IPL 2026: റുതുരാജിനെക്കൊണ്ടാവില്ല, ഒത്തിണക്കമില്ലാത്ത ടീമായി സിഎസ്കെ; സഞ്ജുവിനെ ക്യാപ്റ്റനാക്കണമെന്ന് ആരാധകർ

1 month ago 7

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam4 Apr 2026, 7:41 americium IST

IPL 2026: ഇത്തവണ മിനി താരലേലത്തിലടക്കം മികച്ച നീക്കങ്ങൾ നടത്തിയ സിഎസ്കെ ശക്തമായ പ്രകടനം നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ആദ്യ രണ്ട് മത്സരത്തിലും സിഎസ്കെ പരാജയപ്പെട്ടിരിക്കുകയാണ്

ഹൈലൈറ്റ്:

  • സ്വന്തം തട്ടകത്തിലും തോറ്റ് സിഎസ്കെ
  • സഞ്ജു സാംസൺ തീർത്തും നിരാശപ്പെടുത്തുന്നു
  • ക്യാപ്റ്റൻ‍സിയിൽ റുതുരാജിന് ശോഭിക്കാനാവുന്നില്ല
ruturaj gaikwad, sanju samsonറുതുരാജ് ഗെയ്ക് വാദ്, സഞ്ജു സാംസൺ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ ചെന്നെെ സൂപ്പർ കിങ്സിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ്. ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് തോറ്റ സിഎസ്കെ രണ്ടാം മത്സരത്തിൽ പഞ്ചാബ് കിങ്സിനോടും തോൽവി നേരിട്ടിരിക്കുകയാണ്. ഇത്തവണ സിഎസ്കെയുടെ വമ്പൻ തിരിച്ചുവരവ് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ടീം കാഴ്ചവെക്കുന്നത്.പഞ്ചാബ് കിങ്സിനെതിരേ സ്വന്തം തട്ടകമായ ചെപ്പോക്കിൽ 209 റൺസെടുത്തിട്ടും സിഎസ്കെയ്ക്ക് ജയിക്കാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ഇപ്പോഴിതാ ടീമിന്റെ തുടർ തോൽവിക്ക് പിന്നാലെ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക് വാദിനെതിരേ വിമർശനം ശക്തമാവുകയാണ്. റുതുരാജിന്റെ പിഴവുകൾ ചൂണ്ടിക്കാട്ടിയണ് ആരാധകർ വിമർശനം ഉയർത്തുന്നത്.

സച്ചിനല്ല, എൻ്റെ റോൾ മോഡൽ ഈ സൂപ്പർ താരം! മുംബൈ വിട്ടതിന് പിന്നാലെ മനസ്സ് തുറന്ന് അർജുൻ ടെണ്ടുൽക്കർ


റുതുരാജിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യമാണ് ഇപ്പോൾ ആരാധകർ ഉയർത്തുന്നത്. റുതുരാജിനെ വ്യക്തിപരമായി കടന്നാക്രമിക്കുകയാണ് ആരാധകർ. ഇതിന്റെ ഭാഗമായി സ്വന്തം ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ കമന്റുവരെ റുതുരാജിന് ഇപ്പോൾ ഓഫാക്കേണ്ടി വന്നിരിക്കുകയാണ്. റുതുരാജ് ബൗളർമാരെ ഉപയോഗിച്ചതിലും ഫീൽഡിങ് വിന്യാസത്തിലും പിഴവുകൾ സംഭവിച്ചുവെന്നാണ് ആരാധകർ പറയുന്നത്.

14.2 കോടിക്ക് ടീമിലെത്തിച്ച പ്രശാന്ത് വീറിന് എന്തുകൊണ്ടാണ് ബൗളിങ്ങിന് അവസരം നൽകാതിരുന്നതെന്നാണ് ആരാധകരുടെ ചോദ്യം. സ്പിൻ ഓൾറൗണ്ടറെന്ന നിലയിൽ ഇംപാക്ട് സൃഷ്ടിക്കാൻ ശേഷിയുള്ളവനായിട്ടും പ്രശാന്തിന് അവസരം നൽകിയില്ല. തേർഡ് മാനിൽ ഫീൽ‍ഡറെ വിന്യസിക്കാതെ പല ഓവറുകളിലും സ്ലിപ്പ് ഫീൽഡറെ കൊണ്ടുവന്ന റുതുരാജിന്റെ തീരുമാനം പാളിയിരുന്നു.
Samayam MalayalamIPL 2026: സ്ഥിരതകാട്ടാതെ സഞ്ജു, വേട്ടയാടുന്നത് ആ പഴയ പ്രശ്നം, യുവരാജ് സിങ്ങിന്റെ ഉപദേശവും ഫലിച്ചില്ലേ? സിഎസ്കെയ്ക്ക് ആശങ്ക
യാതൊരു ആക്രമണോത്സകതയും ഇല്ലാത്ത ടീമായി സിഎസ്കെ മാറിയിരിക്കുകയാണ്. ഒരു ഘട്ടത്തിലും സിഎസ്കെയ്ക്ക് ആധിപത്യം നേടാൻ സാധിക്കുന്നില്ല. അനായാസമായാണ് പഞ്ചാബ് വിജയലക്ഷ്യം നേടിയെടുത്തത്. സിഎസ്കെ താരങ്ങൾക്ക് ഒത്തിണക്കത്തോടെ കളിക്കാൻ സാധിക്കുന്നില്ല. തണുപ്പൻ ശരീര ഭാഷയാണ് താരങ്ങൾക്കെല്ലാം ഉള്ളത്. ഇതെല്ലാം സിഎസ്കെയെ കാര്യമായി ബാധിക്കുന്ന കാര്യമാണ്.

റുതുരാജ് ഇപ്പോൾ ഒറ്റക്കാണ് തീരുമാനങ്ങളെല്ലാം എടുക്കുന്നത്. സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ റോളിലേക്കും ബാറ്റ്സ്മാന്റെ റോളിലേക്കും മാത്രമായി ഒതുങ്ങുകയാണ്. സഞ്ജു രാജസ്ഥാൻ റോയൽ‌സിനെ ഫെെനലിൽ എത്തിച്ച നായകനാണ്. എന്നാൽ സഞ്ജു സിഎസ്കെ ക്യാപ്റ്റൻസിയിൽ ഒരു തരത്തിലും ഇടപടുന്നത് കാണാൻ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ റുതുരാജ് ഒറ്റക്കെടുക്കുന്ന പല തീരുമാനങ്ങളും പാളുകയാണ്.

IPL 2026: ഭയന്നത് സംഭവിച്ചു, ചെപ്പോക്കിൽ നിരാശപ്പെടുത്തി സഞ്ജു; പഞ്ചാബിനോടും ഒറ്റ സംഖ്യയിൽ പുറത്തായി; തിരിച്ചുവരവ് പ്രതീക്ഷയിൽ ആരാധകർ
മത്സരത്തിന്റെ തോൽവിക്ക് കാരണം സ്പിന്നർമാരുടെ മോശം പ്രകടനമാണെന്നാണ് മത്സര ശേഷം റുതുരാജ് പറഞ്ഞത്. എന്നാൽ ടീമിന്റെ പ്ലേയിങ് 11 കൂട്ടുകെട്ട് തന്നെ ശരിയല്ലെന്നാണ് ആരാധകർ വിമർശിക്കുന്നത്. കാർത്തിക് ശർമക്കും പ്രശാന്ത് വീറിനും പ്രതീക്ഷ നൽകുന്ന ഒരു ഷോട്ട് പോലും കളിക്കാനായിട്ടില്ല. ഇവർക്ക് എന്തിനാണ് 14.2 കോടി കൊടുത്തത് എന്നതാണ് ആരാധകർ ചോദിക്കുന്നത്.

റുതുരാജ് ഗെയ്ക് വാദിന് കീഴിൽ ഇനിയൊരു തിരിച്ചുവരവ് സിഎസ്കെയ്ക്ക് സാധ്യമാകില്ലെന്നും സഞ്ജു സാംസണ്‌‍ സിഎസ്കെയുടെ നായകസ്ഥാനം നൽകണമെന്നുമാണ് ആരാധക പക്ഷം. എന്നാൽ ഇത്തരമൊരു തീരുമാനം സിഎസ്കെ എടുക്കാൻ സാധ്യത വളരെ കുറവാണ്. എന്തായാലും സിഎസ്കെയ്ക്ക് കാര്യങ്ങൾ എളുപ്പമാവില്ല.

എംഎസ് ധോണിയുടെ ഇടപെടലിലൂടെ സിഎസ്കെയ്ക്ക് മാറ്റം വരുമെന്ന് കരുതാനാവില്ല. ബാറ്റിങ് നിര ഭേദപ്പെട്ട് നിൽക്കുന്നുണ്ടെന്ന് പറയുമ്പോഴും ബൗളിങ് നിരയിലെ പ്രശ്നങ്ങൾ പരിഹരിക്കുക പ്രയാസമാണെന്ന് നിസംശയം പറയാം. എന്തായാലും സിഎസ്കെയ്ക്ക് മുന്നോട്ട് പോക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article