IPL 2026: 'റൺ അപ്പ് മാർക്കർ വലിച്ചെറിഞ്ഞു, ഗ്രൗണ്ടിൽ ആഞ്ഞുചവിട്ടി'; ബുംറയുടെ കലിപ്പൻ വീഡിയോ പുറത്ത്, താരം കടുത്ത നിരാശയിൽ

1 month ago 8

ഹൈലൈറ്റ്:

  • ജസ്പ്രീത് ബുംറയുടെ മോശം തുടരുന്നു.
  • ഇതുവരെ വഴങ്ങിയത് 164 റൺസ്.
  • റൺ - അപ്പ് മാർക്കർ വലിച്ചെറിയുന്ന ബുംറയുടെ ദൃശ്യങ്ങൾ പുറത്ത്.

Jasprit Bumrahജസ്പ്രീത് ബുംറ.(ഫോട്ടോസ്- TNN & Agencies)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ മുംബെെ ഇന്ത്യൻസിന്റെ പ്രകടനം ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിക്കുന്നത്. വിജയത്തോടെ തുടങ്ങി മുംബെെക്ക് പിന്നീടങ്ങോട്ട് കാലിടറുകയാണ്. അഞ്ച് മത്സരത്തിൽ നിന്ന് ഒരു ജയം മാത്രമുള്ള മുംബെെ പോയിൻ്റ് ടേബിളിൽ നിലവിൽ ഒൻപതാം സ്ഥാനത്താണുള്ളത്. അവരുടെ സൂപ്പർ ബോളറും ഇന്ത്യൻ ടീമിൻ്റെ നെടും തൂണുമായ ജസ്പ്രീത് ബുംറയുടെ മോശം ഫോമാണ് ഇപ്പോൾ ചർച്ചയാകുന്നത്.2026 ഐപിഎൽ സീസണിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് ഒരു വിക്കറ്റ് പോലും ഇതുവരെ നേടാനായിട്ടില്ല. പഞ്ചാബിനെതിരെയുള്ള അവസാന മത്സരം വരെ ഒരു വിക്കറ്റ് പോലും നേടാൻ സാധിക്കാതിരുന്ന ബുംറ 164 റൺസാണ് ഇതുവരെ വഴങ്ങിയത്. 8.63 എന്ന ഇക്കണോമി റേറ്റിലാണ് പന്ത് എറിയുന്നത്. ഈ സീസണിൽ മോശം ഫോം തുടരുന്ന ബുംറയുടെ പന്തുകൾക്ക് മൂർച്ഛ കുറഞ്ഞത് മുംബൈ ഇന്ത്യൻസിൻ്റെ പരാജയങ്ങൾക്ക് കാരണമാകുന്നുണ്ട്. കെകആറിനെതിരായ ആദ്യ മത്സരത്തിൽ 35 റൺസ് വഴങ്ങിയ സൂപ്പർ ബോളർ ഡൽഹിക്കെതിരെ 21 റൺസും രാജസ്ഥാൻ റോയൽസിനെതിരെ 32 റൺസും ആർസിബിക്കെതിരെ 35 റൺസും പഞ്ചാബിനെതിരെ 41 റൺസുമാണ് വഴങ്ങിയത്. ഈ മത്സരങ്ങളിലൊന്നും സൂപ്പർ ബോളർക്ക് വിക്കറ്റ് നേടാനായതുമില്ല.

Samayam MalayalamIPL 2026: ക്യാപ്റ്റൻ റുതുരാജ്, റിയാൻ പരാ​​ഗിനും തിലക് വർമക്കും സീറ്റ്; അഞ്ച് മത്സരങ്ങൾക്ക് ശേഷമുള്ള ഫ്ളോപ്പ് ഇലവൻ ഇതാ

മുംബൈയുടെ തോൽവികൾക്ക് കാരണം ഈ താരങ്ങൾ? സംഭവിക്കുന്നതെന്ത്


രാജസ്ഥാന റോയൽസ് - മുംബൈ ഇന്ത്യൻസ് മത്സരം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പോരാട്ടമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിൻ്റെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയും ലോക ക്രിക്കറ്റിലെ പേരുകേട്ട ബാറ്റർമാരുടെ പേടിസ്വപ്നമായ ജസ്പ്രിത് ബുംറയും നേർക്കുനേർ വരുന്ന മത്സരമായിരുന്നു ഇത്. എന്നാൽ, നേരിട്ട ആദ്യ പന്തിൽ ലോങ് ഓണിന് മുകളിലൂടെ കൂറ്റൻ സിക്സർ നേടിയാണ് സൂര്യവംശി ബുംറയെ വരവേറ്റത്. അതേ ഓവറിലെ നാലാം പന്തും വൈഭവ് സിക്‌സറിന് പറത്തി. ബുംറയുടെ മനോഹരമായ ഷോർട്ട് ബോൾ ബാക്ക് ഫൂട്ടിൽ പുൾ ഷോട്ടിലൂടെ ബാക്ക്വേർഡ് സ്‌ക്വയർ ലെഗ്ഗിലേക്ക് പറത്തിയാണ് രണ്ടാമത്തെ സിക്സ് നേടിയത്.

എന്തുകൊണ്ടാണ് ബുംറയ്ക്ക് തുടർച്ചയായി പിഴയ്ക്കുന്നതെന്ന ചോദ്യം ശക്തമാണ്. പതിവിന് വിപരീതമായി സ്ലോ ബോളുകൾ എറിയുന്നതാണ് ബുംറയുടെ മോശം ഫോമിന് പിന്നിലെ കാരണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം ഇർഫാൻ പഠാൻ പറഞ്ഞു. ബുംറ നേടുന്ന വിക്കറ്റുകൾ വളരെ പ്രധാനമാണ്. അദ്ദേഹത്തിന്റെ ഫോമിൽ വലിയ പ്രശ്‌നമൊന്നുമില്ല. പക്ഷേ ഈ സീസണിൽ അദ്ദേഹത്തിന്റെ ശരാശരി വേഗത മണിക്കൂറിൽ 130 കിലോമീറ്ററാണ്. ഏകദേശം 44 ശതമാനത്തോളം സ്ലോ ബോളുകളാണ് താരം എറിയുന്നത്. അതായത് എല്ലാ രണ്ടാമത്തെ പന്തും വേഗത കുറഞ്ഞതാണെന്ന് പഠാൻ പറഞ്ഞു.

ബുറ വേഗതയുള്ള പന്തുകൾ എറിയുകയും വേഗത കുറഞ്ഞ പന്തുകളുടെ ശതമാനം കുറയ്ക്കുകയും ചെയ്താൽ പ്രശ്നം പരിഹരിക്കാനാകും. ബുംറയ്ക്ക് പ്രത്യേക പരിശീലനം ആവശ്യമില്ല, പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് കണക്കുകൾ കാണിക്കുന്നുണ്ടെന്ന് പഠാൻ പറഞ്ഞു.


ഇപ്പോൾ ബുംറയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. പഞ്ചാബ് കിംഗ്‌സിനെതിരെ മത്സരത്തിനിടെ തന്റെ ഓവറിന് ശേഷം റൺ - അപ്പ് മാർക്കർ കൈയിലെടുത്ത് വലിച്ചെറിയുന്ന ബുംറയുടെ ദൃശ്യം പുറത്തുവന്നു. റൺ - അപ്പ് മാർക്കർ വലിച്ചെറിഞ്ഞ ബുംറ ദേഷ്യത്തോടെ ഗ്രൗണ്ടിൽ ചവിട്ടുകയും ചെയ്യുന്നത് വൈറൽ വീഡിയോയിൽ വ്യക്തമാണ്. വിക്കറ്റ് നേടാൻ സാധിക്കാത്തതിൻ്റെയും റൺസ് വഴങ്ങേണ്ടിവന്നതിൻ്റെയും നിരാശ വ്യക്തമാക്കുന്നതായിരുന്നു ഈ ദൃശ്യങ്ങൾ.

Samayam MalayalamIPL 2026: നരെയ്നെ മാറ്റി വീണ്ടും ഓപ്പണർ‌, ​ഗോൾഡൻ ഡക്കായി അജിൻക്യ രഹാനെ; കെകെആറിൽ നിന്ന് പുറത്താക്കണമെന്ന് ആരാധകർ
എന്നാൽ ഏത് നിമിഷവും ബുംറയ്ക്ക് തിരിച്ചുവരാൻ സാധിക്കുമെന്ന കാര്യം ഉറപ്പാണ്. അതുവഴി മുംബൈയ്ക്കും വിജയവഴിയിലേക്ക് മടങ്ങിയെത്താം. രണ്ടോ മൂന്നോ മത്സരങ്ങൾക്കൊണ്ട് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ബുംറയ്ക്ക് ആദ്യ സ്ഥാനനങ്ങളിലേക്ക് എത്താനുമാകും. അതിനാൽ സൂപ്പർ ബോളറുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.
ജിബിൻ ജോർജ്

രചയിതാവിനെക്കുറിച്ച്ജിബിൻ ജോർജ്2019 മുതൽ സമയം മലയാളത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന സീനിയർ കണ്ടന്റ് പ്രൊഡ്യസറാണ് ജിബിൻ ജോർജ്. മാധ്യമപ്രവർത്തനരംഗത്ത് 13 വർഷത്തെ പരിചയമുണ്ട്. സമയം മലയാളത്തിൻ്റെ കൊച്ചി ഓഫീസ് കേന്ദ്രീകരിച്ചാണ് നിലവിൽ പ്രവർത്തിക്കുന്നത്. ദേശീയ - അന്തർദേശീയ - പ്രാദേശിക വാർത്തകൾ കൈകാര്യം ചെയ്യുകയും കണ്ടൻ്റുകൾ തയാറാക്കുകയും ചെയ്യുന്നു. രാഷ്ട്രീയം, സ്പോർട്സ്, യാത്ര, ബിസിനസ് വാർത്തകളും സ്പെഷ്യൽ സ്റ്റോറികളും കൈകാര്യം ചെയ്യുന്നു. സ്പോട്സ് - ദേശീയ വിഷയങ്ങളിൽ വീഡിയോ പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. പൊളിറ്റിക്കൽ വാർത്തകൾ, ഇൻഫർമേഷൻ, ഡെവലപ്മെൻ്റ് വാർത്തകളിലും ശ്രദ്ധ ചെലുത്തുന്നു. മംഗളം ദിനപത്രം, വെബ്ദുനിയ ഓൺലൈൻ എന്നീ മാധ്യമങ്ങളിൽ ജോലി ചെയ്ത് മുൻപരിചയം. മംഗളത്തിൽ രണ്ട് വർഷവും വെബ്ദുനിയയിൽ അഞ്ച് വർഷവും പ്രവർത്തന പരിചയം.... കൂടുതൽ വായിക്കുക

Read Entire Article