേഷം ഇത്തവണത്തെ മിനി താരലേലത്തിൽ ഒരു കോടി രൂപക്കാണ് മുംബെെ ഡീകോക്കിനെ ടീമിലേക്കെത്തിച്ചത്

ഹൈലൈറ്റ്:

  • മുംബെെയുടെ തുടക്കം പിഴച്ചിരുന്നു
  • റെക്കോഡ് സെഞ്ചുറിയോടെ ഡീകോക്ക്
  • നമാൻ ധിറിന് ഫിഫ്റ്റി
Quinton de Kockക്വിന്റൻ ഡീകോക്ക്(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ മുംബെെ ഇന്ത്യൻസിനായുള്ള ആദ്യ മത്സരത്തിൽ കിടിലൻ സെഞ്ചുറി നേടി ക്വിന്റൻ ഡീകോക്ക് . മുൻ നായകനും സീനിയർ താരവുമായ രോഹിത് ശർമക്ക് പരിക്കേറ്റതോടെ ഓപ്പണർ റോളിൽ അവസരം ലഭിച്ച ഡീകോക്ക് 51 പന്തിലാണ് മൂന്നക്കം കണ്ടത്. ആദ്യ അഞ്ച് മത്സരത്തിലും മുംബെെ ഡീകോക്കിനെ പുറത്തിരുത്തി റിയാൻ റിക്കിൽട്ടന്റെ ബാറ്റിങ്ങിനെയാണ് വിശ്വസിച്ചത്. എന്നാൽ അവസരം ലഭിച്ചപ്പോൾ തകർപ്പൻ സെഞ്ചുറിയോടെ ഡീകോക്ക് മടങ്ങിവരവ് നടത്തുകയായിരുന്നു.മുംബെെയുടെ തുടക്കം പാളിയപ്പോഴും സമ്മർദ്ദം നേരിടാതെ മുന്നോട്ട് പോകാൻ ഡീകോക്കിന് സാധിച്ചു. റൺറേറ്റ് താഴോട്ട് പോകാതെ റൺസുയർത്തിയ ഡീകോക്ക് ചരിത്ര റെക്കോഡാണ് നേടിയെടുത്തത്. ഐപിഎല്ലിൽ മൂന്ന് വ്യത്യസ്ത ടീമുകൾക്കായി സെഞ്ചുറി പ്രകടനം നടത്തുന്ന മൂന്നാമത്തെ താരമെന്ന റെക്കോഡിലേക്കാണ് ഡീകോക്ക് എത്തിയിരിക്കുന്നത്.

ചെന്നൈയുടെ തുടർച്ചയായ രണ്ട് വിജയങ്ങൾ പിറന്നത് എങ്ങനെയെന്ന് പറഞ്ഞ് ക്യാപ്റ്റൻ


നേരത്തെ കെ എൽ രാഹുലും സഞ്ജു സാംസണും മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്. രാഹു‍ൽ ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ്, ലഖ്നൗ സൂപ്പർ ജയ്ന്റ്സ് ടീമുകൾക്കായും സഞ്ജു സാംസൺ ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ്, സിഎസ്കെ ടീമുകൾക്കായുമാണ് സെഞ്ചുറി പ്രകടനം നടത്തിയിട്ടുള്ളത്. ഡൽഹി ക്യാപിറ്റൽസ്, ലഖ്നൗ സൂപ്പർ ജയ്ന്റ്സ് ടീമുകൾക്കൊപ്പം നേരത്തെ സെഞ്ചുറി നേടിയിട്ടുള്ള ഡീകോക്ക് ഇപ്പോൾ മുംബെെ ഇന്ത്യൻസിനായും മൂന്നക്കം കണ്ടിരിക്കുകയാണ്.

രോഹിത് ശർമ തിരിച്ചെത്തുമ്പോൾ റിയാൻ റിക്കൽറ്റനെ പുറത്തിരുത്തി ഡീകോക്കുമായി മുംബെെ മുന്നോട്ട് പോകുമെന്നുറപ്പാണ്. സീനിയർ താരമായ ഡീകോക്ക് നേരത്തെ മുംബെെ ഇന്ത്യൻ‌സിനായി കളിച്ചിട്ടുള്ള താരമാണ്. ഈ സീസണിൽ‌ കാര്യമായി ആവശ്യക്കാരില്ലാതിരുന്ന ഡീകോക്കിനെ കഴിഞ്ഞ മിനി താരലേലത്തിൽ ഒരു കോടി രൂപക്കാണ് മുംബെെ ടീമിലേക്കെത്തിച്ചത് എന്നതാണ് എടുത്തു പറയേണ്ടത്.
Samayam Malayalamവെെഭവ് സൂര്യവംശി ഇന്ത്യൻ ടീമിലേക്കെത്തിയാൽ ഇവർ സൂക്ഷിക്കണം, ആരുടെയൊക്കെ സീറ്റ് പോയേക്കും? സൂര്യക്കടക്കം വെല്ലുവിളി
പഞ്ചാബിനെതിരേ അദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ മുംബെെ ഇന്ത്യൻസിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. റിയാൻ റിക്കിൽട്ടൻ എട്ട് പന്ത് നേരിട്ട് രണ്ട് റൺസ് നേടി പുറത്തായി. സൂര്യകുമാർ യാദവ് ഗോൾ‌ഡൻ ഡക്കിനും പുറത്തായി. രണ്ട് പേരേയും അർഷ്ദീപ് സിങ്ങാണ് പുറത്താക്കിയത്. എന്നാൽ നമാൻ ധിറിനൊപ്പം ഡീകോക്ക് നടത്തിയ പോരാട്ടമാണ് മുംബെെയെ ഭേദപ്പെട്ട സ്കോറിലേക്കെത്തിച്ചത്.

31 പന്ത് നേരിട്ട് 50 റൺസെടുത്ത് നമാൻ ധിർ പുറത്തായെങ്കിലും 60 പന്തിൽ എട്ട് ഫോറും 7 സിക്സും ഉൾപ്പെടെ 112 റൺസോടെ ഡീകോക്ക് ക്രീസിൽ തുടർന്നു. 186.67 സ്ട്രെെക്ക് റേറ്റിലാണ് ഡീകോക്ക് മിന്നിച്ചത്. മുംബെെയെ 195 എന്ന ഭേദപ്പെട്ട സ്കോറിലേക്കെത്തിക്കാനും ഡീകോക്കിന് സാധിച്ചു. 12 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ നിന്ന് തകർന്ന സാഹചര്യത്തിൽ നിന്നാണ് ഡീകോക്ക് കത്തിക്കയറിയത്.

IPL 2026: സിഎസ്കെയ്ക്ക് വീണ്ടും പരിക്കിന്റെ പണി, ഖലീൽ അഹമ്മദ് പുറത്ത്, പകരക്കാരനായി ആര്? രണ്ട് മലയാളികൾ പരിഗണനയിൽ?

ഒരു ഘട്ടത്തിൽ മുംബെെ സ്കോർ 220 കടക്കുമെന്നാണ് കരുതിയത്. എന്നാൽ ഡെത്തോവറുകളിൽ പഞ്ചാബ് താരങ്ങൾ മികച്ച ബൗളിങ് പ്രകടനമാണ് പുറത്തെടുത്തത്. എന്തായാലും ഡീകോക്കിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് മുംബെെയിൽ കാണാനായത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article